വക്കഫ് ബോർഡ് വിവാദം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വിവാദമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലവിലെ വക്കഫ് ബോർഡ് നിയമങ്ങൾ മാറ്റിയെഴുതാൻ നിയമ ഭേദഗതി കൊണ്ടുവരുന്നു എന്നതാണ്. ബില്ലിലെ ഏറ്റവും വിവാദമായ നിർദ്ദേശങ്ങളിൽ ഒന്ന് വക്കഫ് സ്വത്തുക്കളുടെ നടത്തിപ്പിലും സൊസൈറ്റികളിലും അമുസ്ലിങ്ങളലയ അംഗങ്ങളെ ഉൾപ്പെടുത്തുമെന്നതാണ്. ഇത് വ്യാപകമായ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. മുസ്ലിം നിയമം അംഗീകരിച്ചുള്ള ജീവകാരുണ്യ മത പുണ്യ പ്രവർത്തികൾക്കക്കായി സ്വത്ത് സ്ഥിരമായി സമർപ്പിക്കുന്നതിനാണ് വഖഫ്. ഇസ്ലാമിക ഭരണത്തിന്റെ വരവോടെയാണ് ഇന്ത്യയിൽ വഖഫ് നിലവിൽ വന്നത്. ആ കാലഘട്ടത്തിൽ വഖഫ് മാനേജ്‌മന്റ് വളരെ കേന്ദ്രീകൃത സ്വഭാവത്തിലായിരുന്നു. സുൽത്താൻ മുഇസുദ്ധീന് സാം ഖോർ മുളത്തനിലെ രണ്ട് ഗ്രാമങ്ങൾ സമർപ്പിക്കുകയും ചെയ്തപ്പോൾ അതിന്റെ ഭരണം ശേഇഖ്ൾ ഇസ്ലാമിനെ കൈമാറുകയും ചെയ്തപ്പോഴാണ് ഇന്ത്യയിൽ വഖഫ് എന്ന ആശയം ഉടലെടുത്തത്. ഇസ്ലാമിക ഭരണം അഭിവൃദ്ധിപ്രാപിച്ചതോടെ വഖഫ് സ്വത്തുക്കളുടെ എണ്ണവും വർധിച്ചു.
ഇസ്ലാമിക വിദ്യാഭാസത്തിന്റെയും സംസ്‌കാരത്തിന്റെയും വളർച്ചയിൽ വഖഫ് വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. ഒരിക്കൽ വഖഫ് എന്ന വിളിച്ചാൽ പിന്നെ എന്നും വഖഫ് എന്നാണ് വഖഫിന്റെ പ്രത്യകത. രണ്ട് ബില്ലിലുകളായിട്ടാണ് വക്കഫ് ബെഥാഗതി ബില് കേന്ദ്രം 2024 ആഗസ്റ്റിൽ അവതരിപ്പിച്ചത്. വക്കഫ് അമെൻഡ്മെന്റ് ബില് 2024 മുസൽമാൻ വക്കഫ് ബില്ലും. 1995ൽ നടപ്പാക്കിയ വക്കഫ് ആക്ട് അമൻറ് ചെയ്യുക എന്നതാണ് വക്കഫ് അമെൻഡ് 2024 ബില്ലിൽ ലക്ഷ്യമിടുന്നത്. വക്കഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രശ്നങ്ങളും വെല്ലിവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വക്കഫ് നിയമം ഭേദഗതി ചെയ്ത് ഇൻഡിയിലെ വക്കഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുഗമമാക്കുകയെന്നതാണ് ഇതിൽ ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്1995ൽ ഭേദഗതിയിൽ കൂടി മാറ്റം വരുത്തിയ വക്കഫ് നിയമം കശ്മീർ ഒഴിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേന്ദ്ര വഖഫ് കൗൺസിലിൻടെയും ബോർഡുകളുടെയും ഘടനയിൽ മാറ്റം വരുത്തി അമുസ്ലിങ്ങളെ അംഗങ്ങളായി ഉൾപ്പെടുത്തുക. വഖഫ് സ്വത്തുക്കളുടെ സർവ്വേ നടത്താനുള്ള അധികാരം നൽകി സർവ്വേ കമ്മീഷണറെ മാറ്റി കളക്ടറെ നിയമിക്കുക.
വഖഫിന്റെ കൈവശമുള്ളതോ അധീനതയിലുള്ളതോ ആയ സർക്കാർ സ്വത്തുക്കൾ സർക്കാരിലേക്കെ തിരിച്ചെടുക്കുക. അത്തരം വസ്‌തുവകകളുടെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ കളക്ടറെ അധികാരപ്പെടുത്തുക. ട്രിബുണലിന്റെ അന്തിമ തീരുമാനങ്ങൾ റദ്ധാക്കി. പകരം ഹൈക്കോടതിയിൽ നേരിട്ട അപ്പീൽ നല്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ പേരുമാറ്റം വക്കഫ് നിർവചനങ്ങൾ പുതുക്കൽ ബോർഡിൻറെ രെജിസ്‌ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്തൽ വക്കഫ് രേഖകൾ കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ സാങ്കേതിക വിദ്യ ഉപയോഗിക്കൽ തുടങ്ങിയ മാറ്റങ്ങളാണ് ഇതിൽ കുടി ഉദ്ദേശിക്കുന്നത്. രണ്ടാമതായി ഒരിക്കൽ വക്കഫ് എല്ലായിപ്പോഴും വക്കഫ് എന്ന വിളിപ്പേര് മാറ്റിയെഴുതുക എന്നതാണ്. ചുരുക്കത്തിൽ വഖഫിനെ വരിഞ്ഞുമുറുക്കി തങ്ങളുടെ വരുതിയിൽ കൊണ്ടു വരികയെന്നുതന്നെയാണ് ഈ നിയ ഭേദഗതിയിൽ കൂടി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.
1923 ൽ നടപ്പാക്കിയ മുസൽമാൻ വക്കഫ് നിയമം റദ്ദ് ചെയ്‌ത ആധുനിക ഇന്ത്യയില് രീതിക്കനുസരിച് മാറ്റം വരുത്തുകയെന്നതാണ് മുസൽമാൻ വക്കഫ് ഭേദഗതി ലക്ഷ്യമിടുന്നത്. മുസ്ലിമല്ലാത്തവരെയും വക്കഫ് ബോർഡിൽ ഉൾപ്പെടുത്തുക എന്നതാണ് അതിലെ രഹസ്യ അജണ്ട എന്നതാണ് ഇതിനെ എതിർക്കാനുള്ള പ്രധാന കാരണം. കലഹരണപെട്ട നിയമങ്ങൾക്ക് ഭേദഗതി വരുത്തുക തന്നെ ചെയ്യണം. കാലത്തിനനുസരിച്ച് രാജ്യ പുറജാതിക്കുവേണ്ടി അതെ അനിവാര്യമാണ്. അത് വക്കാഫിന്റെ കാര്യത്തിലായാലും മറ്റേതൊരു കാര്യത്തിലും അത് ആവശ്യം തന്നെയാണ്. കലാകാലങ്ങളിലെ മാറ്റത്തിനനുസരിച് നിയമങ്ങളിൽ മാറ്റം വരുത്താമെന്ന് ഇന്ത്യൻ ഭരണഘടനയിൽ തന്നെ പറയുന്നുണ്ട്. അതുകൊണ്ട് മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. എന്നാൽ അത് ഒരുപ്രത്യേക ലക്‌ഷ്യം വച്ചുകൊണ്ടാകരുത്.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുമെന്നതിനെയാണ് പലരും ആശങ്കയോടെ കാണുന്നത്. അതിൽ എന്തോ പ്രത്യേക ലക്‌ഷ്യം ഉണ്ടെന്നാണ് ഇതിനു കാരണമായി പലരും പറയുന്നത്. ക്രൈസ്‌തതവ സഭകളുടെ ബോർഡുകളിൽ സഭയിലില്ലാത്തവരെ ഉൾപ്പെടുത്തുന്നതുപോലെയോ ദേവസ്വം ബോർഡിൽ അഹിന്ദുക്കളെഉൾപ്പെടുത്തുകയോ ചെയ്താൽ അതിൽ ഒരു അഭംഗിയും പന്തികേടും ഉണ്ടെന്നുള്ളത് പരമ സത്യമാണ്. ദേവസ്വം ബോർഡ് രൂപീകരിച്ചിരിക്കുന്നത് തന്നെ ഹൈന്ദവ ആചാരങ്ങളുടെ പൈതൃകം നഷ്ട്ടപ്പെടുത്താതെ ഹൈന്ദവ ക്ഷേത്രങ്ങളുടെ നടത്തിപ്പ് സുഗമമാക്കാനാണ്. മാറ്റ് സമുദായത്തിൽ നിന്ന് ഉള്ളവരെ ദേവസ്വം ബോർഡിൽ കയറ്റിയാൽ ആചാരാനുഷ്ട്ടാനങ്ങളിൽ മറ്റുംഅവർക്ക് ആത്മാർത്ഥത എത്രമാത്രമുണ്ടാകും. കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് മാറ്റങ്ങൾ ഇപ്പോഴും നല്ലതാണ്. എന്നാൽ അതിൽ രാഷ്രീയം കലർത്തി അതിന്റെ പ്രസക്തി ഇല്ലാതാക്കരുത്. ദുരുദ്ദേശത്തോടെ പ്രവർത്തിക്കുമ്പോഴാണ് പലതും പലപ്പോഴും വിവാദമാകുന്നത്. ആ വിവാദം അതിന്റെ അന്തസത്ത തന്ന് ചോർത്തിക്കളയും. ഇവിടെ അങ്ങനെയുണ്ടാകത്തിക്കാൻ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നർക്ക് കഴിയാം. വിവാദത്തിനപ്പുറം വികസനം എന്നതാണ് ലക്ഷ്യംവയ്ക്കേണ്ടത്. എങ്കിൽ മാത്രമേ ജനം അംഗീകരിക്കുകയുള്ളു.