Geetham 31
'Prisoner, tell me who was it that bound you?'
'It was my master,'said the prisoner. 'I thought I could outdo everybody in
the world in wealth and power, and I amassed in my own treasure-house the
money due to my king. When sleep overcame me I lay upon the bed that was for my
lord, and on waking up I found I was a prisoner in my own treasure-house,'
'Prisoner, tell me who was it that forged this chain very carefully. I thought
my invincible power would hold the world captive leaving me in a freedom
undisturbed. Thus night and day I worked at the chain with huge fired and cruel
hard strokes. When at last the work was done and the links were complete and
unbreakable, I found that it held me in its grip.'
ഗീതം 31
അഹോ! കഠോരമായി നിന്നെയാരു ബദ്ധനാക്കിയോ?
മഹാ ബലം കലര്‍ന്ന വജ്രപാശബന്ധനത്തിനാല്‍
മഹാപ്രതാപി നീ സമസ്ത ഭൂചരങ്ങളിങ്കലെ –
ന്നഹങ്കരിച്ചു രാജതുല്യനായി വാണ നാളിതില്‍.
അഹങ്കരിച്ചു ഞാന്‍ സ്വയം പ്രതാപവാനിദം നിന
ച്ചഹന്തകൊണ്ടു രാജഭോഗവും നിറച്ചറയ്ക്കക –
ത്തുറങ്ങിയെന്റെ മന്നവന്റെ ശയ്യയും വിരിച്ചു ഞാ –
നുറക്കമങ്ങുണര്‍ന്നു ബദ്ധനെന്നു കു വിസ്മയം!
അതീവശക്ത വജ്രതുല്യപാശമാരു തീര്‍ത്തിതേ!
കഠോര യത്‌നമാര്‍ന്നു ഞാന്‍ പണിഞ്ഞെടുത്തതാണിതെന്‍
പ്രതാപമീപ്രപ്രഞ്ചമാകവേ ഗ്രസിക്കുവാനിതി
ന്നതിപ്രസക്തി കാണുമെന്നഹങ്കരിച്ച മൂഢനായ്!
അനേകനാളിലെത്ര വിത്ത, മഗ്നി, യത്‌ന മൊത്തുചേ
ര്‍ന്നനുക്രമം വ്യയം നടത്തി ഞാനിണച്ചെടുത്തൊരീ
മനോജ്ഞമാം ബലിഷ്ഠശൃംഖലയ്ക്കകത്തുതന്നെ ഞാന്‍
നിനച്ചിടാതെ ബന്ധനസ്ഥനായിതെന്തു വിസ്മയം!
…………………………………………………..
രാജഭോഗം= ഉന്നത സുഖാനുഭവം ഇദം = ഇത്, ഒന്നാമത്തെ
ബലിഷ്ഠം = വളരെ ശക്തിയുള്ള ബദ്ധന്‍ = ബന്ധിക്കപ്പെട്ടവന്‍
Geetham 32
By all means they try to hold me secure who love me in this world. But it is
otherwise with thy love which is greater than theirs, and thou keepest me free.
Lest I forget them they never venture to leave me alone. But day pass by
after day and thou art not seen. .
If I call not thee in my prayers, if I keep not thee in my heart, thy love for me
still waits for my love.
ഗീതം 32
ധരാതലേ യെനിക്കു സ്‌നേഹമേകിടുന്ന സര്‍വ്വരും
വരിഞ്ഞു കെട്ടിടുന്നു ശക്തപാശബന്ധനത്തിനാല്‍
നിരന്തരപ്രവാഹമായ ദിവ്യരാഗമൊന്നതേ
തരുന്നെനിക്കു ബന്ധനങ്ങളറ്റതാം സ്വതന്ത്രത.
മഹത്തരം ത്വദീയ ദീപ്തിയെത്ര നൂതനൂതനം!
രഹസ്യമായ് മറഞ്ഞുനിന്നു ദാസനാമെനിക്കുമേല്‍
മഹാശയന്‍ തുണച്ചിടും സ്വതന്ത്രമായ രാഗമാ—
ണിഹത്തിലിന്നെനിക്കു കാമ്യമെന്നതാണു വാസ്തവം!
മടിച്ചിടുന്നകന്നിടാന്‍ പടുക്കളാം സഖാക്കളും
വിടുന്നുമില്ല വിസ്മരിച്ചു പോകുമെന്ന ഭീതിയില്‍
കൃതാര്‍ത്ഥനായിടുന്നയേ! യെനിക്കു തുഷ്ടിയേകിടു
ന്നതേതുമെന്റെ ദേവനേകിടുന്നു തുഷ്ടി നിശ്ചയം!
കടന്നിടുന്നു വാസരങ്ങളാശു മുന്നിലായിതാ,
അടുത്തു കാണുവാനെനിക്കു വാഞ്ഛയുു നാഥനേ!
അടുത്തിടാതകന്നു മാറി നിന്നിടുന്നതെന്തിനോ?
കൊടുംപ്രതീക്ഷയോടെ ഞാന്‍ തിരഞ്ഞിടുന്നു പൂജ്യനേ!
………………………………………………………..
ത്വദീയ = നിന്റെ വാസരം = ദിവസം ആശു = പെട്ടെന്നു്
Geetham 33
When it was day they came into my house and said, 'We shall only take the
smallest room here.'
They said, We shall help you in the worship of your God and humbly accept
only our own share of his grace'; and then they took their seat in a corner and
they sat quiet and meek.
But in the darkness of night I find they break into my sacred shrine, strong
and turbulent , and match with unholy greed the offerings from God's al-tar.
ഗീതം 33
പ്രദോഷവേള തന്നിലെന്റെ വീട്ടിലെത്തിയീവിധം
പദം പറഞ്ഞുകേണു ജല്പനം നടത്തിയീ നിശി
കഴിഞ്ഞിടാനിതെന്‍ നിവേശകോണിലല്പമാം സ്ഥലം
ഒഴിച്ചു നല്‍കുമെങ്കിലെത്ര തൃപ്തരാ, നിരാശ്രയര്‍!
ഭവല്‍ പ്രസാദപൂജയില്‍ സഹായമായി നിന്നിടാം
നിവേദ്യമാഹരിച്ചു തൃപ്തരായിമേവിടാനുമാ
ദിവാന്തനേരമെത്ര ദീനഗാത്രരായ് ദരിദ്രരായ്
വിവാദമറ്റുരച്ചതാല്‍ അകത്തിടം കൊടുത്തു ഞാന്‍.
മുഷിഞ്ഞവേഷമോടെ ഭവ്യഭാവമാര്‍ന്നു വന്നവര്‍
മടിച്ച ഭാവമോടെ വീട്ടിനുള്ളിലാര്‍ന്ന നേരമ
ങ്ങതിക്രമിച്ചു രാവിലെന്റെ യാഗശാലയില്‍ക്കട
ന്നശുദ്ധ പാണിയാല്‍ കവര്‍ന്നു പൂജ്യവസ്തുവൊക്കെയും.
………………………………………………………….
പ്രദോഷം = സന്ധ്യ നിവേശം= വീട് നിശി = രാത്രിയില്‍ ദിവാന്തം = സന്ധ്യ
(Yohannan.elcy@gmail.com
Read More: https://emalayalee.com/writer/22