Image

എന്തായി ( കവിത : താഹാ ജമാൽ )

Published on 30 October, 2024
എന്തായി ( കവിത : താഹാ ജമാൽ )

എന്തായി നിങ്ങളുടെ സാഹിത്യ കൂട്ടായ്മ.
ഓ.....
അങ്ങനെ
ചില ഈഗോപുറത്ത്
ഒരശരീരിയായി നില്ക്കുന്നു.
നാട്ടിൽ പിരിവൊക്കെ നടത്തിയതല്ലേ
അതെ
ഉപേക്ഷിച്ചിട്ടില്ല
തൃശ്ശൂർ പൂരത്തിൻ്റെ
കുടമാറ്റം കഴിയട്ടെ
പ്രസിഡൻ്റിനെ മാറ്റുമോ?
മാറ്റണം.
പക്ഷേ,
മാറാതിരിക്കാൻ പ്രസിഡൻ്റ്
കളിയ്ക്കുന്നെന്നാണ്
കരക്കമ്പി
ഉം,
ചിലർ പ്രസിഡൻ്റാകാനും കളിയ്ക്കുന്നുണ്ടല്ലേ?
ഉണ്ടാവാം
എന്തായാലും
അടുത്ത ചിങ്ങത്തിന് മുമ്പ്
നടത്തും സാഹിത്യ കൂട്ടായ്മ
ആരാ ഉത്ഘാടകൻ

ആ തർക്കം
തീരാത്തതിനാൽ
ഒന്നുകിൽ ഞാൻ
അല്ലെങ്കിലും ഞാൻ.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക