Image

നന്ദി ആരോട് ചൊല്ലേണ്ടു ? രചനകൾ ക്ഷണിക്കുന്നു

Published on 12 November, 2024
നന്ദി ആരോട് ചൊല്ലേണ്ടു ? രചനകൾ ക്ഷണിക്കുന്നു

ഈ മാസം ഇരുപത്തിയെട്ട്  (നവംബർ 28, 2024) അമേരിക്കയിൽ നന്ദി  ദിനമായി ആഘോഷിക്കുന്നു. നമ്മുടെ ജീവിതത്തിൽ സുരക്ഷയും, ആനന്ദവും നൽകിയ എല്ലാവരോടും നന്ദിയുള്ളവരായിരിക്കണമെന്നു ആരെങ്കിലും നിർബന്ധിക്കാതെ തന്നെ സ്വയം അത് തോന്നേണ്ടതാണു. അദൃശ്യനായ ദൈവത്തെയും നമ്മൾ ഓർക്കുന്നു, 
അമേരിക്കൻ മലയാളി എഴുത്തുകാർക്ക് ഈ വിഷയത്തെക്കുറിച്ച് എഴുതാനുണ്ടായിരിക്കും. പതിവുപോലെ ഈ മലയാളി അവർക്കായി ഞങ്ങളുടെ പേജുകൾ തുറന്നു വയ്ക്കുന്നു. സുഗതകുമാരിയുടെ ഒരു കവിത  ഇങ്ങനെ പറയുന്നു. 
എന്റെ വഴിയിലെ വെയിലിനും നന്ദി 
എന്റെ ചുമലിലെ ചുമടിനും നന്ദി 
എന്റെ വഴിയിലെ തണലിനും, മര -
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി 
നന്ദിയുള്ളവരായിരിക്കുക എന്നത് എത്രയോ ഉത്കൃഷ്ടമായ ഒരു ആശയമാണ്. എല്ലാവരുടെയും രചനകൾ ക്ഷണിക്കുന്നു.  
ഇ മലയാളിയുടെ വായനക്കാർക്കും, എഴുത്തുകാർക്കും, അഭ്യുദയകാംക്ഷികൾക്കും ഞങ്ങൾ നന്ദി പറയുന്നു.

ഒത്തിരി നന്ദിയോടെ 
ഇ മലയാളി പത്രാധിപസമിതി
 

Join WhatsApp News
Chinchu Thomas 2024-11-13 07:42:56
😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക