തിരുവനന്തപുരം: ഒടുവില്‍ അതിനൊരു തീരുമാനം വന്നു. അര്‍ജന്റീനക്ക് കനകക്കിരീടം നേടിക്കൊടുത്ത മിശിഹ ലയണല്‍ മെസി കേരളത്തില്‍ കളിക്കും. കായിക മന്ത്രി വി അബ്ദുറഹിമാന് ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലേക്ക് വരാനുള്ള അനുമതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നല്‍കിയെന്നും അടുത്ത വര്‍ഷം ഓക്ടോബറില്‍ ടീം ഇന്ത്യയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
തീയതി പിന്നീട് അര്‍ജന്റീന ടീം അറിയിക്കും. കേരളത്തില്‍ കണ്ട് മത്സരങ്ങളാണ് സംഘടിപ്പിക്കുക. രണ്ട് മത്സരങ്ങളിലും മെസ്സി കളിക്കും. സ്റ്റേഡിയം, എതിര് ടീം എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ പിന്നീട് ക്കൈകൊള്ളും. അര്‍ജന്റീനക്കെതിരായ ഒരു ടീം ഇന്ത്യയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്ന് ഏഷ്യയിലെ മറ്റൊരു ദേശീയ ടീമായിരിക്കും.
മത്സര നടത്തിപ്പിനായി ആവശ്യംവരുന്ന തിക സ്പോണ്സര്ഷിപ്പിലൂടെയാകും കണ്ടെത്തുക.
ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ ലോകചാംപ്യന്മാരെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കായികമന്ത്രി വി അബ്ദുറഹിമാന് നടത്തിയിരുന്നു. എന്നാല്‍ മെസ്സി കേരളത്തിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. അതിനാണ് ഇപ്പോള്‍ തീരുമാനമായത്.