കാറൽ മാർക്സിൻ
മനസ്സിൽ വിരിഞ്ഞത്
കമ്യൂണിസ്റ്റു മതം !
ചൂഷക വർഗ്ഗ
കുരുതിയിലാ മത
പൂജ നടക്കുന്നു !
ചോരയിൽ മാനവ
സ്വർഗ്ഗം പണിയുവ-
തേതൊരു മണ്ട മതം ?
ആരുടെ ജീവിത
വേദന മാറ്റും
ക്രൂരം മനുഷ്യ മതം ?
പൊട്ടിച്ചെറിയാൻ
ചങ്ങല പണിയും
വ്യക്തികൾ വേണ്ടിനി മേൽ !
വ്യക്തിയിൽ നിന്നു
തുടങ്ങണമെന്തും
വ്യക്തികൾ മനുഷ്യ കുലം !
വിപ്ലവമെന്നത്
മറ്റൊരുവൻ മേൽ
ശക്തി വിതച്ചല്ലാ
സ്വത്വം ഭാഗി -
ച്ചൊരു പിടി യവനും
സ്വത്തായ് നൽകുമ്പോൾ !
അപരൻ കരളിൻ
ചെറുകിളി കുറുകൽ
അത് നിൻ സംഗീതം
അവനെക്കരുതാ-
നവസരമെന്നാൽ
അത് നിൻ സായൂജ്യം !