Image

റോക്ക് ലാൻഡിൽ ഫുഡ് ഫെസ്റ്റിവൽ ശനിയാഴ്‌ച; ഒരുക്കങ്ങൾ പൂർത്തിയായി; ഏവർക്കും സ്വാഗതം

Published on 09 October, 2024
റോക്ക് ലാൻഡിൽ    ഫുഡ് ഫെസ്റ്റിവൽ ശനിയാഴ്‌ച; ഒരുക്കങ്ങൾ പൂർത്തിയായി; ഏവർക്കും സ്വാഗതം

ന്യു യോർക്ക്: ഈ ശനിയാഴ്ച  റോക്ക് ലാൻഡിൽ  നടത്തുന്ന  ഫുഡ് ഫെസ്റ്റിവൽ ഔദ്യോഗികമായി  ക്ലാർക്ക്‌ടൗൺ സൂപ്പർവൈസർ ജോർജ്ജ് ഹോഹ്‌മാൻ, കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ടൗൺ പാർക്ക്‌സ് ബോർഡ് അംഗം പോൾ കറുകപ്പള്ളിൽ എന്നിവർ ഫ്‌ളാഗ് ഓഫ്  ചെയ്തു.

ഇന്ത്യൻ പാചകരീതിയുടെയും സംസ്കാരത്തിൻ്റെയും അവിസ്മരണീയമായ   ആഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.   വിവിധ റെസ്റ്റോറന്റുകളുടെ വ്യത്യസ്തമായ ഭക്ഷണങ്ങളുടെ രുചി ആസ്വദിക്കുന്നതിനൊപ്പം  സ്റ്റേജിൽ കലാപരിപാടികളും നടക്കും. ഡിജെയും പരിപാടി ആകര്ഷകമാക്കും. പാർക്കിംഗ് ലോട്ട് പകുതിയിലേറെ ഇതിൽ പങ്കെടുക്കാനെത്തുന്നവരുടെ കാർ പാർക്കിംഗിനായി മാറ്റി വച്ചിട്ടുണ്ട്.



ഒക്ടോബർ 12 നു രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ഫെസ്റ്റ്. വിശാലമായ ഗെർമൻഡ്‌സ് പാർക്കിലാണ് വേദി (വെസ്റ്റ് നയാക്ക്)

മുഖ്യ  സ്പോൺസർമാരായ നോഹയ്ക്കും (ഗ്ലോബൽ കൊളിഷൻ) ലിബിൻ ബേബി റിയൽ എസ്റ്റേറ്റിനും സംഘാടകർ പ്രത്യേക നന്ദി പറയുന്നു  

കൂടുതൽ വിവരങ്ങൾക്ക്: 845 405 6329; 845 271 0802 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക