Image

സിപിഎം വിട്ടു ; സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് കൊട്ടാരക്കര മുൻ എംഎല്‍എ പി ആയിഷ പോറ്റി

Published on 20 November, 2024
സിപിഎം വിട്ടു ; സജീവ  രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന്  കൊട്ടാരക്കര മുൻ എംഎല്‍എ പി ആയിഷ പോറ്റി

കൊല്ലം :സജീവ രാഷ്ട്രീയം അവസാനിപ്പിച്ച്‌ കൊട്ടാരക്കര മുൻ എംഎല്‍എ പി ആയിഷ പോറ്റി . ആരോഗ്യപ്രശനത്തെ തുടർന്നാണ് തീരുമാനമെന്ന് അയിഷ പറഞ്ഞു.

ഓടി നടക്കാൻ പറ്റുന്നവർ രാഷട്രീയത്തിലേക്ക് വരട്ടേ . ഒന്നും ചെയ്യാതെ പാർട്ടിയില്‍ കടിച്ച്‌ തൂങ്ങുന്നത് ശരിയല്ല. പാർട്ടി വിശ്വാസത്തോടെ ഏല്‍പ്പിച്ച ജോലികള്‍ ഞാൻ ഭംഗിയായി ചെയ്തിട്ടുണ്ട്. നൂറ് ശതമാനത്തോളം എന്ന് ആയിഷ കൂട്ടിച്ചേർത്തു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ 3 തവണ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

കുറച്ച്‌ നാളുകളായി പാർട്ടിയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു പി ആയിഷ . കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളെന്നായിരുന്നു പി ആയിഷയുടെ വിശദീകരണം . തന്നെ പാർട്ടി അവഗണിക്കുന്നെന്ന പരാതി ആയിഷ പോറ്റിക്കുണ്ടായിരുന്നു.

എംഎല്‍എ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് വിവരം . ജില്ലാ കമ്മിറ്റിയിലെ അംഗമായത് കൊണ്ടാണ് ഏരിയ കമ്മിറ്റിയില്‍ നിന്ന് മാറ്റിയത് എന്നാണ് പാർട്ടിയുടെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക