Image

ജി. രമണിയമ്മാളിന്റെ രണ്ട് പുസ്തകങ്ങൾ കോട്ടയത്ത് പ്രകാശനം ചെയ്തു

Published on 23 October, 2024
ജി. രമണിയമ്മാളിന്റെ രണ്ട് പുസ്തകങ്ങൾ കോട്ടയത്ത് പ്രകാശനം ചെയ്തു

അക്ഷരങ്ങളുടെ വിശാല ലോകത്തേയ്ക്ക് രണ്ട് പുസ്തകങ്ങൾ കൂടി കടന്നുവന്നിരിക്കുകയാണിന്ന്.
ക്ഷണം സ്വീകരിച്ച് പുസ്തക പ്രകാശനച്ചടങ്ങ് ഏറ്റം സുന്ദരമാക്കീടുവാൻ ഇവിടെ എത്തിച്ചേർന്ന ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, 
ഞാൻ, എന്റെ കർത്തവ്യത്തിലേക്കു കടക്കുകയാണ്.

ഒരു മേടസ്വപ്നം, വളപ്പൊട്ടുകൾ, വാക്കുമരം എന്നീ 
കവിതാ സമാഹാരങ്ങൾക്കും  ഗ്രഹണം എന്ന നോവലിനും, ആത്മായനം, എന്ന ചെറുകഥാ സമാഹാരത്തിനും ശേഷം,
മാനസ,
സാഹിതീ വിചിന്തനം,  എന്നീ പേരുകളോടെ രചിക്കപ്പെട്ട എന്റെ രണ്ടു പുസ്തകങ്ങളുടെ
പ്രകാശന കർമ്മം,
അക്ഷരനഗരിയുടെ തിലകക്കുറിയായ, 
കോട്ടയം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുവാൻ കഴിഞ്ഞതിലുള്ള ആത്മ നിർവൃതിയിലാ
ണ് ഞാനിപ്പോൾ.. നിറഞ്ഞ സന്തോഷത്തിന്റെ മറ്റൊരു മുഹൂർത്തം.!

ഇന്നത്തെ ഈ ചടങ്ങിൽ അദ്ധ്യക്ഷപദം അലങ്കരിച്ച, അക്ഷര നഗരിയുടെ പിതാവും,   സാംസ്ക്കാരിക നായകനും, ബഹുമാനപ്പെട്ട ലൈബ്രറി പ്രസിഡന്റുമായ ഏബ്രഹാം ഇട്ടിച്ചെറിയ സാറിന് ആദ്യം തന്നെ
സ്നേഹ ബഹുമാനാദരവുകളോടെ നന്ദി പ്രകാശിപ്പിച്ചു
കൊളളുന്നു.

ചടങ്ങിന്റെ മുഖ്യാതിഥി 
ബഹുമാനപ്പെട്ട S.H.പഞ്ചാപകേശൻ സാർ
തന്റെ ഔദ്യോഗിക തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഇവിടെ എത്തിച്ചേർന്ന് ഈ ചടങ്ങ് ധന്യമാക്കിത്തന്നിരിക്കുന്നു.. 
ഒരു ന്യായാധിപൻ മാത്രമല്ലാ, കേരളത്തിന്റെ കലാ സാഹിത്യ സാംസ്ക്കാരിക, സാമൂഹ്യ, മണ്ഡലങ്ങളിൽ അറിയപ്പെടുന്ന വ്യക്തിത്വവുമാണ് ബഹുമാന്യനായ പഞ്ചാപ കേശൻസാർ.
അനാഥർക്കും അശരണർക്കും, മിണ്ടാപ്രാണികൾക്കുപോലും നീതി നിഷേധിക്കപ്പെടാതിരിക്കാൻ അദ്ദേഹം കൃത്യ നിർവ്വഹണത്തിൽ അത്യന്തം ജാഗ്രത പുലർത്തിയിരുന്നു.
സ്നേഹ ബഹുമാനാദരങ്ങളോടെ സാറിനോടുള്ള  നന്ദി പ്രകാശിപ്പിച്ചു
കൊളളുന്നു.

'മാനസ' എന്ന കഥാപുസ്തകത്തിന് 
പ്രൗഢഗംഭീരമായ അവതാരികയെഴു
തിയ അക്ഷരസ്ത്രീ സാഹിത്യ സംഘടനയുടെ ഫൗണ്ടറും പ്രസിഡന്റുമായ
Dr. Aniamma Joseph,
സാഹിതീവിചിന്തനം ലേഖനങ്ങൾക്ക്
അവതാരിക എഴുതിയ Dr. M.G. ബാബുജിസാറ്
എന്നിവരുടെ അസാന്നിദ്ധ്യത്തിലും
അവരോടുളള ആദരവും സ്നേഹവും നന്ദിയും  പ്രകാശിപ്പിക്കുകയാണ്.
മുഖ്യാതിഥി, പഞ്ചാപകേശൻസാറിൽനിന്നും മാനസ എന്ന കഥാസമാഹാരം ഏറ്റുവാങ്ങിയ വിശ്വശില്പി കാനായി കുഞ്ഞിരാമൻ സാറിനോടുള്ള കൃതജ്ഞത സ്നേഹ ബഹുമാനങ്ങളോടെ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ ചടങ്ങിനെ ഏറ്റം ധന്യമാക്കിയതിലും സന്തോഷം.
പത്രപ്രവർത്തകയും
എഴുത്തുകാരിയും,  ആത്മമിത്രവുമായ
ആൻസി സാജനോടാണ് കഥയെഴുത്തിലുളള എന്റെ 
കടപ്പാടുമുഴുവനും..
ആൻസി എഡിറ്ററായുളള e.malayalee.com.ൽ
പ്രസിദ്ധീകരിച്ചുവരുന്ന എന്റെ കഥകളും കവിതകളുമാണ് പിന്നീട് പുസ്തകരൂപമാവാറുള്ളത്.  കടപ്പാടുകൾ പറഞ്ഞുതീർക്കാനുള്ളതല്ലെങ്കിലും, ആൻസിയോടുള്ള സ്നേഹവും
കടപ്പാടും നന്ദിയും അറിയിക്കുകയാണ്.

ബഹു: ലൈബ്രറി പ്രസിഡന്റ്
ഏബ്രഹാം ഇട്ടിച്ചെറിയ സാറിൽനിന്നും
സാഹിതീവിചിന്തനം എന്ന പുസ്തകം ഏറ്റുവാങ്ങിയ
Smt. Sijitha Anil, സാഹിത്യലോകത്തിനു മികച്ച സംഭാവനകൾ നൽകി, നിരവധി പുരസ്ക്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുള്ള പ്രതിഭയാണ്.
സംസ്ഥാന ബാലസാഹിത്യ Institute ഭരണസമിതി അംഗമാണ്, എന്റെ നല്ല സുഹൃത്തുമാണ്..
പുസ്തകപ്രകാശനവേദി ധന്യമാക്കിയ സിജിതയ്ക്കും  നന്ദിയും സ്നേഹവും..

ഇനി ഞാൻ നന്ദി പറയാൻപോകുന്നത് നോവലിസ്റ്റും, ചെറുകഥാകൃത്തും, 
കേരളകൗമുദി അവാർഡുജേതാവും,
KSEB യിലെ അസിസ്റ്റന്റ് എഞ്ചിനീയറുമായ 
Sri. അനിൽ കോനാട്ടിനോടാണ്.. പ്രകാശനംചെയ്യപ്പെട്ട
രണ്ടു പുസ്തകങ്ങളേയും 
വേദിക്കു പരിചപ്പെടുത്തിയതിന്.. sri.അനിൽകോനാട്ടിനോടുള്ള നന്ദിയും ഇവിടെ ഹൃദയപൂർവം അറിയിക്കുന്നു.

പുസ്തകപ്രകാശനത്തിന്
ആശംസകളറിയിച്ചു സംസാരിച്ച 
ശ്രീമാൻ സിജു ദേവയാനിയും ഞാനും  Kseb യിൽനിന്നും അടിത്തൂൺപറ്റി പിരിഞ്ഞവരാണ്. ഒരുമിച്ച് ഒരേ ഓഫീസിൽ ജോലിചെയ്തിട്ടുണ്ട്,
ഇന്നിവിടെ പ്രകാശനം ചെയ്യപ്പെട്ട  പുസ്തകങ്ങളടക്കം   ഏഴുപുസ്തകങ്ങളുടേയും പ്രകാശനച്ചടങ്ങിനു സംബന്ധിക്കുന്ന, ഞാനല്ലാതെയുളള ഏക വ്യക്തി ഇദ്ദേഹമാണെന്നു പറയുന്നതിൽ  അഭിമാനവും സന്തോഷവുമുണ്ട്.
സുഹൃത്തിനോടുളള
നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഈശ്വര പ്രാർത്ഥനയോടെ
തുടങ്ങി, അവതാരകയുടെ 
റോളും  ഏറ്റെടുത്തു ഭംഗിയാക്കിയ, 
കളത്തിപ്പടി മ്യൂസിക്ക് വേവ്സിന്റെ സി.ഇ.ഒ.
Scale&score music school director, ഗായിക, എന്നീ വിശേഷണങ്ങളുളള
എന്റെ നല്ല സുഹൃത്ത്, Smt. റാണി വിനോദിന്റെ
എല്ലാ സ്നേഹ സഹകരണങ്ങൾക്കും നന്ദിപറയുവാൻ ഈ നിമിഷം ഞാൻ വിനിയോഗിക്കുകയാണ്. റാണീ ഒരുപാടു നന്ദി..സ്നേഹം..

പുസ്തക പ്രകാശന ചടങ്ങിന്റെ ഭാഗമായ എല്ലാവർക്കും സ്വതസിദ്ധമായ ശൈലിയിൽ
സ്വാഗതമാശംസിച്ച 
Kottayam public library 
യുടെ Executive Secretary Sri. K.C. Vijayakumar Sir,  എന്റെ  പുസ്തകങ്ങൾ വായിച്ച് സത്യസന്ധമായി അഭിപ്രായം പറയുന്ന ആളാണ്.. 
മലയാള ഭാഷാ പണ്ഡിതനാണ്, 
ഒരു സുഹൃത്തിനോടെന്നപോലെയുള്ള പെരുമാറ്റത്തിനും, പുസ്തകപ്രകാശനവേദിയിൽ സ്വാഗതമാശംസിച്ചതിനും ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹത്തോടും നന്ദി പറയുന്നു..

പുസ്തക
പ്രകാശനച്ചടങ്ങ് അർത്ഥവത്താക്കാൻ
ഒപ്പം നിന്ന ലൈബ്രറിയുടെ സെക്രട്ടറി sri. Shaji venkidathu സാറിനോടുളള നന്ദിയും
സ്നേഹവും ഇവിടെ പ്രകാശിപ്പിച്ചുകൊള്ളുന്നു.

ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ പാട്ടുകൂട്ടായ്മയിലെ കൂട്ടുകാർ
അക്ഷരസ്ത്രീ സാഹിത്യക്കൂട്ടായമയിലെ കൂട്ടുകാർ.....
കലാ സാംസ്ക്കാരിക രാഷ്ട്രീയ
രംഗങ്ങളിലെ സുഹൃത്തുക്കൾ, 
ആരോഗ്യ
മേഖലകളിൽ 
പ്രവർത്തിക്കുന്ന, മകളുടെ കൂട്ടുകാർ,  
കേരളകൗമുദി പത്രത്തിൽനിന്നുമെത്തിയിട്ടുള്ള അഖിൽ,.. 
നിങ്ങളുടെയെല്ലാം വിലയേറിയ സമയത്തിന്റെ കുറച്ചുഭാഗം
ഈ ചടങ്ങിനായി നീക്കിവച്ചതിന് ഒരുപാടു സന്തോഷം. നന്ദിയും സ്നേഹവും..

അമ്മയുടെ ചിന്തകളും പ്രവൃത്തികളും എന്നും നേരായ മാർഗ്ഗത്തിലൂടെയെന്നു വിശ്വസിക്കുന്ന, എന്റെ എഴുത്തിനെ അംഗീകരിക്കുകയും  വിമർശിക്കുകയും
ചെയ്യാറുള്ള  മകൾ രേഷ്മയോടും മകൻ രവീണിനോടും സ്നേഹം..

രണ്ടു പുസ്തകങ്ങളുടേയും
പ്രിന്റിംഗ് വളരെ ഭംഗിയായും സമയോചിതമായും നിർവ്വഹിച്ചു തന്ന, Suku.P. govind നും,  ചെമ്പരത്തി ക്രിയേഷനും നന്ദിയുണ്ട്.
സുകു പി.ഗോവിന്ദ് സദസ്സിലുണ്ട്..നന്ദി ..

ദൂരെ.. ചെന്നൈയിലിരുന്ന് പുസ്തക
പ്രകാശനച്ചടങ്ങിന് എല്ലാവിധ ആശംസകളും നേർന്ന, പ്രകാശനച്ചടങ്ങ്
ഭംഗിയായി നടക്കാൻ പ്രാർത്ഥിച്ച ആത്മമിത്രം പുഷ്പമ്മചാണ്ടിയോടും സ്നേഹം..

ഇനി, എന്റെ എഴുത്തിനെക്കുറിച്ച്..രണ്ടുവാക്ക്..
കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷരസ്ത്രീ The Literary Woman സാഹിത്യ സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന,
ഏഴുപുസ്തകങ്ങളുടെ രചയിതാവായ
എന്റെ 
എഴുത്തിന്റെ തുടക്കം കഥയെഴുത്തിലായിരുന്നു. പിന്നീട് കവിതയിലേക്കു കളം മാറി..
അടുത്തകാലത്താണ് വീണ്ടും കഥകൾ എഴുതിത്തുടങ്ങിയത്..
അനാഥത്വത്തിന്റേയും
ഒറ്റപ്പെടലിന്റേയും നാൾവഴികളിൽ  പുസ്തകങ്ങൾ മാത്രമായിരുന്നു കൂട്ടുകാർ..
പുസ്തകങ്ങളുടെ ചങ്ങാത്തവും തീക്ഷ്ണമായ ജീവിതാനുഭവങ്ങളുമായിരിക്കും എന്നെ എഴുത്തുകാരിയാക്കിയത്.   മനസ്സു മുരടിപ്പിക്കാതെ 
ജീവിതത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നതും  വായനയും എഴുത്തും, കവിതാലാപനവും,
അല്പം സംഗീതവുമൊക്കെത്തന്നെയാണ്..

എനിക്കു തന്ന  സ്നേഹത്തിനും സഹകരണത്തിനും എല്ലാവരോടും ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട് എന്റെ രണ്ടു പുസ്തകങ്ങൾകൂടി വായനാലോകത്തിനു സമർപ്പിച്ചുകൊണ്ട്
ഈ ചടങ്ങിലെ വാക്കുകൾക്കു വിരാമമിടുകയാണ്..

 




 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക