ഡിട്രോയിറ്റ്: ഒക്ടോബര്‍ 4, 5, 6 തീയതികളില്‍ സൗത്ത്ഫീല്‍ഡിലുള്ള അപ്പച്ചന്‍ നഗറില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ 56 കാര്‍ഡ് ഗെയിമും സില്‍വര്‍ ജൂബിലി ആഘോഷവും വന്‍ വിജയമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90 ടീമുകളാണ് മാറ്റുരച്ചത്.
കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള മാത്യു ജോസഫ്, ബിജോയ് കുരിയന്നൂര്‍, തോമസ് വടക്കേ കുന്നേല്‍ എന്നിവരുടെ ടീം ആണ് ഈ വര്‍ഷത്തെ ചാമ്പ്യന്മാരായത്. ഷിക്കാഗോയില്‍ നിന്നുള്ള കുര്യന്‍ നെല്ലാമറ്റം, ജോമോന്‍ തൊടുകയില്‍, ജോസഫ് ആലപ്പാട്ട് എന്നിവര്‍ രണ്ടാം സ്ഥാനവും, ഡാലസില്‍ നിന്നുള്ള സണ്ണി വര്‍ഗീസ്, തോമസ് വര്‍ഗീസ്, ബിനോ കല്ലുങ്കല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും, ഷിക്കാഗോയില്‍ നിന്നുള്ള ജോയ് നെല്ലാമറ്റം, തോമസ് കടിയന്‍പള്ളി, കുരിയന്‍ തോട്ടിച്ചിറ എന്നിവര്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന റേസ് ഫോര്‍ ഫണ്‍ മത്സരത്തില്‍ ഡാലസില്‍ നിന്നുള്ള രാജന്‍ മാത്യു, മാത്യു തോട്ടപ്പുറം, സ്‌കറിയ തച്ചേട്ട് എന്നിവര്‍ ചാമ്പ്യന്മാരായി. കാനഡയില്‍ നിന്നുള്ള ജെയിംസ് താന്നിക്കല്‍, ജോസഫ് ജോസഫ്, റോബര്‍ട്ട് മാത്യു എന്നിവര്‍ രണ്ടാം സ്ഥാനവും, ടാംബായില്‍ നിന്നുള്ള ജേക്കബ് മണിപ്പറമ്പില്‍, റഫേല്‍ മേനാച്ചേരി, സാജന്‍ കോരത് എന്നിവര്‍ മൂന്നാം സ്ഥാനവും, കാനഡയില്‍ നിന്നുള്ള ജോസ് മത്തായി, ജോളി അഗസ്റ്റിന്‍, രാജു തരണിയില്‍ എന്നിവര്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.
1999 -ല്‍ ഡിട്രോറ്റില്‍ യശശരീരനായ അപ്പച്ചന്‍ വലിയപറമ്പിലും സുഹൃത്തുക്കളും കൂടി ആരംഭിച്ച ഇന്റര്‍നാഷണല്‍ 56 കാര്‍ഡ് ഗെയിം ടൂര്‍ണമെന്റില്‍ അന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16 ടീമുകള്‍ ആയിരുന്നു മാറ്റുരച്ചത്. ചീട്ടുകളി മത്സരത്തോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തു ചേരുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റ് എന്ന് നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സ് ചെയര്‍പേഴ്‌സണ്‍ മാത്യു ചെരുവില്‍ അഭിപ്രായപ്പെട്ടു.
സൗത്ത്ഫീല്‍ഡിലെ അപ്പച്ചന്‍ നഗറില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ചെയര്‍മാന്‍ ജോസ് എബ്രഹാമും വൈസ് ചെയര്‍മാന്‍ ജോര്‍ജ് വന്നിലവും ആണ് ഫാദര്‍ ജോയി ചക്യന്‍, മാത്യു ചെരുവില്‍, സുനില്‍ N മാത്യു, ജോസ് ഫിലിപ്പ്, സുനില്‍ മാത്യു, ബിജോയിസ് തോമസ്, മാത്യു ചെമ്പോല എന്നിവര്‍ കമ്മിറ്റി അംഗങ്ങള്‍ ആയിരുന്നു.
ില്‍വര്‍ ജൂബിലി ടൂര്‍ണമെന്റിനോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് പ്രകാശനം ചെയ്തു. ശ്രീ ജോര്‍ജ് വന്നിലം ചീഫ് എഡിറ്റര്‍ ആയ സുവനീര്‍ കമ്മറ്റിയില്‍ സൈജന്‍ കണിയോടിക്കല്‍,ജോസ് ഫിലിപ്പ്, മാത്യു ചെരുവില്‍, ജോസ് എബ്രഹാം എന്നിവര്‍ അംഗങ്ങളാണ്. 56 ഇന്റര്‍നാഷണല്‍ കമ്മിറ്റിയില്‍ ചെയര്‍മാനായ ശ്രീ മാത്യു ചെരുവില്‍ നോടൊപ്പം സാം ജെ മാത്യു (കാനഡ), രാജന്‍ മാത്യു (ഡാളസ്), കുര്യന്‍ നെല്ലാമറ്റം (ഷിക്കാഗോ), നിധിന്‍ ഈപ്പന്‍ ( കണക്ടിക്കട്ട്), ബിനോയ് ശങ്കരത്ത് (വാഷിംഗ്ടണ്‍ DC), ആല്‍വിന്‍ ഷിക്കോര്‍ ( ഷിക്കാഗോ) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. മിസോറിയിലെ സെന്റ് ലൂയിസില്‍ വെച്ചായിരിക്കും അടുത്ത വര്‍ഷത്തെ മത്സരങ്ങള്‍ നടക്കുക എന്ന് ഇവര്‍ അറിയിച്ചു.