കൊല്ലം : കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. 20 കാരിയായ ഐശ്വര്യയെ തൃശ്ശൂരില്‍ നിന്നാണ് കണ്ടെത്തിയത്.
18ാം തീയതി രാവിലെ പത്തരയോടെയാണ് ഐശ്വര്യയെ കാണാതായത്.
ത്യശൂർ മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ. 18 -ാം തീയതി രാവിലെ 10 മണി വരെ കുട്ടി വീട്ടിലുണ്ടായിരുന്നു. 10 മണിക്ക് ശേഷം ഫോണ്‍ വിളിച്ചപ്പോള്‍ ഐശ്വര്യ കോള്‍ എടുത്തില്ല . നിരവധി തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വീട്ടില്‍ പോയി അന്വേഷിച്ചപ്പോഴാണ് കുട്ടി വീട്ടിലില്ലന്ന് അറിയുന്നത്. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മാതാവ് വഴക്കുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.