Image

രത്തൻ ടാറ്റ ഇന്ത്യയുടെ വ്യവസായി ഒപ്പം ഇന്ത്യക്കാരുടെ അഭിമാനവും (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 15 October, 2024
രത്തൻ ടാറ്റ ഇന്ത്യയുടെ വ്യവസായി ഒപ്പം ഇന്ത്യക്കാരുടെ അഭിമാനവും (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

രത്തൻ ടാറ്റ വിടവാങ്ങി. ഇന്ത്യയുടെ വ്യവസായി. ലോക വ്യവസായ  മേഖല  കീഴടക്കിയ പാശ്ചാത്യവ്യവസായികൾക്കൊപ്പം നിന്ന് ഇന്ത്യയുടെ വ്യവസായ മേഖലയെ അവർക്കുമുന്പിൽ കാട്ടിക്കൊടുത്ത മഹാൻ. സാമ്പത്തീക ലാഭം മാത്രം ലക്ഷ്യമിട്ട്  മുന്നോട്ട് പോകുന്ന വ്യവസായികളുടെ ഇടയിൽ സാമ്പത്തീക ലാഭത്തേക്കാൾ മാനുഷീക മുല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത മനുഷ്യസ്നേഹി. തന്റെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തന്നോളം പ്രാധാന്യം നൽകിയ മുതലാളി. വ്യവസായം വളർത്താൻവേണ്ടി ഭരണകര്താക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും വാതലിനു മുൻപിൽ തല കുനിച്ചു നിൽക്കാത്ത വ്യക്തിത്വം. കോടികൾ കൈയിലിരിക്കുമ്പോഴും ലാളിത്യത്തിൽ ജീവിച്ച മനുഷ്യൻ. ഉയർന്ന ചിന്തയും എളിമയോടെയുള്ള ജീവിതം നയിച്ച വ്യക്തി. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച വ്യവസായ സാമ്ര്യാജ്യമുണ്ടായിട്ടും സാദാരണക്കാരനായി ജീവിച്ച മാതൃക പുരുഷൻ. പരാജയങ്ങളിൽ നിന്ന് വിജയം വരിക്കാൻ കഴിയുമെന്ന് 
കാണിച്ചുകൊടുക്കുകയും തെളിയിച്ചുകൊടുക്കുകയും ചെയ്ത വിജയാന്വേഷി. 

അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് രത്തൻ ടാറ്റയെ ന്ന  വ്യവസായ ഇന്ത്യയുടെ വ്യവസായ ചക്രവർത്തിക്ക്. ഇന്ത്യൻ വ്യവസായമെന്നാൽ ടാറ്റായുടെയും ബിർളയുടെയും വ്യവസായമെന്ന് ലോകം ചിന്തിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഞാനും ടാറ്റയും ബിർളയും ബിസ്സിനസ്ന്മ്മാരായിപ്പോയില്ലേ എന്ന് ജഗതി ഒരു സിനിമയിൽ പറയുന്ന ഒരു രംഗമുണ്ട്. അതൊരു തമാശ മാത്രമല്ല അതായിരുന്നു യാഥാർഥ്യം. അൽപ്പം ആർഭാടമായി നടന്നാൽ ആൾകാർ കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു നീ എന്താ ടാറ്റായുടെ മകനാണോയെന്ന് ഞങളുടെ ചെറുപ്പത്തിൽ.  അതായിരുന്നു ഇന്ത്യയിലെ ടാറ്റയെന്നാ വ്യവസായ സാമ്രാജ്യം. അതിന്ടെ തലപ്പത്തായിരുന്നു വിശേഷണങ്ങൾ ഏറെയുള്ള രത്തൻ ടാറ്റ.    തന്റെ സ്ഥാപനത്തിലെ ജീവക്കാരുടെ ക്ഷേമത്തിനായി ലാഭവിഹിതം ചിലവഴിച്ച രത്തൻ റാറ്റയെ ഫ്രഡറിക്ക് ഇംഗൽസിനോടുപമിക്കാൻ. ലാഭവിഹിതത്തിന്ടെ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി ചിലവഴിച്ച അദ്ദേഹത്തെ ബിൽഗേറ്റിനോടോ പ്രേംജിയോടൊ ഉപമിക്കാം. കോടികൾക്ക് മുകളിൽ ഇരിക്കുമ്പോഴും ലളിത ജീവിതം നയിച്ച രത്തൻ ടാറ്റയെ വാറൻ ബഫറ്റിനോട് താരതമ്യപ്പെടുത്താം. പരാജയപ്പെടുമ്പോഴും വിജയം ലക്ഷ്യമിട്ടുകൊണ്ട് അന്തിമ വിജയം വരിച്ചുകൊണ്ട് ലോകത്തിനുമുന്നിൽ അഭിമാനത്തോടെ നിൽക്കുമ്പോൾ അദ്ദേഹത്തെ കെ എഫ് സിയുടെ സ്ഥാപകൻ കേണൽ സാണ്ടേഴ്സിനോടുപമിക്കാം. സ്വന്തം അനുഭവം മറ്റുള്ളവരിൽ ആവേശത്തിന്റെ അലകൾ ഉണർത്തിയ അദ്ദേഹത്തെ ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബിനോടുപമിക്കാം. അങ്ങനെ ലോകത്തിന് മാതൃകയായ അനേകം വ്യക്തികളോട് ഉപമിക്കാൻ രത്തൻ ടാറ്റയെ. അവരെല്ലാവരും കുടിച്ചേർന്നാൽ അതാണ് മഹാന്മ്മാരിൽ മഹാനായ രത്തൻ ടാറ്റ. അതാണ് ഇന്ത്യയ്ക്കെ മാത്രമാവകാശപ്പെടുന്ന ഇന്ത്യയുടെ അഭിമാനായ രത്തൻ ടാറ്റഎന്നാ ടാറ്റജി. 

ചെറിയ കാര്യങ്ങൾ പോലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു വലിയ തെറ്റാണെന്ന് അദ്ദേഹം മനസ്സിലായ ഒരു സംഭം ഒരിക്കൽ വിവരിക്കുകയുണ്ടായി. താനും തൻറെ സുഹൃത്തുക്കളും കൂടി സ്പെയിനിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി. ആവശ്യത്തിലധികം ഭക്ഷണം ഓർഡർ ചെയ്തു. അത് മുഴുവൻ കഴിയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. കുറെ ഭക്ഷണം അധികം വന്നു. ഇത് കണ്ട അടുത്ത ടേബിളിൽ ഇരുന്ന രണ്ടു പ്രായമായ സ്ത്രീകൾ അവരെ നോക്കി എന്തൊക്കയോ പറയുന്നുണ്ട്. ഒടുവിൽ ആ സ്ത്രീകൾ പോകുന്നതിനുമുമ്പ് രത്തൻ ടാറ്റായുടെ അടുത്തെത്തി വളരെ ദേഷ്യത്തിൽ ആഹാരം കളഞ്ഞതിനെതിനെ കുറ്റപ്പെടുത്തുകയുണ്ടായി നിങ്ങൾക്ക് കഴിക്കാൻ കഴിയില്ലെങ്കിൽ എന്തിന് അത്രയും ഭക്ഷണം വാങ്ങി എന്നായിരുന്നു അവരുടെ ചോദ്യം. ആ ചോദ്യത്തിനുമുന്നിൽ രത്തൻ റ്റാറ്റാക്കും ഒപ്പമുണ്ടായിരുന്നവർക്കും ഉത്തരമില്ലായിരുന്നു. മാത്രമല്ല തെറ്റുമനസ്സിലാക്കിയ അദ്ദേഹത്തിന് അതിൽ കുറ്റബോധവുമുണ്ടായിയെന്നെ അദ്ദേഹം പിന്നീട് പറയുകയുണ്ടായി. അതിൽ അവരോട്‌ ക്ഷമ പറയുകയും ചെയ്തിട്ടാണ് അദ്ദേഹം അവിടെ നിന്ന് പോയത്. ആ സ്ത്രീകളോട് ബഹുമാനാം തോന്നിയിരുന്നതായും പിന്നീടൊരിക്കലും അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം പറയുകയുണ്ടായി. അതായിരുന്നു രത്തൻ ടാറ്റയെന്ന വ്യക്തിപ്രഭാവം. വെള്ളി കറണ്ടിയുമായി ജനിച്ച അദ്ദേഹത്തിന് വിശപ്പിന്റെ വില എന്തെന്നും ഭക്ഷണം കളയുന്നതിനെ കുറിച്ച കുറ്റബോധവും ഒരിക്കലും ഉണ്ടായിട്ടില്ല.എന്നാൽ ആ ഒരു സംഭവത്തോടെ തന്ടെ ജീവിതത്തിൽ വലിയ പാഠം ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞു.
തന്റെ ജീവിതത്തിൽ വന്ന വിജയങ്ങളും പരാജയങ്ങളും ഒരു പോലെ കണ്ടുകൊണ്ട് ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിജയങ്ങളിൽ അമിതാവേശമോ പരാജങ്ങളിൽ കടുത്ത നിരാശയോ തനിക്കുണ്ടായിട്ടില്ലെന്ന് അദ്ദേഹം തന്റെ അഭിമുഖങ്ങളിൽ പറയാറുണ്ടായിരുന്നു. കോടികൾ നേടുന്നതിലല്ല മറിച്ച് അതെ ഇല്ലാത്തവരുമായ പങ്കിടുന്നതിലാണ് പ്രധാനം എന്നതായിരുന്നു അദ്ദേഹത്തിന്റ് സന്ദേശം. അത് കേവലം വാക്കിൽ മാത്രമല്ലായിരുന്നു മറിച്ച് പ്രവർത്തിയിലുമുണ്ടായിരുന്നു. ടാറ്റായുടെ ചാരിറ്റി സെൽ അതിനുത്തമ ഉദാഹരണമാണ്. അതിൽ കുടി പാവപ്പെട്ട അനേകായിരങ്ങൾക്ക് സഹായം ലഭിച്ചുകൊണ്ടേയിരിക്കുന്നു ഇപ്പോഴും. കോടിശ്വര പട്ടികയിലെ സ്ഥാനത്തേക്കാൾ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ കഴിയുക എന്നതാണ്. അതായിരിക്കാം അദ്ദേഹത്തെ പാവപ്പെട്ടവന്റെ കോടിശ്വരനാക്കിയത്.  അതും ഇരു ചെവി അറിയാത്ത സഹായം. അതാണ് രത്തൻ ടാറ്റയെ മറ്റുള്ള കോടിശ്വരന്മ്മാരിൽ നിന്നെ മാറ്റി നിർത്തിയത്. രത്തൻ ടാറ്റ ഇന്ത്യയുടെ വ്യവസായി ഒപ്പം ഇന്ത്യക്കാരുടെ അഭിമാനവുമായിരുന്നു. അതെ ഇൻഡ്യക്കെ നഷ്ട്ടമെന്നതിൽ തർക്കമില്ല.                          
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക