സാധാരണ അമേരിക്കയിൽ പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, പലരും ചോദിക്കുന്ന ഒരു ചോദ്യം, തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥികൾ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങൾ ഉണ്ടോ?
ഉണ്ടെങ്കിൽ എന്തിലെല്ലാം? ഭരണ സമയം ഇരു പാർട്ടികൾ തമ്മിലുള്ള വ്യത്യാസം ഭിന്നത, തലസ്ഥാന നഗരിയിലെങ്കിലും കാണുവാൻ പറ്റും ഓരോ നിയമങ്ങൾ പാസ്സാക്കുന്ന അവസരങ്ങളിൽ . എന്നാൽ ഒരു പ്രസിഡൻറ്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്തികൾ അവരുടെ തനിനിറം ഒളിപ്പിച്ചു കാട്ടി, ഒരു മധ്യഭാഗത്തെത്തും കാരണം കക്ഷിചേരാത്ത പൊതുജനം ആരുടെയും തീവ്രത ഏറിയ നിലപാടുകൾ ഇഷ്ടപ്പെടുന്നില്ല. കാരണങ്ങൾ പലത്
പര്യവേക്ഷണം കാട്ടുന്നത്, അനേകം അമേരിക്കൻസ്ആഗ്രഹിക്കുന്നത്, തീവ്രവാദമില്ലാത്ത നിലപാടുകൾ. ഇവർക്ക് തിരഞ്ഞെടുപ്പുകളിൽ വ്യാപകമായ സ്വാധീനശക്തികാണുന്നു. ഇവരാരും ജാതകൾക്കോ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കോ വെളിയിൽ കാണില്ല. 2021 ൽ ഗാലപ്,നടത്തിയ കണക്കെടുക്കൽ പ്രകാരം, 37 % വോട്ടർമാർ കക്ഷി രഹിതർ 63 % പാർട്ടികളോഡ് തുണയുള്ളവർ . ഈ ലേഖനം ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ, അതിൽ നല്ലൊരു ശതമാനം അമേരിക്കയിൽ വോട്ടവകാശം ഉള്ളവർ എന്ന് അനുമാനിക്കുന്നു. ഈ കക്ഷി രഹിതരാണ് വാസ്തവത്തിൽ ഒരു പ്രസിഡൻറ്റിനെ തിരഞ്ഞെടുക്കുന്നത് .
.
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ, ഒട്ടുമുക്കാൽ മാധ്യമങ്ങൾ അവരുടെ നിഷ്പക്ഷത നിരാകരിക്കുന്ന ഈ വേദിയിൽ, സാധാരണ ജനതക്ക്, രാജ്യം നേരിടുന്ന പലേ നിർണ്ണായക വിഷയങ്ങളിലും, പരമാർത്ഥത ഏറിയ വിവരം കിട്ടുന്നില്ല. കൂടാതെ സോഷ്യൽ മാധ്യമങ്ങൾ പലപ്പോഴും ആശയക്കുഴപ്പവും ഉണ്ടാക്കുന്നു.
ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാകും, ഭരണഘടന നിർമ്മാതാക്കൾ, അഭിപ്രായ സ്വാതന്ദ്ര്യം, ഒരു വകുപ്പാക്കി മാറ്റിയത്. പ്രധാന കാരണം, ഭരണനിർവ്വഹരെ വെറുതെ അങ്ങു അഴിച്ചുവിട്ടാൽ അവർ രാജ്യത്തിൻറ്റെ നിലനിൽപ്പിന് ഒരു പാരയായി മാറിയേക്കാം എന്നു ഭയന്നിട്ടായിരുന്നു. അങ്ങിനെ മാധ്യമങ്ങൾ ഒരു നിയന്ത്രിത ഘടകമാകുന്നു അതാണ് "നാലാമത്തെ വകുപ്പ് " എന്നപേരിൽ വിളിക്കപ്പെട്ടത്. ഒരു സമയം മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ ഇവിടെ നിലനിന്നിരുന്നു. നൂറു ശതമാനം ജനതയും പത്ര വാർത്തകളെ വിശ്വസിച്ചിരുന്നു. ഇന്നോ വെറും 24 % ത്തിനു താഴെ.
തിരഞ്ഞെടുപ്പു സമയം അന്തരീഷം വാചക കസർത്തുകളുടെഒരു ചന്ത സ്ഥലമാകുന്നു .അവിടെനിന്നും ഒരു മിശ്രിതമായ ഗന്ധം പുറത്തേക്കൊഴുകുന്നു. നല്ലതും ചീത്തയും എന്തെന്ന് മനസിലാക്കുവാൻ പലർക്കും സാധിക്കുന്നില്ല . ഇടത്തു, വലത്തു ഭാഗം, സോഷ്യലിസം,പുരോഗമന ചിന്ത, ലിബറൽ, കോൺസെർവേറ്റീവ് ഇതിൻറ്റെ എല്ലാം അർത്ഥമെന്ത് കൂടാതെ പ്രാധാന്യത? മാത്രമല്ല മാധ്യമങ്ങളിൽ പാർട്ടിക്കാരുടെ പരസ്പര അവഹേളന പരസ്യങ്ങളും.
ഭരണ സമയം, ഇരു പാർട്ടികൾ തമ്മിലുള്ള വ്യത്യാസം ഭിന്നത, തലസ്ഥാന നഗരിയിലെങ്കിലും കാണുവാൻ പറ്റും . എന്നാൽ തിരഞ്ഞെടുപ്പു വേദിയിൽ എത്തുമ്പോൾ എല്ലാവരും പ്ലേറ്റ് മറിച്ചു വയ്ക്കുo. മുൻകാലത്തു പറഞ്ഞതും ചെയ്തു എന്നു മറ്റുള്ളവർ പറയുന്നതെല്ലാം വെറും പൊളി താനൊരു ശുദ്ധൻ.
അടുത്ത സമയം പോപ്പ്അമേരിക്കൻ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചു ഒരു അഭിപ്രായം പറഞ്ഞു. രണ്ടുപേരും പൈശാചികർ. അതിൻറ്റെ വെളിച്ചത്തിൽ ഇവിടെ പലരുടെയുംമുന്നിൽവരുന്നചോദ്യം, അറിയാവുന്ന പിശാശോ അഥവാ അറിഞ്ഞുകൂടാത്തതോ ഏതിനെ തിരഞ്ഞെടുക്കണം? ഒരു സ്ഥാനാർത്ഥിക്ക് കൂടുതൽ സത്യസന്ധത തൻറ്റെ പാർട്ടിയോടോ, മറ്റു തത്വസംഹിതകളോടോ അഥവാ അമേരിക്കൻ ജനതയോടോ?
നമ്മൾ സമ്മതിദായകർ, അറിഞ്ഞിരിക്കേണ്ടത് പൊളിറ്റിക്കൽ പാർട്ടിയോ സ്ഥാനാർത്ഥിയോ,ആദർശപരമായ വീക്ഷണത്തിൽ ,ഒരു പ്രശ്നം ഉദിച്ചാൽ, ഉദാഹരണത്തിന് അബോർഷൻ, അതിനെ തീവ്രതയുടെ ഭാഷയിൽ നേരിടുമോ അതോ ആത്മസംയമനത്തൊടെ സാമാന്യജ്ഞാനത്തോടയോ ? ഒരു ഭരണം തിരഞ്ഞെടുക്കുക എന്ന ഭാരിച്ച ചുമതല നമുക്കെല്ലാ വോട്ടർമാക്കും ഉണ്ട് . അത് വെറുതെ അങ്ങെടുത്തു, ഞാൻ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നു അവർ പറയുന്നതെല്ലാം ദൈവ വാക്യം ആ രീതിയിൽ നമ്മുടെ വോട്ടെടുത്തു എറിയരുത്. സമയമെടുത്തു ചിന്തിക്കുക പഠിക്കുക .
തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ ഭാഷ ഇതെല്ലാം ഉപയോഗിക്കുക ഈ കാലത്തു രാഷ്ട്രീയക്കാരുടെ മാത്രമല്ല നിരവധി മാധ്യമങ്ങളുടെയും സ്വഭാവം. സോഷ്യൽ മീഡിയ എരിതീയിൽ എണ്ണ ഒഴിക്കുവാൻ നോക്കിയിരിക്കുന്നു.
ഈ രാജ്യo ഒരു ഡെമോക്രസി മതമല്ല 50 സംസ്ഥാനങ്ങൾ കൂടിയ ഒരു റിപ്പബ്ലിക്ക് കൂടിയാണ്. അതും പൊതുജനം അറിഞ്ഞിരിക്കണം കാരണം ഈ രണ്ടു വ്യവസ്ഥികളും ഒരുപോലെ തോന്നുമെങ്കിലും. ചുമതലകളും, അവകാശങ്ങളും, പരിധികളും ഭരണ ഘടനാ അടിസ്ഥിതം. അതും മനസിലാക്കി വേണം നാം രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പുകളെയും നേരിടുവാൻ.