Image

അറസ്റ്റ് ചെയ്യുന്ന ചുമതല യുഎസ് മിലിട്ടറിക്കു ഉണ്ടാവില്ലെന്നു ടോം ഹോമാൻ (പിപിഎം)

Published on 20 November, 2024
അറസ്റ്റ് ചെയ്യുന്ന ചുമതല യുഎസ് മിലിട്ടറിക്കു ഉണ്ടാവില്ലെന്നു ടോം ഹോമാൻ (പിപിഎം)

നധികൃത കുടിയേറ്റക്കാരെ നാടു കടത്തുമ്പോൾ അവരെ അറസ്റ്റ് ചെയ്യുന്ന ചുമതല യുഎസ് മിലിട്ടറിക്കു ഉണ്ടാവില്ലെന്നു നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതിർത്തി ഭരണാധികാരി ടോം ഹോമാൻ വിശദീകരിച്ചു.

ഈ യത്നത്തിൽ സൈന്യത്തിന്റെ പങ്കു എന്തായിരിക്കും എന്നതിനെ കുറിച്ച് വ്യത്യസ്തമായ വിവരങ്ങൾ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) മുൻ മേധാവി കൂടിയായ ഹോമാന്റെ വിശദീകരണം.

കൂട്ടമായി നാടു കടത്താൻ 'ഏതെങ്കിലും വിധത്തിൽ' സൈന്യത്തിന്റെ സഹായവും ഉപയോഗിക്കുമെന്നു ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 'സൈന്യത്തിന്റെ സൗകര്യങ്ങൾ' ഉപയോഗിക്കുമെന്നു ജുഡീഷ്യൽ വാച്ച് എന്ന വലതുപക്ഷ ഗ്രൂപ്പിന്റെ നേതാവ് ടോം ഫിറ്റൻ കുറിച്ചപ്പോൾ വെളുപ്പിന് നാലു മണിക്കു ട്രൂത് സോഷ്യലിൽ ട്രംപ് പ്രതികരിച്ചത് ഇങ്ങിനെ: "കൃത്യമായും അങ്ങിനെ."

നിയമം നടപ്പാക്കുന്ന ദൗത്യങ്ങൾക്കു സൈന്യത്തെ ഉപയോഗിക്കില്ല എന്നാണ് ഹോമാൻ വ്യക്തമാക്കുന്നത്. "ആളുകളെ കൊണ്ടുപോകുന്ന ജോലി അവർക്കു തീർച്ചയായും ചെയ്യാം. വാഹനങ്ങളിൽ ആയാലും വിമാനത്തിൽ ആയാലും. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാനും സഹായിക്കാം."

ഭരണപരമായ (administrative) കാര്യങ്ങൾ സൈന്യം നിർവഹിച്ചാൽ ഐ സി ഇ യുടെ കൂടുതൽ ഏജന്റുമാരെ നാടുകടത്തൽ ജോലികൾക്കു ഉപയോഗിക്കാൻ കഴിയും. അവരിൽ 70% പേരും ഇപ്പോൾ ഭരണ ചുമതകളിലാണ് എന്നു ഹോമാൻ ചൂണ്ടിക്കാട്ടി. അതിർത്തിയിൽ കടന്നു വരുന്നവരെ പരിശോധിച്ച് കടലാസുകൾ നോക്കി സമയം കളയുന്നതിനു പകരം തെരുവുകളിൽ നിന്നു നാട് കടത്തേണ്ടവരെ കണ്ടെത്തുന്ന ജോലി അവർക്കു ചെയ്യാനാവും.

സൈന്യത്തിനു തെരുവിൽ നിയമം നടപ്പാക്കാനും അറസ്റ്റ് ചെയ്യാനും ഭരണഘടന അനുമതി നൽകുന്നില്ല. പക്ഷെ മറ്റു പല തലങ്ങളിലും അവർക്കു നീതിനിർവഹണത്തെ സഹായിക്കാൻ കഴിയും.

അഭയ നഗരങ്ങൾ ഐ സി ഇ ഏജന്റുമാരെ തടഞ്ഞേക്കാമെന്നു ഹോമാൻ സമ്മതിച്ചു. അങ്ങിനെ വന്നാൽ അനാവശ്യ അറസ്റ്റുകൾ ഉണ്ടാവാം.

Trump border czar explains military role 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക