ടെക്സസ് എലിമെന്ററി പബ്ലിക് സ്കൂളുകളിൽ ബൈബിൾ പഠനത്തോടൊപ്പം പൗരാണിക സംസ്കൃത വേദ ഗ്രന്ഥമായ ഭഗവത് ഗീതയുടെ അറിവും പകർന്നു നൽകണമെന്ന് ഹിന്ദുക്കൾ ആവശ്യപ്പെടുന്നു. ലോകമൊട്ടാകെ ആദരിക്കപ്പെടുന്ന ചരിത്രപരമായി പ്രാധാന്യമുള്ള ഗ്രന്ഥമാണ് ഭഗവത് ഗീതയെന്നു ഹൈന്ദവ രാജ്യ തന്ത്രജ്ഞൻ നെവാഡയിൽ പ്രസ്താവനയിൽ പറഞ്ഞു. "അത് ടെക്സസ് എലിമെന്ററി പബ്ലിക് സ്കൂൾ ക്ലാസ് മുറികളിൽ പഠിപ്പിക്കേണ്ട നിധിയാണ്.
"ഭഗവാൻ ശ്രീകൃഷ്ണൻ നേരിട്ടു പറഞ്ഞ ദൈവത്തിന്റെ മൊഴികളാണത്. അറിയപ്പെട്ട നിരവധി അമേരിക്കക്കാരെ അത് സ്വാധീനിച്ചിരുന്നു. ഹെൻറി ഡേവിഡ് തോറിയു, ഒപ്പെൻഹെയ്മർ, ആൽഡസ് ഹക്സ്ലി, റാൽഫ് എമേഴ്സൺ, ആൽബർട്ട് എയ്ൻസ്റ്റീൻ തുടങ്ങി നിരവധി പേർ.
"ഗീത നൂറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗങ്ങളിലും മില്യൺ കണക്കിന് ആളുകളെ ആവേശം കൊള്ളിക്കയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്."
ടെക്സാസ് ക്ലാസ് മുറികളിൽ ധാർമികത വർധിപ്പിക്കാനും അത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡാളസ്-ഫോർട്ട്വർത്, ഹ്യുസ്റ്റൻ, ഓസ്റ്റിൻ, മിഡ്ലാൻഡ്-ഒഡേസ എന്നിങ്ങനെ ടെക്സസിന്റെ പല മേഖലകളിലും ഗണ്യമായ ഹിന്ദു സമൂഹങ്ങളുണ്ട്.
Rajan Zed urges Gita in Texas schools