Image

തീരത്തു മലച്ച ആമ (രാജു തോമസ്)

Published on 02 November, 2024
തീരത്തു മലച്ച ആമ (രാജു തോമസ്)

തിരയോട്ടം നിന്നു,
മണലിൻ നനവും തീർന്നു.
ഒരു വികടൻ തിരയാണെന്നെ
കോരിയെടുത്തിവിടെയെറിഞ്ഞത്.
വെയിലിൽ പൊരിയുന്നേ പള്ള--
കടലമ്മയ്‌ക്കെന്നെ വേണ്ടേ?
എവിടാണക്കേരമരങ്ങൾ,
ഞാൻ കേട്ട കല്‌പതരുക്കൾ?

കണ്ണൊന്നും കാണുന്നില്ലാ--
ആഴിക്കടിയിലുമേറെ-
യിരുട്ടല്ലൊയെനിക്കിപ്പോൾ.
പാലാഴീജലശയ്യേൽ
ഭഗവാനിതറിയുന്നുണ്ടോ?
തിരയില്ലാതലകടലുണ്ടോ?
ഈശോ, അള്ളാ, കാൺക കിടപ്പ്.

എനിക്കിപ്പോളെന്നാ പ്രായം
എന്നെനിക്കല്ലേയറിയൂ.
സാക്ഷാലൊരു തിരവന്നെന്നെ
വീണ്ടും സാഗരമാറിൽ ചേർക്കും;
അവിടിപ്പുതുവറിവോടും ഞാൻ
പഴയതിലും സുഖമായ് മേവും.
ജലകന്യാഹൂറികളീ
സുൽത്താനു സ്വരിക്കും മുണിതം■

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക