Image

ഓണം ബംബര്‍ (അല്ല പിന്നെ )-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 10 October, 2024
ഓണം ബംബര്‍ (അല്ല പിന്നെ )-രാജന്‍ കിണറ്റിങ്കര

സുഹാസിനി : എന്താ നിങ്ങള്‍ രാവിലെ തന്നെ പേപ്പറില്‍ കമിഴ്ന്ന് കിടന്ന് നോക്കുന്നത്

ശശി :  ഓണം ബമ്പര്‍ അടിച്ചോ നോക്കാണ്

സുഹാസിനി : അത് വയനാട് വിറ്റ ടിക്കറ്റിനാന്ന് ന്യൂസ് വന്നതല്ലേ

ശശി : അത് 25 കോടിയല്ലെ, വേറെയും കോടികളും ലക്ഷങ്ങളുമുണ്ടല്ലോ

സുഹാസിനി :  എന്നിട്ട് എന്തായി?  ടിക്കറ്റ് പൈസയെങ്കിലും കിട്ടിയോ?

ശശി :  വെറും അഞ്ചക്കം തെറ്റി, അല്ലെങ്കില്‍ ഒരു കോടി അടിക്കുമായിരുന്നു.

സുഹാസിനി :  ആകെ ആറക്കമേ ഉള്ളല്ലോ നമ്പറില്‍ .  വല്ലാത്ത ഭാഗ്യവാന്‍ തന്നെ

ശശി :  ഇത്രയധികം സമ്മാനങ്ങളില്‍ എന്തെങ്കിലും അടിക്കും എന്ന് പ്രതീക്ഷിച്ചതാ

സുഹാസിനി :  എകസിറ്റ് പോള്‍ വാര്‍ത്ത കണ്ട കോണ്‍ഗ്രസ് ആസ്ഥാനം പോലെയായിരുന്നുല്ലേ  മനസ്സ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക