തിരുവനന്തപുരം: പാറശ്ശാലയില്‍ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ്(45) പ്രിയ(40) ദമ്ബതിമാരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.
കൊച്ചിയില്‍ ജോലി ചെയ്യുന്ന മകന് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. വീടിന്റെ ഗേറ്റ് അടച്ച നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മകന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാത്തതോടെയാണ് മകന് വീട്ടിലെത്തിയത്. ഇരുവരും വ്ളോഗര്മാരാണെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയിലും യുട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
25ന് വീഡിയോ അപ്ലോഡ് ചെയ്ത ശേഷം സമൂഹമാധ്യത്തില്‍ ദമ്ബതിമാരുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.