Image

ഗീതാഞ്ജലി (ഗീതം 26,27: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 26 October, 2024
ഗീതാഞ്ജലി (ഗീതം 26,27: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Geetham 26

He came and sat by my side but I woke not. What a cursed sleep it was, O miserable me !

He came when the night was still; he had his harp in his hands, and my dreams became resonant with its melodies.

Alas, why are my nights all thus lost? Ah, why do I ever miss his sight whose breath touches my sleep.

ഗീതം 26

ഉണര്‍ന്നതില്ല ഞാനഹോ, ഭവാനെനിക്കടുക്കല –
ങ്ങണഞ്ഞു ദിവ്യഗാനമാലപിച്ചകന്നു പോയത –
ങ്ങറിഞ്ഞിടാന്‍ വിധിച്ചിടാത്ത ഭാഗ്യഹീനനായ ഞാ –
നുറക്കമാം കയത്തിലാു പോയതാണു വാസ്തവം.
പ്രശാന്തമായ രാവതില്‍ ചരിച്ചിടുന്നു മല്‍പ്രിയന്‍
നിശബ്ദ പാദനായ് വരുന്നു വേണു കയ്യിലേന്തിയും
വിശിഷ്ടമായ ഗാനമാലപിച്ചശേഷമെങ്ങഹോ!
വിശാലമാം ജഗത്തിലിന്നു സഞ്ചരിപ്പനന്തമായ്?
കടന്നുപോയി രാവിതാ ലഭിച്ചതില്ല താവക 
ക്കടാക്ഷമൊന്നു നേടുവാനടുത്തണഞ്ഞുവെങ്കിലും
സുഗന്ധവാഹിയായ മന്ദമാരുതന്റെയാഗമം
ജഗാധിപന്റെ സന്നിധാന സൗരഭ പ്രദിക്ഷണം.

ജഗാധിപന്‍ = ഈശ്വരന്‍ ജഗത്ത് = ഭൂലോകം ആഗമം = വരവ്

…………………………….

Geetham 27

Light, oh where is the light? Kindle it with the burning fire of desire? There is the lamp but never a flicker of a flame, - is such thy fate, my heart!
Ah, death were better by far for thee!

Misery knocks at thy door, and her message is that thy lord is wakeful, and he calls thee to thy love-tryst through the darkness of night.
The sky is overcast with clouds and the rain is ceaseless. I know not what this is that stirs in me, - I know not its meaning.

A moment's flash of lightning drags down a deeper gloom on my sight, and my heart gropes for the path to where the music of the night calls me.

ഗീതം 27

തെളിക്ക ദീപമൊന്നിതെന്‍ വിയോഗദുഃഖ രാത്രിയില്‍
വിളക്കിതാ തെളിഞ്ഞിടാതിരിപ്പതുു മൂലയില്‍
തെളിഞ്ഞിടാത്ത ദീപവും കരത്തിലേന്തി നില്പതാ –
ണംലംഘനീയമാം ശിരോലിഖിത്തമെന്നു നിര്‍ണ്ണയം.
മരിക്കുവാന്‍ കൊതിപ്പിതേ വിയോഗദുഃഖ വഹ്നിയാം
ശരൗഖമാര്‍ന്നു ജീവിതാന്ത്യമാര്‍ന്നിടാന്‍ കൊതിക്കിലും
അരൂപിയായ ദേവ സാന്ത്വനം ശ്രവിച്ചു ഞാനിതാ
ഇരിന്നിടുന്നു ജീവിതം തുടര്‍ന്നിടാനൊരുക്കമായ്.
'ഉണര്‍ന്നിതാ പ്രിയംകരന്‍ നിശാന്ധകാരവേളയില്‍
ക്ഷണിച്ചിടുന്നു രാഗകേന്ദ്രമൊന്നിലേക്കു നിന്നെയും
ഉണര്‍ന്നു നോറ്റിടുന്നു നിന്റെ മാനരക്ഷണത്തിനായ്
ക്ഷണം ഗമിക്ക ദുഃഖമാകെയാറ്റി ശാന്തി നേടുവാന്‍'
വിഹായസില്‍ ഘനാംബുവും ചൊരിഞ്ഞിടുന്നു ധാരയായ്
മഹാ ഭയാനകാന്ധകാരമാര്‍ന്നി ഘോരരാത്രിയില്‍
അഹോ! പ്രമോദമായ് പ്പിടഞ്ഞിടുന്നതെന്ത്?, ദേഹിയീ
പ്രഹര്‍ഷ ഗാനധാരയൊന്നു കേട്ടിടുന്ന മാത്രയില്‍?
പൊലിഞ്ഞിടുന്നു മിന്നലും ക്ഷണത്തിലംശു വീശിയ –
ങ്ങലിഞ്ഞിടുന്നു ഘോരമാം തമസ്സിലെത്ര സത്വരം!
വിലോലമായ ഗാനധാരയെങ്ങു നിന്നുയര്‍ന്നിതോ?
അലിഞ്ഞിടുന്നു ചിത്തമാ മനോജ്ഞ നാദവീചിയില്‍.
ശിരോലിഖിത്തം = തലയിലെഴുത്ത് , വിധി ഘനാംബു = മഴവെള്ളം
ശരൗഖം = അമ്പിന്‍കൂട്ടം സത്വരം = വേഗം

Read More: https://emalayalee.com/writer/22

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക