രണ്ടു ഡസൻ യുഎസ് സംസ്ഥാനങ്ങളിലും ഡി സിയിലും രാവിലെ ഇ ടി 7 മണിക്കു വോട്ടെടുപ്പ് ആരംഭിച്ചതായി മാധ്യമങ്ങൾ അറിയിച്ചു. ന്യൂ ഹാംപ്‌ഷെയർ, ന്യൂ യോർക്ക്, വിർജീനിയ, കണക്ടിക്കറ്റ്, ന്യൂ ജേഴ്‌സി, വിർജീനിയ, ഇന്ത്യാന, കെന്റക്കി എന്നിവിടങ്ങളിൽ പോളിംഗ് ബൂത്തുകൾ തുറന്നു.
മെയ്ൻ സംസ്ഥാനത്തു മിക്ക ബൂത്തുകളും തുറന്നെങ്കിലും 500ൽ താഴെ ജനസംഖ്യയുള്ള ഇടങ്ങളിൽ വൈകി മാത്രമേ തുറക്കൂ.
ന്യൂ ഹാംപ്‌ഷെയറിലെ ഡിക്‌സിവിൽ നോച് പട്ടണത്തിൽ അർധരാത്രി വോട്ടിംഗ് കഴിഞ്ഞു. ആകെയുള്ള ആറു വോട്ട് കമലാ ഹാരിസും ഡൊണാൾഡ് ട്രംപും തുല്യമായി പങ്കിട്ടു.
മിക്ക സംസ്ഥാനങ്ങളിലും രാവിലെ 6 മുതൽ രാത്രി 8 വരെയാണ് വോട്ടെടുപ്പ്. ആറു സംസ്ഥാനങ്ങളിൽ രാത്രി 7 മണിക്കു വോട്ടിംഗ് കഴിയും.
ചെറിയ സംസ്ഥാനങ്ങളിൽ നിന്നു വേഗത്തിൽ ഫലങ്ങൾ വരുമെങ്കിലും യുദ്ധഭൂമികൾ എന്നറിയപ്പെടുന്ന നിർണായക സംസ്ഥാനങ്ങളിൽ ഫലം വൈകും.
Polling stations open in 8 US states