Image

ജേണ്‍ ലൂയിസിന്റെ യാത്രാവഴികള്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 39- സാംസി കൊടുമണ്‍)

Published on 22 October, 2024
ജേണ്‍ ലൂയിസിന്റെ യാത്രാവഴികള്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 39- സാംസി കൊടുമണ്‍)

ജോണ്‍ ലൂയിസിന്റെ യാത്രാപഥങ്ങള്‍ ഏതൊക്കെഎന്നു ചിന്തിക്കുമ്പോള്‍ തന്റെ കോഴികളോടു സുവുശേഷം പ്രസംഗിച്ചവന്റെ അതേ മനസ്സുമായി ആയിരുന്നില്ലെ തുടര്‍ യാത്രയും എന്നു തോന്നും. ഒരു കുഗ്രാമത്തില്‍ കര്‍ഷകനായി, അപ്പന്റെ നൂറ്റിപ്പത്തേക്കറിന്റെ ഓഹരിക്കാരനായി, വെളുത്തവന്റെ എല്ലാവിധമായ പീഡങ്ങളുടേയും ഇരയായി ജിവിതം ജീവിച്ചു തീര്‍ക്കേണ്ടിയിരുന്ന ജോണ്‍ ലൂയിസ് എങ്ങനെ ഫ്രീഡം റൈഡറായി. സിവില്‍ റൈയിറ്റ് നേതാവായി... നിയോഗങ്ങളിലൂടെ ഉള്ള യാത്ര... കാലം ആവശ്യപ്പെട്ട ഉത്തരവാദിത്യത്തിലേക്കുള്ള യാത്രയില്‍ ഉറച്ചതീരുമാനങ്ങള്‍ എടുക്കാനുള്ള കരളുറപ്പും, ഏടുത്ത തീരുമാങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള സത്യസന്ധതയും ആര്‍ജ്ജിച്ചത്, നാട്ടിമ്പുറത്തെ കളങ്കമില്ലാത്ത ജീവിത പാഠങ്ങളില്‍ നിന്നാകാം ശരീരത്തിന്റെ വളര്‍ച്ചെയെക്കാള്‍ വേഗത്തില്‍ മനസ്സ് വളരുമ്പോഴെ പുതിയ ആശയങ്ങളിലേക്കുള്ള യാത്ര സാധിക്കു എന്ന കണ്ടത്തലില്‍ നിന്നാണ് വായനയാണ് മനസ്സിന്റെ വളര്‍ച്ചയുടെ വാതായനം എന്നു മനസ്സിലാക്കിയത്. എലിമെന്ററി സ്‌കൂളിലെ വായന അമ്മ കടകളില്‍ നിന്നും കൊണ്ടുവരുന്ന സെയില്‍ പരസ്യങ്ങളായിരുന്നു. അതൊന്നുപോലും വിടാതെ വായിച്ചതുകൊണ്ട് എന്തു നേടി എന്നു ചോദിച്ചാല്‍ വീട്ടു സാധങ്ങളുടെ പേരുകളും വിലയും മനസ്സില്‍ കുറിച്ചത് ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കി എന്നു പറയാനുള്ള തെളിവുകളൊന്നും ജോണ്‍ കുറിച്ചിട്ടില്ലെങ്കിലും, ജോണിനെപ്പോലെ ജിജ്ഞാസുവായ ഒരു കുട്ടി ഒന്നും വിട്ടുകളയില്ല എന്നുവേണം എഴുതാപ്പുറത്തെ വായിക്കാന്‍. തന്റെ ഗ്രാമത്തില്‍ ഗ്രാമവാസികളല്ലാത്ത രണ്ടുപേരേ ജോണ്‍ കണ്ടിട്ടുള്ളു. ഒന്ന് ഇടയ്ക്കിടക്കു വരുന്ന വെള്ളക്കാരനായ പോസ്റ്റ്മാന്‍. രണ്ട് കഴുത വണ്ടിയില്‍ പട്ടണ വീട്ടു സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന കച്ചോടക്കാരന്‍... ഈ ജീവിത സാഹചര്യങ്ങള്‍ തനിക്കും സുപരിചിതമാണല്ലോ എന്ന് (ആഴ്ചയില്‍ ഒരിയ്ക്കല്‍ വരുന്ന പോസ്റ്റ്മാനും. വീട്ടുപാത്രങ്ങള്‍ തലച്ചുമടായി കൊണ്ടുവരുന്ന പെരുമാളും) ആന്‍ഡ്രു തന്റെ ബാല്യകാലത്തെ അടയാളപ്പെടുത്തി.

പൈക്ക് കൗണ്ടി ട്രെയിനിങ്ങ് സ്‌കൂള്‍ ബ്ലാക്ക് സ്റ്റുഡന്റസിനുള്ള ഉന്നത വിദ്യാഭ്യാസ സ്ഥപനമാണ്. അല്ലെങ്കില്‍ ശരിക്കും കറുത്ത വംശജരെ തൊഴില്‍ പരിശീലിപ്പിച്ച് കൃഷിക്കാരും, പശുവിനേയും, പന്നിയേയും ഒക്കെ വളര്‍ത്തി വെളുത്തവന്റെ തീന്മേശയെ പുഷ്ടിപ്പെടുത്താനുള്ള ഭാവിയിലേക്കുള്ള അമേരിയ്ക്കന്‍ ബുദ്ധികേന്ദ്രം. ലൂയിസിനു കിട്ടിയ ് ക്ലബ് (ക്ലാസ്) ടര്‍ക്കിക്കോഴികളേയും, സാധാരണ കോഴികളേയും വളര്‍ത്താനുള്ള പരിശീലനക്കളരി ആയിരുന്നു. ജോണ്‍ ലൂയിസിന്റെ മനസ്സില്‍ തന്നെ ഒരു കൃഷിക്കാരനാക്കനുള്ള പരിശീലനത്തില്‍ ആകുലപ്പെട്ടു. ഒരു ഫാമില്‍ നിന്നും വന്ന തനിക്ക് ഈ കളരി ആവശ്യമില്ല എന്നൊരു തോന്നല്‍. ഒരു പ്രീച്ചറോ, വക്കിലോ ആകണമെന്നുള്ള മോഹം വളര്‍ന്നുകൊണ്ടേയിരുന്നതിനാല്‍ മറ്റാരോടും ഉള്ളിലെ സങ്കടങ്ങള്‍ പറയാതെ കിട്ടുന്നതൊക്കേയും വായിക്കാന്‍ ശ്രമിച്ചു. സ്‌കൂളിലെ നല്ല പുസ്തകശാലയും, സുന്ദരിയും, സുശീലയുമായ ലൈബ്രറേറിന്റെ പ്രോത്സാഹനവും നല്ല വായനക്കാരനാക്കി. അവരുടെ വാക്കുകള്‍ കാതുകളില്‍ മുഴങ്ങുന്നതായി ജോണ്‍ ഇപ്പോഴും ഓര്‍ക്കുന്നതായി പറയുന്നു. 'വായിക്കു..എല്ലാം വായിക്കു.' അതൊരു വലിയ മുദ്ര്യാവാക്യമായിരുന്നു. കര്‍ഷകനാകാന്‍ പരിശീലിപ്പിക്കുന്നവരെ വെല്ലുവിളിച്ച് കോളേജില്‍ ചേരാന്‍ കൊതിച്ചവന്റെ അതിരുകളില്ലാത്ത ആകാശങ്ങള്‍ തേടിയുള്ള യാത്രയുടെ തുടക്കം ആ വായനശാല തന്നെയായിരുന്നിരിക്കാം. (ഇപ്പോള്‍ ഫ്‌ളോറിഡ ഗവര്‍ണ്‍ര്‍ പുസ്തകങ്ങള്‍ നിരോധിക്കുന്ന തിരക്കിലാണ്)

1954ല്‍ കേട്ട സുപ്രീംകോര്‍ട്ട് വിധിയുടെ സന്തോഷത്തിലായിരുന്നു ഒന്നാം വര്‍ഷത്തിന്റെ അവസാന നാളൂകള്‍. സ്‌ക്കുളുകളിലെ തീണ്ടിക്കൂടാഴ്മക്കെതിരെയുള്ള വിധിയായിരുന്നു അത്. കറുത്ത വംശിയര്‍ നിര്‍ബന്ധമായി പാലിക്കേണ്ട അയിത്വം ഇനി മുതല്‍ വേണ്ടന്നുള്ള വിധി ഒത്തിരിയേറെ സമരങ്ങളുടെയും കോടതി പോരാട്ടങ്ങളുടേയും വിധിയാണന്ന് അന്നറിയില്ലായിരുന്നു. 'സെപ്പറേറ്റഡ് ബഡ് ഈക്വല്‍' എന്ന നിര്‍വചനത്തിന്റെ പൊരിള്‍ തിരിച്ചറിയാനും കാലം വേണ്ടിവന്നു. ഏതു കോടതിവിധിക്കും വഴങ്ങാത്ത വര്‍ഗ്ഗിയവാദികളുടെ നാട്ടിലെ കോടതികള്‍ നീതിന്യായക്കോടതികള്‍ അല്ലെന്നും, ഒരോ ജഡ്ജിമാരുടെ നിയമനങ്ങളും രാഷ്ടിയ പാര്‍ട്ടികളുടെ സ്വാധിനത്തിലാണെന്നും, കോര്‍പ്പറെറ്റുകള്‍ കോടിക്കണക്കിനു ഡോളറാണ് തങ്ങള്‍ക്കനുക്കുലമായ ജഡ്ജിമാരെ നിയമിക്കിന്നതിനായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കൊടുക്കുന്നതെന്നും മനസ്സിലാക്കാന്‍ വിണ്ടും കാലത്തിനൊപ്പം ഏറെ ഓടേണ്ടി വന്നു. ഒന്നും അറിയാത്തവന്റെ; വിവേചനം അവസാനിച്ചല്ലോ എന്ന സന്തോഷം…!.

തന്റെ മാതാപിതാക്കളും, അവര്‍ക്കു മുമ്പുള്ള തലമുറയും അനുഭവിച്ച സെഗ്രിഗേഷന്റെ കാഠിന്യത്തെക്കുറിച്ചോര്‍ത്തു നെടുവീര്‍പ്പിട്ടു. ഇനി മുതല്‍ ഇളകിപ്പൊളിഞ്ഞ വണ്ടിയില്‍ യാത്രചെയ്യണ്ടല്ലോ... കൗണ്ടിയുടെ നല്ല ബസ്സില്‍ യാത്രചെയ്ത്, വെളുത്തവന്‍ ഉപയോഗിക്കുന്ന ബാത്തുറൂമില്‍ കയറി, അവന്‍ കഴിക്കുന്ന ഹോട്ടലിലെ അതെ കൗണ്ടറില്‍ നിന്നും ആഹാരം വാങ്ങി ഒരു മാന്യനായി അമേരിയ്ക്കയില്‍ അന്തസുള്ള പൗരനായി മാറാമെന്ന സ്വപ്നം എന്തായി....? പകരം അലബാമയിലെ രാഷ്ട്രിയക്കാര്‍ കോടതിവിധി വന്ന ദിവസത്തെ 'ബ്ലാക്ക് മണ്‍ഡേ' എന്നു വിളിച്ച് കോടതിയെ ധിക്കരിക്കാന്‍ തീരുമാനിച്ചു. അവര്‍ വൈയിറ്റ് മാന്‍സ് കൗന്‍സില്‍ രൂപികരിച്ച്, ക്ലാനിനൊപ്പം സഖ്യം ചേര്‍ന്നു. ജോര്‍ജയിലും, മിസസിപ്പിയിലും കുക്ലക്ക് ക്ലാന്‍ അലബാമയിലെപ്പോലെ തലമറച്ച്, അര്‍ദ്ധരാത്രില്‍ കുരിശുകത്തിച്ചുള്ള ജാഥകള്‍ നടത്തുന്നു എന്ന വാര്‍ത്ത ഭയാശങ്കകളോടെ കേട്ടിരുന്നു. കറുത്തവരെ കൂട്ടത്തോട് അറസ്റ്റുചെയ്ത്, ചെയ്യ്തിട്ടില്ലാത്ത പലകുറ്റങ്ങളില്‍ കുടുക്കുന്നു. ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ആരേയും അതു ബാധിക്കുന്നില്ല...പക്ഷേ ലൂയിസിന്റെ ഉള്ളില്‍ നീറ്റല്‍ ആയിരുന്നു.

1955ല്‍ ഒരു ഞയറാഴ്ച വെറുതെ കത്തുന്ന മനസ്സിനെ വേര്‍തിരിക്കാനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ മെന്റ്‌ഗോമറിയില്‍ നിന്നുള്ള റേഡിയോ ചാനല്‍ കേള്‍ക്കാന്‍ തുടങ്ങി. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം. ഹൃദയത്തില്‍ ആഴത്തിലേക്ക് തുളച്ചുകയറുന്നപോലെ. ഒരു നാടക നടനെന്നപോലെ ആരോഹണ അവരോഹണങ്ങളില്‍ നിര്‍ത്തിയും, ചിലപ്പോള്‍ ചര്‍ച്ച് കൊയറിന്റെ ഈണത്തിലും, നന്നായി സ്പുടംചെയ്ത, നല്ല ഇരുത്തവന്ന, നല്ല അറിവുള്ള ആ പ്രസംഗം തീരുന്നതുവരെ റേഡിയോയുടെ മുന്നില്‍ നിന്നും എഴുനേല്‍ക്കാന്‍ തോന്നിയില്ലെന്നും, ആ ശബ്ദം ആരുടേതെന്നുള്ള അന്വേഷണത്തില്‍ അത് മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് എന്ന ചെറുപ്പക്കാരനായ പാസ്റ്റര്‍ ആണെന്നും മനസ്സിലാക്കിയെങ്കിലും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്റെ ജീവിതത്തെ ഇത്രയേറെ സ്വാധിനിക്കുമെന്നും അന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നും ജോണ്‍ ലൂയിസ് പറയുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ മാസ്മരികതയില്‍ നിന്നും വിടുതല്‍ കിട്ടാന്‍ ഏറെ സമയം എടുത്തെങ്കിലും, ആ സന്ദേശം ഇന്നുവരെ ആരും എന്തേ പറഞ്ഞില്ല. മിക്ക സണ്‍ഡേസ്‌കുളിലും പൗലോസ് കൊരിന്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുള്ള വായനയുടെ ഭാഗം ആകാറുണ്ടെങ്കിലും, ആ വരികളില്‍ മനുഷ്യ സ്‌നേഹത്തിന്റെ, മുഖം മൂടി അണിഞ്ഞ കപടസ്‌നേഹത്തെ തുറന്നുകാണിക്കുന്ന വലിയ സന്ദേശം ഉണ്ടെന്നാരും പറഞ്ഞില്ല. അത് കറുത്ത വംശത്തിന്റെ ഇന്നത്തെ അവസ്ഥയുമായി ആരും ബന്ധിപ്പിച്ചിട്ടില്ല. അലബാമയിലെ മോന്റ്‌ഗോമറി തെരുവുകളിലെ മനുഷത്വ നിരാകരണത്തേയും, കറുത്തവന്റെ മേല്‍ അടിച്ചേല്പിക്കുന്ന അനീതികളെ ബന്ധിപ്പിച്ച ആ പ്രസംഗം എത്ര അടിയാളന്മാരെ ചലിപ്പിച്ചു…? മരണാന്തരം സ്വര്‍ണ്ണം പൂശിയ റോഡുകള്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ കവാടങ്ങളിലേക്ക് നിങ്ങളെ നയിക്കും. പാലും തേനും ഒഴുകുന്ന വാഗ്ദത്തഭൂമി നിങ്ങള്‍ കാണുമായിരിക്കും... പക്ഷേ ഇന്ന് നിങ്ങള്‍ക്കു നേരെ അടഞ്ഞുകിടക്കുന്ന സ്‌കൂളുകളുടെ കവാടങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെ...? നിങ്ങളുടെ നിറം കറുത്തതായതുകൊണ്ടുമാത്രം നിങ്ങളെ ജോലിക്കെടുക്കാത്ത കടകളേയും, നിങ്ങള്‍ക്ക് സാധങ്ങള്‍ വില്‍ക്കാത്ത സ്ഥാപനങ്ങളേയും നിങ്ങള്‍ തിരിച്ചറിയുന്നില്ലെ...? നിങ്ങള്‍ പ്രതികരിക്കേണ്ട സമയമായി...ദൈവസ്‌നേഹം നിങ്ങള്‍ക്ക് നിക്ഷേധിക്കുന്നവരെ നിങ്ങള്‍ പുതിയ സുവിശേഷം പഠിപ്പിക്കണം. മാര്‍ട്ടിന്‍ ലൂഥറിന്റെ സന്ദേശം ജോണ്‍ സ്വയം മനസ്സിലാക്കാന്‍ അല്പം തര്‍ജ്ജിമചെയ്തു.ഇതു തന്റെ ഹൃദത്തെ പിടിച്ചു കുലുക്കുന്നു. ലുയിസ് തന്റെ ഭാവിയെ തിരിച്ചറിയുകയായിരുന്നു. തന്റെ പ്രവര്‍ത്തന പന്ഥാവിനെ കണ്ടെത്തുകയായിരുന്നു എന്നു രേഖപ്പെടുത്തുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ആരെന്നുള്ള അന്വേഷണമായിരുന്നു പിന്നിട് കാരണം താന്‍ ഇത്രനാള്‍ ആരെന്നും എങ്ങോട്ടെന്നുമിള്ള അന്വേഷണത്തിനുള്ള ഉത്തരം ആയിരുന്നു കേട്ട പ്രസംഗം. കിംഗ് പഠിച്ച കോളേജില്‍ പഠിച്ച് കിംഗിനെപ്പോലെ ആകണമെന്ന് സ്വയം തീരുമാനിച്ച്, തന്റെ മശിഹായെ കണ്ടെത്തിയവന്റെ ആഹ്ലാദവുമായിട്ടായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. വരാന്‍ പോകുന്ന ദിവസങ്ങളിലെ ചോരപ്പുഴയെക്കുറിച്ച് അപ്പോള്‍ അറിവില്ലായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ കാണാന്‍ ആഗ്രഹമുണ്ടെന്നു കത്തെഴുതിയിട്ട് മറുപടിയില്ലാതെ കാത്തിരിരുന്നപ്പോഴാണ് ആ ക്ഷണം കിട്ടിയത്. 'അപ്പോള്‍ നീ ആണ് ആ മിടുക്കന്‍ കുട്ടി.' മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അതിശയത്തൊടും ആകാംഷയോടും തന്നെ നോക്കി ആദ്യം ചോദിച്ചതങ്ങനെയെന്നോര്‍ക്കുന്ന ലൂയിസ് പിന്നീട് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗുമായുള്ള തന്റെ അനേകം കൂടിക്കഴ്ച്ചകളെക്കുറിച്ചും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗു ചൂണ്ടിക്കാണിച്ച അഹിംസമാര്‍ഗ്ഗത്തിലേക്കുള്ള യാത്രയേക്കുറിച്ചും ഒക്കെ എഴുതുന്നുണ്ട്. മനസ്സിന്റെ അടിത്തട്ടില്‍ ഈ മാറ്റങ്ങളൊക്കെ നടക്കുന്ന കാലത്തു നടന്ന ഒരു കൊലപാതകം മനസ്സിന്റെ നൊമ്പരമായി ഇന്നും ഉറുത്തുന്നു. തന്നേക്കാള്‍ ഒരുവയസോമറ്റോ ഇളപ്പമുള്ളതോ, അതോ ഒരേപ്രായക്കാരെന്നോ പറയാവുന്ന മുന്‍പരിചയമില്ലാത്ത ഏമ്മെറ്റ് റ്റില്ലിന്റെ മരണവാര്‍ത്ത ഏറെ പിടിച്ചു കുലുക്കി. ഒരു പക്ഷേ താനും ഒരു ദിവസം ഇങ്ങനെ കൊല്ലപ്പെടുമായിരിക്കും. കാരണം കറുത്ത വംശകന്റെ വിധി..!. ഇല്ല അങ്ങനെ വിധിക്കു കീഴടങ്ങാന്‍ വിട്ടുകൊടുക്കാനുള്ളതല്ല തന്റെ ജീവിതം പോരാടുക അവസാന വാക്കും അടിമയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ആയിരിക്കേണം അതൊരു പ്രതിജ്ഞയായിരുന്നു.

എമ്മെറ്റ് എന്തിനുവേണ്ടിയാ കൊല്ലപ്പെട്ടത്. ആന്‍ഡ്രു സ്വയം ചോദിച്ച് കാറ്റിനൊപ്പം നടന്നവന്റെ ആത്മകഥയിലേക്ക് നോക്കി. അതില്‍ പറഞ്ഞിരിക്കുന്നത് അക്കാലത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും, മൂല്യബോദ്ധ്യങ്ങളും എന്നതിലുപരി എത്രമാത്രം വര്‍ഗ്ഗീയവല്‍്ക്കരിക്കപ്പെട്ട ഒരു സാമൂഹ്യനീതിയുടെ ഇരയായിരുന്നു ആ കൗമാരക്കാരന്‍ എന്നാണ്. ചിക്കാഗോയില്‍ നിന്നും ബന്ധുവീട്ടില്‍ വിരുന്നുവന്നവന്‍മിസ്സപ്പിയുടെ ചെറിയ പട്ടണം കാണാന്‍ പോയി കണ്ട എല്ലാ പുതുമകളിലും സന്തോഷിച്ചവന്‍ കടയില്‍ കണ്ട ഒരു സ്ത്രീയോട്‘ബൈ ബൈ ബേബി’ എന്നു യാത്രാമൊഴി പറഞ്ഞ് അവന്റെ സന്തോഷം അറീച്ചതിലെ ശരികേട് എന്തെന്നവന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഒരു വെളുത്തവളെ‘ബേബി’ എന്നു കൂട്ടുകാരിയെയെന്നപോലെ വിളിച്ചു. മിസെന്നോ, മാസ്റ്ററെന്നോ സംബോധന ചെയ്തിരുന്നുവെങ്കില്‍ അവള്‍ സന്തോഷിച്ചേനെ. ഒരു കറുത്തവന്‍ തന്നെ സമഭാവത്തില്‍ കണ്ടു എന്ന വലിയ കുറ്റക്കാരന്‍ അസാധാരണമായി ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ച് സന്തോഷവാനായി കണ്ട കാഴ്ചകള്‍ ചിക്കാഗോയിലെ സുഹൃത്തുക്കളൊടെ പറയുന്നതും ഓര്‍ത്തു നടന്നവന്റെ പിന്നാലെ മരണം നടക്കുന്നതവന്‍ അറിഞ്ഞില്ല. ഈ കഥ എന്നോ റീന പറഞ്ഞത് ആന്‍ഡ്രു ഓര്‍ത്തു. (എമ്മറ്റിന്റെ പേരില്‍ പ്രസിഡന്റു ബൈഡന്‍ ചിക്കാഗോയില്‍ ഒരു പാര്‍ക്ക് അനുവധിച്ചതായി കഴിഞ്ഞ ദിവസം വായിച്ചതായി ഓര്‍ക്കുന്നു. ജോണ്‍ ലൂയിസിന്റെ ആത്മാവ സന്തോഷിക്കുന്നുണ്ടാവും ആ യുവാവിനെ ഓര്‍മ്മിച്ചല്ലോ എന്നോര്‍ത്ത്),

വെളുത്തവളുടെ ഭര്‍ത്താവ് അവന്റെ പിന്നാലെ നടന്ന് അവന്‍ രാപാര്‍ക്കുന്ന വീടുകണ്ടുവെച്ച് ക്ലാനിലെ കൂട്ടാളികളെ കൂട്ടി രാത്രിയുടെ മറവില്‍ വീട്ടില്‍ നിന്നും പിടിച്ചിറക്കി ഏറെ തല്ലി പിന്നെ തലക്കു പിറകില്‍ വെടിവെച്ചു. അവന്റെ ഒരു കണ്ണ് പറിഞ്ഞ് പുറത്തേക്കു തൂങ്ങി. അവനെ മിസ്സിപ്പി നദിയില്‍ ഭാരം കെട്ടിത്താഴ്ത്തി. കേസ് കോടതില്‍ വന്നപ്പോള്‍ ദൃക്‌സാക്ഷി മൊഴികൊടുത്തിട്ടും, കറുത്തവന്റെ മൊഴിയെ കോടതി ചെവിക്കൊണ്ടില്ല.വെളുത്തവര്‍ കുറ്റമുക്തരായി. ജഡ്ജി ക്ലാനിന്റെ തന്നെ ആളായിരുന്നു. ഇവിടുത്തെ കോടതികളും ജഡ്ജിമാരും വിലയ്ക്കെടുക്കപ്പെട്ടവരോ മുന്‍വിധി ഉള്ളവരോ എന്ന് ലൂയിസ് ഉറച്ചു.. ഈ വ്യവസ്ഥിതിക്കെതിരെ പോരാടിയെ മതിയാകു. സുപ്രീം കോടതി പറഞ്ഞു സെപ്പറേറ്റഡ് ബഡ് ഈക്വല്‍... പക്ഷേ എവിടെ തുല്ല്യ നീതി…? ഒരു വിഡ്ഡിയെപ്പോലെ കോടതിയേയും, ചര്‍ച്ചുകളിലെ , ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്ല്യരെന്ന വായ്പ്പാട്ടില്‍ വിശ്വസിച്ചവന്‍ അതില്‍ അര്‍ത്ഥമില്ല എന്ന തിരിച്ചറിവില്‍ നീതി വ്യവസ്ഥയിലെ തുല്ല്യതക്കുവേണ്ടി പോരാടാന്‍ ഉറച്ചു. ലൂയിസ് ഏറെ സഹിച്ചവന്‍ എന്ന് ആന്‍ഡ്രു വായിച്ചു.

1955ലെ മോന്റ്‌ഗോമറി ബസ്സ് ബോയിക്കോട്ട് ലൂയിസിന്റെ ജീവിതത്തിന്റെ നാഴിക കല്ലുകളില്‍ ഒന്നായി എന്നു പറയുമ്പോള്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ജനകീയ സമര രീതി, നോണ്‍വയലെന്‍സില്‍ ഉറച്ച സമരമാര്‍ഗ്ഗത്തില്‍, തോക്കിനും വാളിനും സ്ഥാനമില്ലായിരുന്നു. തോക്കുകൊണ്ടുള്ള യുദ്ധത്തിന്റെ വിജയവും പരാജയവും പെട്ടെന്നു തീരുമാനിക്കപ്പെടുന്നതിനൊപ്പം നഷ്ടമാകുന്ന ജീവിനുകള്‍ക്ക് വിലയില്ല എന്നു വരുന്നു. സമാധാനപരമായ, ആയുധമെടുക്കാത്ത സമരങ്ങളുടെ തത്വസംഹിതയെക്കുറിച്ചോ, ഗാന്ധിയന്‍ മാര്‍ഗ്ഗത്തേക്കുറിച്ചോ ഒന്നും അറിവില്ലാതിരുന്ന ആ കാലത്ത് എന്തുകൊണ്ടോ അതാണു തന്റെ മാര്‍ഗ്ഗമെന്ന തിരിച്ചറിവ് എങ്ങനെ ഉണ്ടായി. ആ മാര്‍ഗ്ഗത്തില്‍ ഉറച്ചതിനു ശേഷം ലൂയിസ് എപ്പോഴും അങ്ങനെ സ്വയം ചോദിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ താന്‍ അങ്ങനെയുള്ള ഗുണങ്ങളോടെ ആയിരിക്കാം ജനിച്ചത്.അതോ അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ ശാന്തി മാര്‍ഗ്ഗമോ...?നാലുവയസുള്ളപ്പോഴത്തെ ഒരോര്‍മ്മ പുറത്തേക്കൊഴുകുന്നു. അതില്‍ അച്ഛന്റെ കയ്യിലെ നായാട്ടു തോക്കില്‍ പിടിച്ച് കരയുന്ന അമ്മയുടെ നിലവിളിയുടെ പൊരുള്‍…‘സാരമില്ല...നിങ്ങള്‍ പോകരുത്...’ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാകുക. അച്ചന്‍ ആരെയോ കൊല്ലാനുള്ള പുറപ്പാടിലായിരുന്നു. അതിനുശേഷമുള്ള അവസ്ഥയെക്കുറിച്ച് വീണ്ടുവിചാരമുള്ള അമ്മ പറയുന്നു ക്ഷമിക്കാന്‍...അച്ഛന്‍ അമ്മയെ പിടിച്ചു തള്ളുന്നു. എന്തൊക്കയോ പുലമ്പുന്നു. എന്താണൂ വിഷയം എന്നറിയില്ലെങ്കിലും അമ്മയുടെ നിലപാടാണു ശരിയെന്ന് അന്നേ മനസ്സില്‍ കുടിയേറിയതാകാം. ജീവിതത്തില്‍ ഇന്നുവരെ ഒരു തോക്കു സ്വന്തമായിട്ടില്ലാത്ത, ഒരു വെടി ഉതിര്‍ത്തിട്ടില്ലാത്ത തന്റെ ജീവിതം രൂപപ്പെടുത്തിയതില്‍ അമ്മക്കും ഒരു പങ്കുണ്ടാകും.

1956ജോണ്‍ ലൂയിസിന്പതിനാറു വയസുള്ളപ്പോള്‍ ടുസ്‌കലോസയിലുള്ള (ഠൗരെമഹീീമെ) യുണിവേഷ്‌സിറ്റി ഓഫ് അലബാമായില്‍ (ഉച്ചാരണം അങ്ങനെ തന്നയോ..?) വെള്ളക്കാരായ കുട്ടികള്‍ തുടങ്ങിവെച്ച കലാപം ദേശവാസികള്‍ ഏറ്റെടുക്കുകയായിരുന്നു. കലാപകാരണം ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജന് ആ കോളെജില്‍ അഡ്മിഷന്‍ കൊടുത്തു എന്നുള്ളതാണ്. ആ കാലയളവില്‍ ഇന്ത്യയില്‍ ഇത്ര തുറന്ന വര്‍ഗ്ഗിയത ഇല്ലായിരുന്നു എന്നുള്ളത് ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ അമരക്കാരന്‍ നെഹ്രു ആയിരുന്നതു തന്നെയാണ്. നെഹ്രുവിനെപ്പോലെയുള്ള ഒരു ജനാധിപത്യ- സോഷ്യലിറ്റു ചിന്താഗതിക്കാരന് ഇന്ത്യയൂടെ പുരോഗതിക്ക് അടിത്തറപാകാന്‍ കഴിഞ്ഞു എന്നത് ആന്‍ഡ്രു അഭിമാനത്തോട് ഓര്‍ത്ത് അത് റീനയോടു പറയണം എന്നുറച്ചു. ഇവിടെയുള്ള ജനതയുടെ അടിസ്ഥാന സ്വഭാവം എന്താണെന്നു മനസ്സിലാകുന്നില്ലല്ലോ...ഒരിക്കല്‍ റോമിനെ കീഴടക്കിയ ബാര്‍ബേറിയന്‍സിന്റെ പിന്തുടര്‍ച്ചക്കാരോ...?കൊല്ലുക കൊല്ലുക പിന്നേയും കൊല്ലുക എന്ന പൊതുസ്വഭാവക്കാര്‍ക്ക് എങ്ങനെ ഒരു രാജ്യത്തെ മൊത്തമായി കൊണ്ടുപോകാന്‍ കഴിയും. ഈ രാജ്യത്തെ ആഭ്യന്തര കലാപത്തിന്റെ കാരണവും അതുതന്നെയായിരുന്നില്ലെ. അനേകായിരങ്ങള്‍ മരിച്ചു. ആരും മരിച്ചവര്‍ക്കുവേണ്ടി കരയുന്നില്ല. പകരം അവര്‍ എബ്രഹാം ലിങ്കനെ കൊന്നു. അവരുടെ കലി അടങ്ങി എന്നു കരുതി..ഇല്ല വെറുതെയാണ്. ആ കൂട്ടരുടെ രക്തത്തില്‍ കലാപം കുടികൊള്ളുന്നു. ലോകത്തിന്റെ അവസാനത്തോളം അവരുടെ തലമുറകള്‍ കലാപം ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. അവര്‍ക്ക് യൂറോപ്പിന്റെ കൂടെ ഏച്ചുകെട്ടാന്‍ വെളുത്തവന്റെ രാജ്യം സ്ഥാപിക്കണം. വെളുത്തവര്‍ ഉന്നതവര്‍ഗ്ഗം എന്നവര്‍ സ്വയംധരിച്ചിരിക്കുന്നതിനാല്‍ അവരായിരിക്കണം എപ്പൊഴും അധികാരികള്‍. വെറും തൊഴിലാളികളായി ആര്‍ക്കുവേണമെങ്കിലും ഇവിടെ കഴിയാം.നിലപാട് വ്യക്തമാണ്. ജോണ്‍ ലൂയിസ് ചോദിച്ചപോലെ യഥാര്‍ത്ത അവകാശി ആര്.നേറ്റീവ് അമേരിക്കന്‍ അല്ലെങ്കില്‍ റെഡ് ഇന്ത്യന്‍സ് എന്നു വിളിക്കുന്ന സാധുക്കള്‍ സ്വാര്‍ത്ഥത എന്തെന്നറിയാത്തവര്‍ പുതുതായിവന്ന കുടിയേറ്റക്കാര്‍ക്ക് വിരിവെയ്ക്കാന്‍ സ്ഥലം കൊടുത്തപ്പോള്‍, പിന്നെ അവരെ അവിടെനിന്നും തോക്കുകാട്ടി ഭയപ്പെടുത്തി വംശനാശം വരുത്തിയവരുടേ കാപട്യം ആരെങ്കിലുമൊക്കെ തിരിച്ചറിയുമായിരിക്കും. അവശേഷിച്ചവര്‍ ഇന്ന് ഒക്കലഹോമയിലൊമറ്റൊ ചെറു ഗോത്രങ്ങളായി കഴിയുന്നു.

ആന്‍ഡ്രു ജോണ്‍ ലൂയിസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ക്കൊപ്പമെത്താന്‍ ഒന്നാഞ്ഞു നടന്നു.അമേരിയ്ക്കന്‍ ചരിത്രത്തില്‍ കോടതി വിധിപ്രകാരം ഒരു കറുത്തവര്‍ഗ്ഗത്തിനുംകോളേജ് അഡ്മിഷന്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന ആദ്യത്തെ യൂണിവേഷ്‌സിറ്റി യൂണിവേഷ്‌സിറ്റി ഓഫ് അലബാമ ആയിരിക്കും. ആദ്യത്തെ അഡ്മിഷന്‍ ഒരു സ്ത്രിക്കായിരുന്നു എന്നുള്ളതും ചരിത്രഭാഗമായി. ആതറിന്‍ ലൂസിചരിത്രത്തില്‍ പേരു ചേര്‍ക്കാന്‍ നിയോഗിക്കപ്പെട്ടവള്‍ ആയിയെങ്കിലും അതത്ര എളുപ്പമായിരുന്നില്ല.പല ആണ്‍കുട്ടികളും ഭയന്നു പിന്മാറിയിടത്ത് ധൈര്യപൂര്‍വ്വ മുന്നോട്ടുവന്ന ലൂസിയുടെ സ്ഥാനത്ത് സ്വയം അവരോധിച്ച് ജോണ്‍ എല്ലാത്തിലും പങ്കുകാരനാകണമെന്ന പതിനാറുകാരന്റെ ആവേശം പങ്കുവെയ്ക്കുന്നു. ലൂസിയുടെ കോളേജ് പ്രവേശനം ശരിയായെങ്കിലും, ഒരു ദിവസം പോലും ക്ലാസില്‍ പോകാന്‍ വെളുത്ത വര്‍ഗ്ഗിയതയെ പ്രണയിക്കുന്ന കുട്ടികള്‍ സമ്മതിച്ചില്ല. അതിന് അവരുടെ മാതാപിതാക്കളും, സമൂഹവും എന്തിനേറെ സെനറ്റര്‍ മാരും കോണ്‍ഗ്ര്‌സ് പ്രതിനിധികളും പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ അതൊരു തെരുവുയുദ്ധമായി മാറി. കോളേജിന്റെ പലഭാഗങ്ങളും കത്തിച്ചു. കണ്ണില്‍ കണ്ട കറുത്തവരെ ഒക്കെ ഭീതിയുടെ നിഴലില്‍ ആക്കി. ലൂസിക്ക് കറുത്ത വംശജരുടെ നാഷണല്‍ ഓര്‍ഗനൈസേഷന്റെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ അവര്‍ കോര്‍ട്ടില്‍ പോയി അനുകൂലമായ വിധി സമ്പാദിച്ചു. അന്നത്തെ പ്രസിഡന്റ് ലൂസിക്കനുകൂലമായതിനാല്‍ സ്റ്റേറ്റ് ട്രൂപ്പേഴ്‌സിനെ അയച്ച് ലൂസിക്ക് സംരക്ഷണ വലയം തീര്‍ത്തു. ഇളകിമറിയുന്ന ജനരോഷത്തിനു നടുവിലുടെ പോലീസ് തീര്‍ത്ത സംരക്ഷണ വലയത്തിനു നടുവില്‍ കൂസലില്ലാതെ നടന്നുപോകുന്ന ആതര്‍ ലൂസിയുടെ ചിത്രം എല്ലാ ദേശീയ പത്രങ്ങളുടേയും ഒന്നാം പേജില്‍ ഫോട്ടോ ആയി, വലിയ വാര്‍ത്തയായി. കറുത്തവന്റെ തുല്ല്യനീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തില്‍ ലൂസിയും ഒരദ്ധ്യായം എഴുതിച്ചെര്‍ത്തത് ജോണ്‍ അന്നേ ആവേശത്തോടു വായിച്ചറിഞ്ഞു.

ജോണിന്റെ ഓര്‍മ്മയിലെ മറ്റൊരു സംഭവും തനിക്കു പ്രിയപ്പെട്ട അങ്കിള്‍ തോമസ് ബ്രൂവറിന്റെ കൊലപാതകമാണ്.വളരെ ദൂരത്തു മാത്രമായിരുന്ന വര്‍ഗ്ഗീയത തന്റെ അടുത്തേക്കും മെല്ലെ നടന്നടുക്കുന്നു എന്ന തിരിച്ചറിവില്‍ ആ പതിനാറുകാരന്‍ വിറങ്ങലിച്ചു. ഡോ. ബ്രൂവര്‍ ഒരു വെറും സാധാരണ കറുത്ത വംശജന്‍ എന്നതിലുപരി സമൂഹത്തില്‍ അറിയപ്പെടുന്ന നിലയും വിലയുമുള്ള ഒരാളായിരുന്നു. ജോര്‍ജ്ജിയയിലെ കൊളബസില്‍ താമസിക്കുന്ന അദ്ദേഹം 'എന്‍. എ. എ. സി. പി.' (ചമശേീിമഹ അീൈരശമശേീി ീള വേല അറ്മിരലാലി േീള ഇീഹീൃലറ ജലീുഹല) യുടെ നേതാവും, ജോര്‍ജ്ജയിലെ കറുത്തവന്റെ വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍ക്കൈ എടുത്ത ആളും 1946 ലെ പ്രൈമറിയില്‍ ഡെമോക്രാറ്റ് ടിക്കറ്റില്‍ സഭയിലേക്ക് മത്സരിച്ച ആളും എന്നു പ്രത്യേകം പറയുമ്പോള്‍ ആള്‍ വെറും ചെറിയവന്‍ ആയിരുന്നില്ല എന്നു ബോദ്ധ്യപ്പെടും. എന്നിട്ടും ഏഴുവെടിയുണ്ടകള്‍ ആ ശരീരം ഏറ്റുവാങ്ങി. ഒളിച്ചിരുന്നുള്ള കൊലപാതകമായിരുന്നില്ല. വെറുപ്പിന്റെ തീയ്യുണ്ടകളായിരുന്നത്. അദ്ദേഹത്തിന്റെ അസോസിയേഷന്‍ ഓഫീസിനു താഴെഉള്ള പലചക്കുകടക്കാരന്‍, അറിയുന്നവന്‍ വെടിവെക്കുമ്പോള്‍ കറുത്തവനോടുള്ള അവന്റെ വെറുപ്പു പ്രകടമായിരുന്നു. അയാള്‍ ക്ലാനിന്റെ മെംബര്‍ ആയിരുന്നത്രെ.നിയമം അയാളെ വെറുതെ വിട്ടു.... എന്തു നിയമം സാധാരനക്കാരനേയും, പാവങ്ങളേയും വരുധിയില്‍ നിര്‍ത്താനുള്ള നിയമം. ജോണ്‍ എല്ലാം മനസ്സില്‍ ഒതുക്കി തന്റെ ദിവസത്തിനായി കാത്തു.

ഡിസ്‌ക്രിമിനേഷന്റെ മറ്റൊരു പ്രഹരം മനസ്സില്‍ നിന്നും മാറതെ കിടക്കുന്നത് പൈക്ക് കൗണ്ടി ലൈബ്രറി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ കറുത്തവന്‍ എന്ന പേരില്‍ അതു നിരാകരിക്കപ്പെട്ടതിന്റെ മുറിവ്...പക്ഷേ പ്രതികരിക്കാന്‍ തീരുമാനിച്ച് അന്നുതന്നെ ഒരു പെറ്റീഷന്‍ തയ്യാറാക്കി കറുത്തവന്റേയും ടാക്‌സ് മണികൊണ്ടു നടത്തുന്ന പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഇടം വേണമെന്നു കാണിക്കുന്ന പെറ്റീഷനില്‍ ഒപ്പിടാന്‍, എല്ലാ അനീധിയേയും കുറിച്ചറിവുള്ള കറുത്തവര്‍ പോലും തയ്യാറായില്ല എന്നുള്ളത് ജനം ഇപ്പോഴും എവിടെ എന്നുള്ള തിരിച്ചറിവായിരുന്നു. നിരാശനായില്ല ജങ്ങളെ പ്രതികരിക്കാന്‍ പ്രാപ്തരാക്കണം എന്ന് എവിടെയോ കേട്ട വാക്കുകളെ തിരിച്ചറിഞ്ഞ്, സംഘടനാ പ്രവര്‍ത്തനത്തിന്റെ തുടക്കം എന്നപോലെ ഒന്നര ഡോളര്‍ ഉണ്ടാക്കി എ.എ.സി.പി.യില്‍ അംഗത്തമെടുത്തു. ഒരു പക്ഷേ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന നിലയില്‍ പലരും തന്നെ തിരിച്ചറിഞ്ഞുകാണും.

Read More:  https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക