മിസ്സോറി സിറ്റി, ടെക്‌സാസ് – ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസ്സർ-കളക്ടർ സ്ഥാനത്തിനായി 2024 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കുന്നതിന് ജെയ്സൺ ജോസഫ് പ്രചരണം ആരംഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന ജോസഫ്, ടാക്സ് ഓഫീസ് കൂടുതൽ ഉത്തരവാദിത്വത്തോടും സുതാര്യതയോടും നടത്തുന്നതിന് മുൻതൂക്കം നൽകുമെന്ന് ശക്തമായ വാഗ്ദാനമാണ് നൽകിയിട്ടുള്ളത്.
ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ടാക്സ് ഓഫീസ് നേരിടുന്ന നിരവധി പ്രധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജോസഫ് തന്റെ പ്രചാരണ പരിപാടി ആരംഭിച്ചത്. തെറ്റായ നികുതി ബില്ലുകൾ, ഫണ്ട് നഷ്ടപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ, ഓഫീസിനുള്ളിലെ ഫെയ്ക്ക് കറൻസി നോട്ടുകളെ പറ്റിയുള്ള ആശങ്കകൾ, എന്നിവയെ തുടർന്നുള്ള പ്രശ്നങ്ങൾ കൗണ്ടിയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് മുൻതൂക്കം നൽകുന്ന തരത്തിൽ ഒരു പുതിയ മാറ്റം ആവശ്യമാണ് എന്ന് ജോസഫ് പറഞ്ഞു.
2024 ഒക്ടോബർ 10 ന് മിസ്സോറി സിറ്റിയിലെ ടെക്സാസ് ബിയർഗാർഡനിൽ ഈസ്റ്റ് ഫോർട്ട് ബെൻഡ് റിപ്പബ്ലിക്കൻ ക്ലബും അർബൻ കൺസർവേറ്റീവ്സ് ഓഫ് അമേരിക്കയും ചേർന്ന് സംഘടിപ്പിക്കുന്ന ഫണ്ട് റൈസിംഗ് പരിപാടിയിൽ, ഡേവിഡ് ഹാമിൽടൺ (FBISD ട്രസ്റ്റി പോസിഷൻ 7), സോണ്യ ജോൺസ് (FBISD ട്രസ്റ്റി പോസിഷൻ 5), എന്നിവരോടൊപ്പം ജയ്സൻ ജോസഫും അണിചേരുന്നു.
"നിങ്ങളുടെ എല്ലാ ടാക്സ് പ്രശ്നങ്ങൾക്കും ഉത്തരവാദിത്വപരമായും സുതാര്യമായും പ്രവർത്തിക്കുന്ന ടാക്സ് ഓഫീസ് ഫോർട്ട് ബെൻഡ് കൗണ്ടിയ്ക്ക് ആവശ്യമുണ്ട്," ജോസഫ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു. "ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി സേവനങ്ങൾ മെച്ചപ്പെടുത്തുകയും ഓരോ നികുതി പൈസയും സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് എന്റെ ലക്ഷ്യം."
വെറ്ററന്മാർക്കും മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും പ്രത്യേക കൌണ്ടറുകൾ ഏർപ്പെടുത്തുക, നികുതി കേന്ദ്രങ്ങളിൽ അതിനോടനുബന്ധിച്ചുള്ള ഇൻഫർമേഷൻ കൌണ്ടറുകൾ സ്ഥാപിക്കുക എന്നിവയടക്കം സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനുള്ള ജോസഫിന്റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ ആശ്വസവും പ്രതീക്ഷയും നൽകുന്നു.
"നമ്മുടെ കൗണ്ടി വളരുന്നതിനായി, ടാക്സ് ഓഫീസ് പുതിയ സാങ്കേതികവിദ്യകളും ഉയർന്ന മാനദണ്ഡങ്ങളും സ്വീകരിക്കണം," ജോസഫ് പറഞ്ഞു. “ഉത്തരവാദിത്വവും സുതാര്യതയും ശരിയായ ഭരണത്തിന്റെ അടിസ്ഥാനം ആണ്."
ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ജനങ്ങൾക്കിടയിൽ ജോസഫിന്റെ പ്രചാരണം വലിയ പിന്തുണ നേടി വരികയാണ്. നവംബർ 2024 തിരഞ്ഞെടുപ്പിന് മുമ്പ്, നാട്ടുകാർക്ക് ശക്തമായ ഒരു മാറ്റം ആവശ്യമെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രചാരണ പരിപാടി:
തീയതി: വ്യാഴാഴ്ച, ഒക്ടോബർ 10, 2024
സമയം: വൈകുന്നേരം 6:00 PM
സ്ഥലം: ടെക്സാസ് ബിയർഗാർഡൻ, 6302 Hwy 6 Ste. Q, മിസ്സോറി സിറ്റി, TX 77459