മേരിലാന്‍ഡ്: മലങ്കര സിറിയൻ ദാർത്തഡോക്സ് പള്ളികളുടെ സംയുക്ത നേതൃത്വത്തിൽ, ബൾട്ടിമോർ സെൻറ് തോമസ് സിറിയൻ ഓർത്തഡോക്സ് (വെസ്റ്റ് മിൻസ്റ്റർ) പള്ളിയിൽ വച്ച് , കാലം ചെയ്ത ശ്രേഷ്ഠ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം നവമ്പർ 3- ന് വൈകിട്ട് സന്ധ്യപ്രാർത്ഥനയും, ധൂപ പ്രാർത്ഥനയും തുടർന്ന് അനുസ്മരണ യോഗവും കൂടി.
പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട വർഗ്ഗീസ് മാണിക്കാട്ട് കശ്ശിശ (വികാരി, സെൻറ് ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളി, ഷാൻറ്റിലി) ഷിറിൾ മത്തായി കശ്ശീശ (വികാരി, ബാൾട്ടിമോർ സെൻറ് തോമസ് സിറിയൻ ഓർത്തഡോക്സ് പള്ളി , വെസ്റ്റ്മിൻസ്റ്റർ) ശ്രീ ബിനി വർഗീസ്, പ്രസിഡൻറ്റ്, ECKC) എന്നിവർ സംസാരിച്ചു.