പുതു വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ, പുതിയ തീരുമാനങ്ങളും, ഭൂതകാലത്തിൽ നിന്നും തിരുത്തപ്പെടേണ്ടവയെ തിരുത്തിയും, പുതിയ ഭരണ കർത്താക്കളെ അഥവാ ഭാരവാഹികളെ ചുമതല ഏൽപ്പിക്കുക, ഒരാവശ്യമാണെല്ലോ. മാർത്തോമാ സഭ ഒരു ജനായത്ത ഭരണ രീതി ആണ് പിന്തുടർന്ന് വരുന്നത്. എല്ലാവര്ക്കും ആരാധനയിൽ ഭാഗഭാക്കുകൾ ആകുന്നതോടൊപ്പം ഭരണനിർവ്വഹകണ കാര്യങ്ങളിൽ അഭിപ്രായങ്ങളും സഹായങ്ങളും നൽകാനും കഴിയുന്നു. എന്നാൽ ചുമതലയും ഉത്തരവാദിത്വവും കമ്മിറ്റികളിൽ നിക്ഷിപ്തമാണ്. അതിനാൽ ചുമതലക്കാരായി തിരഞ്ഞെടുക്ക പെടുന്നവർ അർപ്പണ ബുദ്ധിയോടെ സ്നേഹത്തിലും താഴ്മയിലും നിലയുറപ്പിച്ചു, സൗഹൃദത്തിന്റെ സ്വർഗതുല്യമായ ഒരു പാരിസ്ഥീതികത ഇടവകയിൽ കൈവരിക്കേണ്ടതുണ്ട്.
നമ്മുടെ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പുകളും, വളർന്നു വരുന്ന തലമുറയെ എത്രത്തോളം പള്ളിയോടും ദൈവത്തോടും ചേർത്ത് നിർത്താൻ സഹായകം ആകുന്നു എന്നുള്ളത് പ്രാധാന്യം അർഹിക്കു ന്നതാണ്. ബഹു. പൗലോസ് തിരുമേനി തന്നെ അക്കാര്യം ഓർമ്മ പ്പെടുത്തുക ഉണ്ടായല്ലോ. പിന്നെ മറ്റൊന്ന്, യുവജനങ്ങളെ ചില ചുമതല കളെങ്കിലും ഏൽപ്പിക്കുകയും, അധിക്ഷേപവും വിമർശനങ്ങളും ഒഴിവാക്കി, അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അവർ വളർന്നു വരികയാണ്, അനതിവിദൂര ഭാവിയിൽ നയിക്കേണ്ടത് , അവരാണ്. എന്നാൽ, സൺഡേ സ്കൂളും യുവജന സഖ്യവും കഴിയുമ്പോൾ തന്നെ നല്ല ഭാഗം പള്ളിയുമായുള്ള ബന്ധത്തിൽ നിന്നും അയഞ്ഞു, അകന്നു പോകുന്നതായി കാണുന്നു. നികത്താൻ ആവാത്ത ആ നഷ്ടം പരിഹരിക്കപ്പെടണം. വേദ പഠനത്തോടൊപ്പം, ദീന ദയാലുത്വത്തിനും , കായിക കലാ മത്സരങ്ങൾക്കും അവസരം ഉണ്ടാകണം. പലരുടെയും കഴിവുകളും, താത്പര്യങ്ങളും വേറിട്ടിരിക്കുന്നു.
എല്ലാ ചുമതലക്കാർക്കും, സ്ഥാനികൾക്കും കാലാവധി ആവശ്യമാണ്. കാലാവധിക്ക് ശേഷം, അവരെ ഒരു സബ് കമ്മിറ്റി ആയി പരിഗണിച്ചു, അവർക്കു പുതിയ കമ്മിറ്റി യെ ഉപദേശിക്കാനും സഹായിക്കാനുംമാത്രം കഴിയണം. അടുത്ത ഒരു വർഷത്തേക്ക് മാത്രം.
"എനിക്ക് ശേഷം, നീ, നിനക്ക് ശേഷം വീണ്ടും, ഞാൻ", എന്ന 'കസേര കളി ' ഒഴിവാക്കേണ്ടതാണ്. എല്ലാവരെയും ചുമതലകളിലേക്കു കൊണ്ടുവരാൻ നോക്കണം. പലപ്പോഴും, നിർദ്ദേശിക്കാനും, മുൻപോട്ടു കൊണ്ടുവരാനും, മറ്റാരും ഇല്ലാതെ വരുന്നു എന്നത്, കഴിവുള്ള പല ചെറുപ്പക്കാരെയും അവരുടെ സേവനങ്ങളും, നമുക്ക് നഷ്ടമാകാൻ കാരണമായി തീരുന്നു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും മഹത്തായ കാര്യങ്ങൾ ചെയ്യാൻ, അതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞാൽ… അവർ ,പള്ളി പ്രവർത്തന ങ്ങളുമായി ഒരു ബന്ധം സ്ഥാപിക്കുകയായി.
വീണ്ടും വീണ്ടും..., ഔദ്യോഗിക സ്ഥാനങ്ങളിൽ പറ്റിച്ചേർന്നാൽ, മാനസീകമായി ഒരു 'അധിപത്യമനോഭാവം' കുടിയേറുകയായി. അങ്ങനെ വരാതെ, അത് മറ്റുള്ളവർക്കും ആയി "കൊടുക്കുന്നത്" അഭിലഷണീയമാണ്. "വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത്, നന്ന്". ഇത് രാക്ഷ്ട്രീയത്തിലും സ്വാഗതാര്ഹമായിരിക്കും.