Geetham 28
Obstinate are the trammels, but my heart aches when I try to break them. Freedom is all I want, but to hope for it I feel ashamed.
I am certain that priceless wealth is in thee, and that thou art my best friend, but I have not the heart to sweep away the tinsel that fills my room.
The shroud that covers me is a shroud of dust and death; I hate it, yet I hug it in love.
My debts are large, my failures great, my shame secret and heavy; yet when I come to ask for my good, I quake in fear lest my payer be gran-ted.
ഗീതം 28
വളഞ്ഞിടുന്നിതെന്നെയിന്നനേകമായ ബന്ധന
ങ്ങളെങ്കിലും വിമുക്തി നേടിടുന്നതിന്നു കാംക്ഷയാ –
ലിളക്കമാര്‍ന്ന ഹൃത്തടം നിതാന്തയത്‌നമാര്‍ന്നിടു –
മ്പൊളെത്ര തീവ്രമായി വേദനിച്ചിടുന്നു നിര്‍ണ്ണയം.
മഹാനുഭാവ സന്നിധാനസംഗമ പ്രതീക്ഷയാ –
ണിഹത്തിലുള്ള ജീവിതത്തിലെന്നുമെന്റെ മോഹമെ –
ന്നഹോ, വിവാദമറ്റു ബോദ്ധ്യമുള്ള സത്യമാകിലും
മഹോന്നതന്റെ മുന്നിലിന്നര്‍ത്ഥനയ്ക്കശക്ത ഞാന്‍.
എനിക്കു ജീവിതത്തിലിന്നതീവ ശ്രേഷ്ഠമായതെ –
ന്നനന്തമൂര്‍ത്തി തന്നെയെന്നറിഞ്ഞിടുന്നുവെങ്കിലും
അനന്തശക്തിയോടു തുല്യമില്ലയൊന്നുമെങ്കിലും
മനസ്സൊരുക്കമല്ലയെന്റെ വീടു ശുദ്ധമാക്കുവാന്‍.
മറച്ചൂ ധൂളിമണ്ഡലത്തിലങ്ങയേ, അപക്വ ഞാന്‍
വരിച്ചിടാന്‍ കൊതിച്ചിടുന്നു മൃത്യുവേ മ മാന്തരേ
വെറുത്തിടുന്നു ഞാനവറ്റയൊക്കെയെന്നിരിക്കിലും
വെറുപ്പു കാട്ടിടാതെയിഷ്ടഭാവമാര്‍ന്നു നില്പിതേന്‍.
കിടന്നിടുന്നു ശിഷ്ടമായ് അനേക കര്‍മ്മവേദികള്‍
കിടന്നിടുന്നു കുന്നുകൂടി വഞ്ചനാ, പരാജയാ –
ദിയെത്രയോ മറച്ചിടേ കാര്യമെങ്കലുള്ളതാല്‍
ഭയപ്പെടുന്നു താതനോടു യാചനയ്ക്കു ഞാനിനി.
അനന്തമൂര്‍ത്തി = ഈശ്വരന്‍ മഹാനുഭാവസന്നിധാനം = ഈശ്വരസാമീപ്യം
അനന്തശക്തി = ഈശ്വരന്‍ ധൂളിമണ്ഡലം = പൊടിനിറഞ്ഞ ഭൂമണ്ഡലം
Geetham 29
He whom I enclose with my name is weeping in this dungeon. I am ever bsuy building this wall all around; and as this wall goes up into the sky day by day I lose sight of my true being in its dark shadow.
I take pride in this great wall, and I plaster it with dust and sand lest a least hole should be left in this name; and for all the care I take I lose sight of my true be-ing.
ഗീതം 29
മറച്ചിടുന്നതാരെയെന്റെ പേരുകൊു ഞാനഹോ!
കരഞ്ഞിടുന്നു നാമമെന്ന ബന്ധനത്തിലിന്നവന്‍
വിരഞ്ഞിടുന്നഹര്‍നിശം നഭസ്സിലേക്കിയറ്റിടാന്‍
മറന്നു സര്‍വ്വവും സമസ്ത നാമമൊന്നിനായി ഞാന്‍.
പ്രശസ്തി നേടുവാനിതേ പണിപ്പെടുന്നു രാപ്പകല്‍
യശസ്സു നേടുവാന്‍ ശ്രമിക്കിലാഴ്ത്തിടുന്നു സത്യമീ –
കൊടും തമസ്സിലേക്കു ഞാനറിഞ്ഞിടാതെയാകിലും
തിടുക്കമൊന്നു മാത്രമെന്റെ നാമമങ്ങുയര്‍ത്തുവാന്‍.
അഹന്തയേയുര്‍ത്തിടുന്നനുക്രമം പിഴച്ചിടാ –
തിഹത്തിലിന്നവിശ്രമ പ്രയത്‌നമോടെ ഞാനിതാ,
അഹന്തയെന്ന മിഥ്യയില്‍ തകര്‍ന്നിടുന്നു സര്‍വ്വതും
അഹോ! ഭവാബ്ധിയിങ്കലെന്നെ നഷ്ടമാക്കിടുന്നു ഞാന്‍.
അഹര്‍നിശം = രാവും പകലും നഭസ്സ് = ആകാശം സമസ്തം = സര്‍വ്വതും
തമസ്സ് = ഇരുട്ട് അഹന്ത= അഹങ്കാരം അകമം = ക്രമമനുസരിച്ച്
ഭവാബ്ധി = സംസാരസമുദ്രം, ഭൂലോകം
Geetham 30
I came out on my way to my tryst. But who is this that follows me in the silent t
dark?
I move aside to avoid his presence but I escape him not. He makes the dust arise from the earth with his swagger; he adds his loud voice to every word that I utter.
He is my own little self, my lord, he knows no shame; but I am ashamed to
come to thy door in his comp-any.
ഗീതം 30
സദാപിസന്നിധാന മാര്‍ന്നിടാനൊങ്ങിയേകനായ്
പദം പദം ചരിച്ചു ഞാന്‍ തമസ്സിയന്ന ശാന്തിയില്‍
അദൃശ്യനായ് സദാ എനിക്കു പിന്നിലായ് ഗമിക്കുമാ –
വിദഗ്ദ്ധനേയകറ്റി നിര്‍ത്തുവാന്‍ ശ്രമിപ്പു ഞാനിതേ!
ഒഴിഞ്ഞകന്നു മാറി ഞാന്‍ ചരിക്കിലും പിരിഞ്ഞിടാ –
തുഴിഞ്ഞു പിമ്പിലായ് ച്ചരിപ്പതുകന്നിടാതെയെന്‍
വഴിക്കു കേറി നിന്നിതെന്റെ നാവിലങ്ങിടയ്ക്കിടെ
കുഴപ്പമേറ്റിടുന്നു ഞാനുരച്ചിടുന്നതേതിലും.
ഇളക്കമോടെയാണവന്റെ യാത്രയിന്നു ഭൂതലേ
കുലുക്കമാര്‍ന്നു നീങ്ങിടുന്നു സര്‍വ്വ വൃത്തിയിങ്കലും
അറിഞ്ഞിടുന്നു ഞാനവന്റെ തല്‍സ്വരൂപമാണതാല്‍
വരുന്നതിന്നു ലജ്ജിതന്‍ തവാന്തികത്തിലീവിധം.
തവാന്തികം = ഈശ്വരസന്നിധി സദാപി =ഈശ്വരന്‍
വിദഗ്ദ്ധന്‍ = ഈശ്വരന്‍
Read More: https://emalayalee.com/writer/22