ബ്രാംപ്ടണ്‍: ചാലക്കുടി സ്വാദേശി ജോൺ ഡി ബ്രിട്ടോ കൊറേയയാണ് ബ്രാംപ്ടണിൽ മരിച്ചത്. നവംബർ 17 ഞായറാഴ്ച ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. പാരാമെഡിക് ടീമും പോലീസും, സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയിരുന്നു. ഒക്ടോബർ 10നാണു ജോൺ മക്കളെ സന്ദർശിക്കുന്നതിനായി കാനഡയിൽ എത്തിയത്.
വ്യാഴാഴ്ച 21നു മിസ്സിസാഗാ സെന്റ് ജോൺസ് ഡിക്സി സിമെറ്ററി ആൻഡ് ക്രീമറ്റോറിയത്തിൽ (737 Dundas Street, Missisauga) പൊതു ദർശനം നടക്കും. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാര ശ്രുശൂഷകൾ നവംബർ 28 വ്യാഴാച്ച, ചാലക്കുടി ഹോളി ഫാമിലി കത്തോലിക്ക പള്ളിയിൽ നടക്കും. മോളി ജോൺ ഭാര്യയും സുനിൽ ബ്രിട്ടോ കൊറേയ (ബ്രാംപ്ടൺ ), ഷാൻഗ്രീല കൊറേയ (ബ്രാംപ്ടൺ), സീമ പോളി (ഇരിഞ്ഞാലക്കുട) എന്നിവർ മക്കളുമാണ്. റെമി സുനിൽ, സന്തോഷ് ആന്റണി മാനാടൻ, പൊളി തൊടുപ്പറമ്പിൽ എന്നിവർ മരുമക്കളാണ്.