അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെത്തിയത് എക്‌സൈസ് ഓഫീസില്‍. അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് സംഭവമുണ്ടായത്. തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയ വിദ്യാര്‍ഥികളാണ് കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എത്തിയത്. കെട്ടിടത്തിനുള്ളില്‍ യൂണിഫോമിലുള്ളവരെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞു.
അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിന്റെ പിൻവശത്തുകൂടി വന്നതുകൊണ്ട് ബോർഡ് കാണാൻ കഴിഞ്ഞില്ല. തൃശൂരിലെ സ്കൂളില്‍നിന്നെത്തിയ വിദ്യാർത്ഥികളില്‍ ചിലരാണ് എക്സൈസിന്റെ കൈയ്യിലേക്ക് ചെന്ന് പെട്ടത്.
സർക്കിള്‍ ഇൻസ്പെക്ടർ രാഗേഷ് ബി.ചിറയാത്തിന്റെ പരിശോധനയില്‍ ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യില്‍നിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു.
ഓഫിസിന്റെ പിൻവശത്തു കൂടിയാണ് കുട്ടികള്‍ വന്നത്. അതിനാല്‍ത്തന്നെ ഓഫിസ് ബോർഡ് കണാൻ കഴിഞ്ഞില്ല. അവിടെ കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നതുകണ്ട് വർക്‌ഷോപ്പാണെന്നു തെറ്റിദ്ധരിച്ചാണ് തങ്ങള്‍ ഇവിടെ കയറിയതെന്ന് കുട്ടികള്‍ പറഞ്ഞു. .കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും വിദ്യാർഥികള്‍ക്കു കൗണ്‍സലിങ് നല്‍കുകയും ചെയ്തു. അതോടൊപ്പം മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.