Image

തൊടുപുഴയില്‍ 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍

Published on 20 November, 2024
തൊടുപുഴയില്‍  40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍

ഇടുക്കി: തൊടുപുഴയില്‍ വൻ കഞ്ചാവ് വേട്ട. വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി.ഒരാള്‍ ഓടി രക്ഷപെട്ടു. രക്ഷപ്പെട്ടയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി. ലഹരി കടത്ത് സംഘങ്ങളുടെ കേന്ദ്രമായി തൊടുപുഴ മാറുകയാണ്.

അടുത്തിടെയായി ഒട്ടേറെ ലഹരി കടത്ത് കേസുകളാണ് തൊടുപുഴയില്‍ പോലീസും എക്സൈസും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 40 കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടിയത്. തൊടുപുഴ പെരുമ്ബിള്ളിച്ചിറ സ്വദേശികളായ നൗഫല്‍, റിന്‍സാദ് എന്നിവരെയാണ് എസ്‌ഐ എന്‍എസ് റോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെരുമ്ബിള്ളിച്ചിറ സ്വദേശി അനൂപ് ഓടി രക്ഷപ്പെട്ടു. സ്വകാര്യ മെഡിക്കല്‍കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്ബിള്ളിച്ചിറ മേഖലയില്‍ നിന്നാണ് ഇരുവരെയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വില്‍പ്പന നടത്താനാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഒറീസയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. കോയമ്ബത്തൂർ വഴിയാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. പ്രതികള്‍ നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക