ഡൊണാൾഡ് ട്രംപ് 178 ഇലക്ട്‌റൽ വോട്ടുകളും കമല ഹാരിസ് 99 വോട്ടുകളും ഉറപ്പാക്കി കഴിഞ്ഞെന്നു വോട്ടെണ്ണൽ തുടരവേ New York Times പറഞ്ഞു.
ഓരോ പാർട്ടിയും സ്ഥിരമായി നേടുന്ന സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണിത്. നിർണായകമാവുന്ന 7 യുദ്ധഭൂമികൾ ഇതിൽ ഉൾപ്പെടില്ല.
ട്രംപ് കെന്റക്കി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കരളിന, ഫ്ലോറിഡ, ഒക്ലഹോമ, അലബാമ, ടെന്നസി, മിസൂറി എന്നിവ ഉറപ്പാക്കുമെന്നാണ് എ പി യുടെ വിലയിരുത്തൽ. ഹാരിസ് വെർമെണ്ട്, മെരിലാൻഡ്, മാസച്ചുസെറ്റ്സ്, റോഡ് ഐലൻഡ്, കണക്ടിക്കറ്റ് എന്നിവ സ്വന്തമാക്കും.
വിജയത്തിന് വേണ്ടത് 270. പോളിംഗ് കഴിഞ്ഞു ഏറെ വൈകാതെയാണ് ഈ പ്രവചനങ്ങൾ. സംസ്ഥാനങ്ങളുടെ വോട്ടിംഗ് ചരിത്രവും ആദ്യ പ്രവണതകളൂം കണക്കിലെടുത്താണ് വിലയിരുത്തൽ.
ജോർജിയയിൽ ട്രംപ് മുന്നിട്ടു നിൽക്കുന്നു. നോർത്ത് കരളിനയിൽ ഹാരിസും. ഇത് രണ്ടിൽ ഒന്നു ജയിച്ചാൽ ഹാരിസിനു വിജയത്തിലേക്കു വഴി തെളിയും. എന്നാൽ രണ്ടും ട്രംപ് നേടിയാൽ പിന്നെ മിഷിഗൺ, വിസ്കോൺസിൻ, പെൻസിൽവേനിയ എന്നിവയാവും തീർപ്പുണ്ടാക്കുക. ഡെമോക്രറ്റുകൾക്കു മുൻതൂക്കമുള്ള സംസ്ഥാനങ്ങൾ 2016ൽ ട്രംപ് പിടിച്ചിരുന്നു.
95 electoral votes projected for Trump; 35 for Harris