ഫ്ലോറിഡയിൽ ഹൈവേ ഇന്റെർസ്റ്റേ റ്റ് 4, I4, ഹൈവേ I 75 തുടങ്ങി മിൽട്ടൺ കൊടുംകാറ്റിൽ നിന്നു ഒഴിപ്പിക്കാനുള്ള പ്രധാന റോഡുകളിൽ വാഹനങ്ങൾ മൈലുകൾ നീണ്ടു കിടക്കുകയാണ്. ഫോർട്ട് മയേഴ്‌സിലെ കലൂസഹാച്ചി നദി മുതൽ ടാമ്പ ബേ വരെയുള്ള കടൽ തീരങ്ങളിൽ 10 മുതൽ 15 അടി വരെ കടലിന്റെ ജല നിരപ്പ് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.
ഈ പ്രദേശങ്ങളിൽ നിന്നു ഫ്ലോറിഡയിലെ ഉൾപ്രദേശങ്ങളിലേക്കു മാറിയില്ലെങ്കിൽ അപകടമാണെന്നും, ജീവൻ നഷ്ടപ്പെടുമെന്നും അധികൃതർ ആവർത്തിച്ചാവർത്തിച്ചു അറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുകയാണ്.
ഹൈവേക്കു സമീപമുള്ള മിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഗ്യാസ് ഇല്ല.
ഹെലെനി കൊടുങ്കാറ്റിൽ തകർന്ന വീടുകളുടെ ഭാഗങ്ങളും വീട്ടുപകരണങ്ങളും മറ്റും ഇപ്പോഴും റെസിഡൻഷ്യൽ റോഡുകളുടെ മുന്നിൽ കുന്നു പോലെ കൂട്ടിയിട്ടിരിക്കുകയാണ്.. അവ നീക്കുന്നതിന്ത മുൻപേ, വരുന്നതു കൂടുതൽ ഭീകരമായ കൊടുങ്കാറ്റായതു കൊണ്ട് അപകടം കൂടാനാണ് സാധ്യത.
Miles-long queues as Tampa emptied
ഫോട്ടോ: തോമസ് ടി. ഉമ്മൻ