ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ ജനതയും ലോക ജനതയും കാത്തിരുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റ തിരശീല വീഴും. ആരെയായിരിക്കും അമേരിക്കൻ ജനത തങ്ങളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കുക. മുൻ പ്രസിഡൻറ് ട്രംപിനെയോ അതോ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഹാരിസിനെയോ. തിരഞ്ഞെടുപ്പിന്റ തലേ ആഴ്ചയിൽ തന്നെ ഏർളി വോട്ടിങ്ങിൽ ഏകദേശം 70 മില്ലോനോള൦ ആൾക്കാർ വോട്ടുചെയ്തു കഴിഞ്ഞു. സമീപ കാലത്തെ തിരഞ്ഞെടുപ്പുകളിൽവച്ച് ഏറ്റവും ഉയർന്ന കണക്കാണ് ഇക്കുറിയിൽ ഏർളി വോട്ടിങ്ങിൽ നടന്നത്. ഏർലി വോട്ടിങ്ങിൽ ജനങ്ങൾ കാണിച്ച താൽപ്പര്യവും ആവേശവും ഇരു പാർട്ടികൾക്കും ആത്മ വിശ്വാസം വർധിക്കാൻ കാരണമായി. കൂട്ടലും കിഴിക്കലുമായി അവർ വിജയമാവകാശപ്പെട്ടുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ്. ഒപ്പം സർവ്വേകളുമായി മാധ്യമങ്ങളുൾപ്പെടെയുള്ളവരും സജ്ജീവമായിട്ടുണ്ട്. അതോടെ അമേരിക്കയിലെ തിരഞ്ഞെടുപ്പ് രംഗം ചുടേറിയതായി. നവംബര് അഞ്ചുവരെ ഇതുണ്ടാകും.
തിഞ്ഞെടുപ്പിന്റ തുടക്കകാലത്തെ കമല ഹാരിസിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവചനാതീതമാണ്. ഇപ്പോൾ ജനപിന്തുണയിൽ ഇരുകൂട്ടരും തുല്ല്യരാണ്. ചുരുക്കം ചില സർവ്വേകളൊഴിച്ചാൽ മറ്റെല്ലാ സർവ്വേകളും ഒപ്പത്തിനൊപ്പം എന്ന രീതിയിലാണ് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. വെള്ളിയാഴ്ചയോടെ ഏർലി വോട്ടിങ് അവസാനിച്ചു. അതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകേണ്ടതാണ്. ജയിക്കാൻ സാധ്യത ആർക്കെന്ന് കൂടുതൽ വ്യക്തമാകേണ്ടതാണ് ആ സമയമെങ്കിലും ഇക്കുറി അതുണ്ടാക്കാൻ സാധ്യത വളരെ കുറവാണ്.
കാരണം ഏർലി വോട്ടിങ്ങിലെ ജന പങ്കാളിത്തമാണ്. സാധാരണ ഏർലി വോട്ടിങ് മന്നഗതിയിലാണ് നടക്കാറുള്ളത്. മുൻകാലങ്ങളിൽ പാർട്ടിയോടോ സ്ഥാനാർഥിയോടൊ അടിയുറച്ചു നിൽക്കുന്നവരായിരുന്നു ഏർലി വോട്ട് ചെയ്യാൻ ആവേശം കാണിച്ചിരുന്നത്. മറ്റുള്ളവർ ഏർലി വോട്ടിങ്ങിന്റെ അവസാന ദിവസമോ തിരഞ്ഞെടുപ്പേ ദിവസമോ ആയിരുന്നു വോട്ട് ചെയ്തിരുന്നത്. സ്വിങ് സ്റ്റേറ്റിൽ ആയിരുന്നു ഈ രീതി ഉണ്ടായിരുന്നത്. റിപ്പബ്ലിക്കൻസ് പൊതുവെ ഏർലി വോട്ടിങ്ങിൽ ഡെമോക്രറ്റുകളെക്കാൾ മമത കാണിക്കാത്തവരായിരുന്നു. എന്നാൽ ഇക്കുറി കണക്കു കൂട്ടലുകൾ എല്ലാം ആസ്ഥാനത്താകുന്നുഎന്നാ രീതിയിൽ അവരും ഏർലി വോട്ടിങ്ങിൽ ശക്തമായി രംഗത്തുണ്ട്. അതുകൊണ്ടായിരിക്കും ഹാരിസിന് മുൻതൂക്കം പ്രവചിരുന്നവർ ഇപ്പോൾ ഒപ്പത്തിനൊപ്പം എന്ന രീതിയിൽ പറയുന്നത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ പിരിമുറുക്കം നേതാക്കളിലും അണിയറ പ്രവർത്തകരിലും ഉണ്ടാകാൻ കാരണം. മുൻനിര മാധ്യമങ്ങളായ എൻ ബി സിയ്ക്കും സി ബി എസ്സിനും ഫോക്സ് ന്യൂസ്സിനു൦ ന്യൂയോർക്ക് ടൈംസിനും എന്തിനെ വാഷിംഗ്ടൺ പോസ്റ്റിനു പോലും ഇപ്പോൾ കൃത്യമായ പ്രവചനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. അത്രക്ക് ശക്തമായ മത്സരമാണ് ഇപ്പോൾ നടക്കുന്നത്.
ഡൊണാൾഡ് ട്രംപും കമല ഹാരിസും സ്ഥാനം തെറ്റി വന്ന സ്ഥാനാര്ഥികളായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് അദ്ദേഹം ഇക്കുറി മത്സര രംഗത്ത് വന്നത്. ഒരാൾക്കെ അമേരിക്കൻ പ്രസിഡന്റായി ഇരിക്കാൻ പരമാവധി രണ്ടു പ്രാവശ്യം മാത്രമേ ഭരണഘടന അനുവദിക്കുകയുള്ളു. കഴിഞ്ഞ പ്രാവശ്യം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ഇക്കുറി അദ്ദേഹത്തിന് മത്സരിക്കാൻകഴിയുമായിരുന്നില്ല. പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം വീടും മത്സരിച്ചത്. കമല ഹാരിസും ട്രംപിനെപ്പോലെ സ്ഥാനം തെറ്റിവന്നതാണ്. ഒരു പ്രാവശ്യം കൂടി മത്സരിക്കാൻ തയ്യാറായി തിരഞ്ഞെടുപ്പ് രംഗത്തെ വന്ന പ്രസിഡന്റ് ബൈഡന് മാറേണ്ടി വന്നപ്പോൾ ആ സ്ഥാനത്തേക്ക് വന്നതാണ് കമല ഹാരിസ്. ഒരു പ്രാവശ്യം കൂടി പ്രസിഡന്റ് ആകാൻ ബൈഡനും ഭരണ ഘടനനുസ്രിതമായി കഴിയുമായിരുയെങ്കിലും പ്രായം അദ്ദേഹത്തിനെ തടസമായി വന്നു. അതായിരുന്നു അദ്ദേഹം മാറാനുള്ളപ്രധാന കാരണം. ഇല്ലായിരുന്നെങ്കിൽ അദ്ദേഹമയിരുന്നു ഇപ്പോൾ മത്സര രംഗത്തുണ്ടാകേണ്ടിയിരുന്നത്.
അതുപോലെ തന്നെ ഇരുവർക്കും പല പ്രത്യേകതകളുമുണ്ട്. പ്രസിഡന്റായിരുന്ന ശേഷം രണ്ടാമത് മത്സരിച്ച് പരാജയപ്പെടുകയും വീണ്ടും മത്സരിക്കുകയും ചെയ്യന്ന നാലാമത്തെ വ്യക്തിയും ഈ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിലെ ആദ്യ വ്യക്തിയുമാണ്. കമല ഹാരിസണെകിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിതയും ആദ്യ കറുത്ത വർഗക്കാരിയുമാണ്. ഇതിനുമുൻപ് വിക്ടോറിയ ക്ലാഫിന് വുഡ് ഹ്യൂളും ഹിലരി ക്ലിന്റണിയുമായിരുന്നു ഇതിനുമുന്പേ വനിതകൾക്കായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നത്.
ആമയെപോലെ പതിയെ തുടങ്ങി മുയലിനെ മറികടന്ന പ്രകടനമാണ് ട്രംപ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ട്രംപിനെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താൻ വേണ്ടി അദ്ദേഹത്തിനെതിരെ കൊണ്ടുവന്ന ആരോപണങ്ങളും കേസുകളും എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് റിപ്പബ്ലിക്കൻ ഡെലിഗേറ്റ്സ് അദ്ദേഹത്തിനെ മത്സരിപ്പിക്കുകയായിരുന്നു. ട്രംപിന്റ് ആദ്യ തിരഞ്ഞെടുപ്പിലെ പോലെ നേതാക്കളിൽ പലരും അദ്ദേഹത്തിന് എതിരാണെങ്കിലും പ്രവർത്തകർക്ക് അദ്ദേഹത്തെ ഇപ്പോഴും ഇഷ്ട്ടമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ അവർ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് .
എന്നാൽ വലിയ ആത്മ വിശ്വാസമായിരുന്നു കമല ഹാരിസിനെ തുടക്കത്തിൽ എന്നാൽ അതിപ്പോൾ ഇല്ലായെന്നതാണ് അവരുടെ പ്രതികരണങ്ങളിൽ കൂടി വ്യക്തമാകുന്നത്. റിപ്പബ്ലിക്കനെ തൊടാതെ ട്രംപിനെ പരമാവധി കുറ്റപ്പെടുത്തി മുന്നേറുകയെന്നതാണ് അവരുടെ ലക്ഷ്യം. ബൈഡൻ ട്രംപ് അനുകൂലികളായ റിപ്പബ്ലിക്കൻ എന്ന് ആക്ഷേപിച്ചപ്പോൾ കമല അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത് അതുകൊണ്ടാണ്. തൻറെ ക്യാബിനറ്റിൽ റിപ്പബ്ലിക്കനെ ഉൾപ്പെടുത്തുമെന്ന് നേരെത്തെ പറഞ്ഞതും അതാണ്. ട്രാമ്പോ ഹാരിസോ. ജനുവരിയിൽ ആര് വൈറ്റ് ഹൗസിൽ എത്തുമെന്ന് നവംബര് അഞ്ചിന് അറിയാം.