പാലക്കാട് ഉപതെരഞ്ഞെടുപ്പ് - ഉപതെരഞ്ഞെടുപ്പുകളുടെ ഏറ്റവും വലിയ ശ്രദ്ധ കേന്ദ്രം ആയിരിക്കുകയാണ് ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരേപോലെ വിജയ തന്ത്രങ്ങൾ മെനയുന്ന ഒരു സുപ്രധാന തിരഞ്ഞെടുപ്പായിട്ടാണ് ഇത് കേരളം കാണുന്നത്
കഴിഞ്ഞകാലങ്ങളിലെ കണക്കുകൾ വെച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ എൽഡിഎഫിനും യുഡിഎഫിനും എൻഡിഎക്കും ഉണ്ടായ കയറ്റിറക്കങ്ങൾ വോട്ട് ബലാബലങ്ങൾ പരിശോധിക്കുകയാണെങ്കിൽ എന്തായിരിക്കും ഇരുപത്തിമൂന്നാം തീയതി യിലെ end റിസൾട്ട് എന്ന് നമുക്ക് പരിശോധിക്കാം വിവിധ ഘടകങ്ങൾ അനുസരിച്ച് മൂന്ന് തരത്തിൽ ആയിരിക്കും ഫലം വരാൻ സാധ്യത ആ മൂന്ന് സാധ്യതകളെയും നമുക്ക് ഇവിടെ ചർച്ച ചെയ്യാം.
രാഹുൽ 52000
സരിൻ 42000
കൃഷ്ണകുമാർ 39000
കൊട്ടിക്കലാശത്തിന്റെ അരങ്ങും ആൾക്കൂട്ടവും ആണ് വിജയത്തിൻറെ മാനദണ്ഡമെങ്കിൽ മുകളിൽ പറയുന്ന രീതിയിലുള്ള ഒരു റിസൾട്ട് ആണ് വരാൻ സാധ്യത. കൂടാതെ സമകാലിക വിഷയങ്ങളിൽ ഉണ്ടായ ഒരു യുഡിഎഫ് അനുകൂല തരംഗം വീശി അടിക്കുന്നുണ്ട്. ബിജെപിയിലുള്ള പടല പിണക്കങ്ങൾ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം മുഖ്യമന്ത്രിയുടെ പാണക്കാട് വിരുദ്ധ പ്രസംഗം എല്ലാം നോക്കുമ്പോൾ സരിന് ബഹുഭൂരിപക്ഷം വോട്ട് കിട്ടിയാലും 42,000ത്തിനു മുകളിൽ പോകാൻ ഒരു സാധ്യതയുമില്ല എൻഡിഎ ആണെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവരുടെ തീപ്പൊരി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന് കിട്ടിയതിൽ നിന്നും കുറഞ്ഞ വോട്ടുകളെ ലഭിക്കാൻ സാധ്യതയുള്ളൂ.
ഇത് ഒരു ലക്ഷത്തിനാൽപ്പതിനായിരം വോട്ട് പോൾ ചെയ്താൽ ലഭിക്കുന്ന ഒരു കണക്കാണ് മൂന്ന് മെയിൻ കക്ഷികൾക്കും കൂടി 1 ലക്ഷത്തി 33,000 വോട്ട് എന്ന നിലക്ക് കണക്കു കൂട്ടുകയാണെങ്കിൽ ഇതായിരിക്കും ഒരു റിസൾട്ട്.
രാഹുൽ 49000
സരിൻ 39000
കൃഷ്ണകുമാർ
45000
മുകളിൽ കാണുന്നതാണ് രണ്ടാമത്തെ ഒരു ഓപ്ഷൻ അതായത് കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ സി കൃഷ്ണകുമാർനു ലഭിച്ച 43000 വോട്ടും ബിജെപി വോട്ടുകളിൽ ചോർച്ചയില്ലാത്ത ഒരു 2000 വോട്ട് കൂടി കൂട്ടിയാൽ കിട്ടാവുന്ന ഒരു ഓപ്ഷൻ കൂടാതെ എൽഡിഎഫിന്റെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ഒരു ചിത്രവുമാണ് ഇത് നൽകുന്നത് അതായത് ഇവിടെ ചർച്ച ചെയ്യപ്പെട്ട പല കാര്യങ്ങളുടെയും എഫക്ട് എൽഡിഎഫിനെ ബാധിക്കുകയാണെങ്കിൽ ബിജെപിക്ക്അനുകൂല ഘടകമായി എൽഡിഎഫിൽ നിന്ന് വോട്ട് പോവുകയും ആണെങ്കിൽ ഇതാവണം റിസൾട്ട്.കൂടാതെ മുസ്ലിം പത്രങ്ങളിൽ നൽകിയ വർഗീയ പരസ്യങ്ങള് എൽഡിഎഫിന് റിവേഴ്സ് ആയിട്ട് ബാധിക്കാൻ ഇടയുമുണ്ട്.
രാഹുൽ 53000
സരിൻ 36000
കൃഷ്ണകുമാർ 47000
മൂന്നാമത്തെ ഓപ്ഷൻ മുകളിൽ കാണുന്ന തരത്തിൽ ആവാനാണ് സാധ്യത. യുഡിഎഫിന് ഭരണ വിരുദ്ധ വികാരത്തിന്റെയും എൽഡിഎഫ് ബിജെപി ബാന്ധവത്തിൻ്റെയും പാണക്കാട് വിരുദ്ധത, വർഗീയ പരസ്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ എൽഡിഎഫിൽ ഉണ്ടാകുന്ന വോട്ടുചോർച്ച കണക്കിലെടുത്തും കൂടാതെ സ്ഥാനാർഥി പാർട്ടിക്കാരനല്ലാത്തത് കൊണ്ടുള്ള എഫക്ട് കൂടി കണക്കിലെടുത്താൽ, എൻ എൻ കൃഷ്ണദാസിന്റെ അതൃപ്തി തുടങ്ങിയവ സരിൻ്റെ ഭൂരിപക്ഷം വളരെ കുറക്കാൻ സാധ്യതയുണ്ട്.
പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിക്കുള്ള മേൽക്കൈ കണക്കിലെടുത്തും കൃഷ്ണകുമാർ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ട് നിലനിർത്തും എന്നതും ബിജെപിക്ക് മാന്യമായ ഒരു വോട്ട് നേടാൻ സാധിക്കും എന്നൊരു കണക്കുകൂട്ടൽ ഉണ്ട്. യുഡിഎഫിന്റെ ഉണർന്ന പ്രവർത്തനവും ഷാഫി പറമ്പിലിന്ന് പാലക്കാട് ഉള്ള സ്വാധീനവും കണക്കിലെടുത്താൽ രാഹുൽ മാങ്കൂട്ടത്തിന് തന്നെയാണ് വിജയം.
__________________________________________