Image

രാഷ്ട്രീയം വാചകങ്ങൾക്ക് അപ്പുറം ഉള്ളിൽ ഉള്ള മൂല്യബോധ്യങ്ങളാണ് (ജെ.എസ്. അടൂർ)

Published on 18 October, 2024
രാഷ്ട്രീയം  വാചകങ്ങൾക്ക് അപ്പുറം ഉള്ളിൽ ഉള്ള മൂല്യബോധ്യങ്ങളാണ് (ജെ.എസ്. അടൂർ)

സരിൻ സുഹൃത്താണ്. ഞങ്ങൾക്ക് രണ്ടു പേർക്കും പി ടി തോമസിനോട്‌ വളരെ അടുപ്പമുണ്ടായിരുന്നു. വയനാട്ടിൽ വച്ച് നടന്ന മാനവസംസ്കൃതി ക്യാമ്പിൽ സരിൻ പാർട്ടിയേകുറിച്ച് വളരെ പാഷാനോട് കൂടി ക്രിയാത്മക വിമർശനം നടത്തിയപ്പോൾ സദസ്സിൽ ഞാൻ പി ടി തോമസിന്റെ തൊട്ട് അടുത്ത് ഇരുന്നു. അതു ഞാൻ ശ്രദ്ധിച്ചു കേട്ടു. പി റ്റി യും കേരളത്തിൽ നിന്നുള്ള പല നേതാക്കളുംഅതു ക്ഷമയോടെ കേട്ടിരുന്നു.കൊണ്ഗ്രെസ്സ് പാർട്ടിയേകുറിച്ച് അഭിമാനം തോന്നി. കാരണം പാർട്ടികത്തു വളരെ അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്.
വയനാട്ടിൽ നിന്ന് ഞങ്ങൾ ഒരുമിച്ചാണ് ഒരു സുഹൃത്തിന്റെ വണ്ടിയിൽ കോഴിക്കോട് വന്നത്. വഴിയിൽ തട്ട് കടയിൽ നിന്ന് ചായ കുടിച്ചപ്പോഴും യാത്ര ചെയ്തപ്പോഴും നമ്മൾ രാഷ്ട്രീയമാണ് സംസാരിച്ചത്.
പിന്നീട് സരിൻ നടത്തിയിരുന്ന സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ ക്ലാസ് എടുക്കാൻ രണ്ടു പ്രാവശ്യം വന്നു. സരിൻ ക്ലാസ് എടുക്കാൻ ബോധിഗ്രാമിൽ വന്നിട്ടുണ്ട്.
സരിൻ സോഷ്യൽ മീഡിയ ചാർജ് എടുത്തു കഴിഞ്ഞു  ഓടി നടന്നു പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ആ ഓടി നടന്നു പ്രവർത്തിക്കുന്നതിനിടയിൽ പലപ്പോഴും ടീമിനെ കൂടെ നിർത്താൻ പലപ്പോഴും സാധിച്ചില്ല. അപ്പോഴൊക്കെ ടീം ബിൽഡിങ്ങിനെ കുറിച്ചൊക്കെ സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ ഒരു അനുജനെപോലെ ഉപദേശിച്ചിട്ടുണ്ട്.
ഇന്നലെ ഞാൻ സരിനെ വിളിച്ചു സ്നേഹത്തോടെ എടുത്തു ചാടരുത് എന്ന് പറഞ്ഞു.പക്ഷേ സരിൻ ആവേശത്തിൽ എടുത്തു ചാടി. ഇന്നലത്തെ പത്ര സമ്മേളനം കണ്ടപ്പോൾ restless man എന്നാണ് തോന്നിയത്. അസ്വസ്ഥത കൊണ്ടു പറഞ്ഞതാവും എന്നു തോന്നി.ഇന്ന് പത്ര സമ്മേളനം കഴിഞ്ഞപ്പോൾ തോന്നിയത് A man in a great hurry.
പക്ഷേ നല്ല മനുഷ്യർക്ക് പോലും അധികാരത്തിന്റെ ആസക്തി ഉള്ളിൽ കയറിയാൽ പിന്നെ അതിൽ നിന്ന് കരകയറാൻ പ്രയാസമാണ് എന്നാണ് സരിന്റെ പെട്ടന്നുള്ള മാറ്റം കാണിച്ചത്.
അധികാര ആസക്തി പവർ ഓൾക്കഹോളിസം പോലെ ഒന്നാണ്. ഉള്ളിൽ അതു കയറിയാൽ പിന്നെ അതായി മാറും ഏക രാഷ്ട്രീയ ലക്ഷ്യം. സീറ്റിന് വേണ്ടി മാത്രമാണ് സരിൻ മറുകണ്ടം ചാടിയത്. അല്ലാതെ എന്തെങ്കിലും രാഷ്ട്രീയ നിലപാട് മാറ്റം കൊണ്ടല്ല.
അതു കണ്ടപ്പോൾ എനിക്ക് സഹതാപമാണ് തോന്നിയത്.
രാഷ്ട്രീയ നിലപാട് മറാം. രാഷ്ട്രീയവിമർശനങ്ങൾക്ക് ജനായത്ത സംഘടന പ്രവർത്തനങ്ങളിൽ സ്‌പേസ് ഉണ്ടാകണം. പാർട്ടിക്കുള്ളിൽ തിരുത്താനും പുതുക്കാനും ആളുകൾ വേണം. പാർട്ടിക്ക് സ്കിൽഡ് പ്രൊഫഷനൽസ് വേണം. അനുഭവ സമ്പത്തുള്ളവർ വേണം.രാഷ്ട്രീയപ്രവർത്തനത്തിൽ പലപ്പോഴും പലവിധ ഫ്രഷ്ട്രെഷൻ ഉണ്ടാകും. പലപ്പോഴും അവഗണന നേരിടാം. അടുത്ത് സുഹൃത്തുക്കൾ പൊലും അധികാരത്തിൽ എത്തിയാൽ ഫോൺ പൊലും എടുത്തില്ല എന്നു വരും. അതൊക്കെ അധികാര രാഷ്ട്രീയത്തിന്റെ പരിണാമങ്ങളാണ്.പക്ഷേ ആഴമുള്ള രാഷ്ട്രീയ ബോധ്യങ്ങളും അടിസ്ഥാനതലത്തിലുള്ള ജനങ്ങളോടുള്ള പ്രതി ബദ്ധതയും ഉണ്ടെങ്കിൽ അതു എല്ലാം അതിജീവിച്ചു പ്രവർത്തിക്കാം . കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തോട് കൂറുള്ളവർ അവിടെതന്നെകാണും.
സരിനെക്കാൾ വളരെ മുമ്പേ പാർട്ടിക്ക് വേണ്ടി പുറകിൽ നിന്നും മുന്നിൽ നിന്നും പ്രവർത്തിക്കുന്ന ഞാൻ ഉൾപ്പെടെ പ്രൊഫഷനൽ പശ്ചാത്തലത്തിൽ നിന്ന് അനേകർ ഈ പാർട്ടിയിൽ ഉണ്ട്. അവർക്കൊക്കെ ഈ പാർട്ടി സ്‌പേസ് നൽകിയിട്ടുണ്ട്. സരിന് പാർട്ടി ഇഷ്ടം പോലെ സ്‌പേസ് നൽകി. പാർട്ടിയിൽ ചേർന്ന് ഏതാനം വർഷങ്ങൾക്കുള്ളിൽ വളരെ ചെറിയ പ്രായത്തിൽ സീറ്റ് നൽകി. അവിടെ തന്നെ നിന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ പാർട്ടി 2026 ൽ സീറ്റ് നൽകുമായിരുന്നു ക്ഷമയോടെ പ്രവർത്തനം നടത്തിയാൽ അനേക അവസരങ്ങൾ കിട്ടുമായിരുന്നു.
ഞാൻ ഉൾപ്പെടെ ഒരുപാട് ആളുകൾ ഈ പാർട്ടിയോടെ ഒപ്പം നിൽക്കുന്നത് ദേശീയ രാഷ്ട്രീയത്തിൽ കൊണ്ഗ്രെസ്സിനെ പോലെ കൊണ്ഗ്രെസ്സ് മാത്രമാണന്നത് കൊണ്ടാണ്.. അതിന് കാരണം ഭരണഘടനമൂല്യങ്ങളിലും ഭരണഘടനെ തരുന്ന അവകാശങ്ങളും സെക്കുലർ ജനയാത്ത രാഷ്ട്രീയവും മുറക്കെ പിടിക്കുന്നത് കൊണ്ഗ്രെസ്സ് എന്നത് തന്നെയാണ്.
എന്തായാലും വി ഡി സതീശനെ എനിക്ക് സരിനെകാട്ടിൽ വളരെ മുമ്പേ അറിയാം. ഏതാണ്ട് ഇരുപത്തിയഞ്ച് വർഷത്തിൽ കൂടുതൽ. സുഹൃത്തായി പല കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആയത് 2021 ൽ മാത്രം..വി ഡി സതീശന്റെ സെക്കുലർ ജനയാത്ത ബോധ്യങ്ങൾ എതാണ്ടു ഇരുപത്തിയഞ്ചു വർഷമായി നേരിട്ട് അറിയാം. ആ വി ഡി സതീശൻ ബി ജെ പി യുമായി ബാന്ധവത്തിൽ ആണെന്ന് പച്ചകള്ളം സരിൻ നിങ്ങൾ അധികാരത്തിന്റെ മുപ്പതു വെള്ളി കാശിനു വേണ്ടി പറഞ്ഞ ആത്മ വഞ്ചനയിൽ സഹതാപം തോന്നി.
അധികാര രാഷ്ട്രീയതിന്നു വേണ്ടി സിനിക്കൽ ആയി കളം മാറുന്നവരുടെ കൂട്ടത്തിൽ നിങ്ങളെ ഒരിക്കലും കണ്ടിരുന്നില്ല എന്നത് കൊണ്ടാണ് കൂടുതൽ ഡീസപ്പോയിൻമെന്റ്.  Et tu brute എന്ന ജൂലിയസ് സീസറിന്റ വാക്യമാണ് ഓർമവരുന്നത്.
നിങ്ങൾ പെട്ടന്ന് പഴയതെല്ലാം വിഴുങ്ങി പണ്ട് നിങ്ങൾ കപട ഇടതുപക്ഷം എന്ന് വിളിച്ചടം പെട്ടന്ന് യഥാർത്ഥ ഇടതു പക്ഷമായി തോന്നിയത് എന്ത് നിലപാടാണ് സരിൻ.? നിങ്ങൾ പോയത് ഒരു സീറ്റിന് വേണ്ടി മാത്രം അല്ല. അധികാര രാഷ്ട്രീയം കൈയാളുന്നടത്തെക്കാണ്  അതു സി പി എം ൽ കിട്ടിയില്ലങ്കിൽ അതു എവിടെ കിട്ടുമെന്ന് അറിയാമല്ലോ.!!
എന്തായാലും സുഹൃത്തേ ഞങ്ങളോക്കെ ഈ പാർട്ടിയോടൊപ്പം തന്നെ കാണും. ജയിച്ചാലും തോറ്റാലും.കാരണം രാഷ്ട്രീയം  വാചകങ്ങൾക്ക് അപ്പുറം ഉള്ളിൽ ഉള്ള മൂല്യബോധ്യങ്ങളാണ് 🙏🙏
സ്നേഹം🙏

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക