ഇരുൾ
ഇരുൾ എത്ര മനോഹരമാണ്....
നിറം കറുപ്പായത് കൊണ്ട് മാത്രം ഭയപ്പെടുത്തുന്ന ഒന്ന്
പക്ഷേ ഇരുട്ടായത് കൊണ്ട് ഒന്നും കാണേണ്ടല്ലോ?
ഇരുളിൻ്റെ നിശബ്ദതയിൽ ഒന്നും കേൾക്കുകയും വേണ്ട.
ഇരുളിൽ നിലാവുദിച്ചാൽ ......
ഇരുളിൽ നക്ഷത്ര മുദിച്ചാൽ.....
എൻ്റെ കാഴ്ചക്ക് പ്രതീക്ഷകളേറും......
ഇരുളിൽ ചീവീടുകൾ സംഗീതം പൊഴിച്ചാൽ എൻ്റെ കേൾവിക്കും പ്രതീക്ഷകൾ ഉണ്ടാകും.....
ഇരുളാർന്ന ജീവിതത്തിലും കാഴ്ചക്കും കേൾവിക്കും പ്രതീക്ഷകളുണ്ടാകട്ടെ
ബന്ധങ്ങൾ
ചിലത് നിമിത്തങ്ങളാണ്..
ചിലത് ബന്ധനങ്ങളും...
നുള്ളി കളഞ്ഞാലും തള്ളി എറിഞ്ഞാലും
പിടിവിടാതെ ഉള്ളറിയുന്ന ചിലതും ഉണ്ട്...
ആത്മബന്ധങ്ങൾ ഏറെയുണ്ട്...
ആത്മ മിത്രങ്ങൾക്കും പഞ്ഞമില്ല...
വേദനയെന്നൊരു കാരണമുണ്ടെങ്കിൽ
ചിലപ്പോൾ ഹൃദയബന്ധങ്ങൾ പോലും അസ്തമിക്കും
Sheela joseph
കിനാവ്
കിനാവ് കാണാനുള്ളതും
അനുഭവിക്കാനുള്ളതുമാണ്...
നമുക്ക് നഷ്ടസ്വപ്നങ്ങളെക്കുറിച്ചാണ് ചിന്ത...
പക്ഷേ നേടാനുള്ളതിനെ കിനാവ് കാണുവാൻ എന്തു ഭംഗിയാ...
ജീവിതം ക്ഷണികമാണ്...
ഭീകര സ്വപ്നങ്ങൾക്ക് വിട...
കുളിരുള്ള സ്വപ്നങ്ങൾ
കൺപോളകൾ നിറക്കട്ടെ...
മനസിൻ്റെ പാകപ്പെടലിൽ
നഷ്ടങ്ങളിൽ നിന്നും അത് പൂവണിയട്ടെ...
വിളക്ക്
തെളിഞ്ഞ് നിൽക്കുമ്പോൾ കാണാൻ എന്തൊരു ഭംഗിയാ ....
എൻ്റെ തെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കാനും മറ്റു മുഖങ്ങൾ എന്നെലേക്ക് തെളിഞ്ഞു വരാനും ഈ വെളിച്ചം കാരണമായിട്ടുണ്ട്...
പക്ഷേ കരിന്തിരി കത്തിയപ്പോൾ കാണാതെ പോയത് എൻ്റെ പിഴ ...
അൽപം എണ്ണ പകർന്നിരുന്നെങ്കിൽ ആ വെളിച്ചം അണയാതെ നിന്നേനെ...
പല ബന്ധങ്ങളുടെയും അവസാനത്തിന് കാരണം ഇതു തന്നെയാണ്...
ബന്ധങ്ങൾ കരിന്തിരി കത്താതെ സ്നേഹം ചാലിക്കേണ്ടത് ധർമ്മമാണ്....
സ്പന്ദനം
അരികത്തു കൂടി കടന്നു പോയ ചില സ്പന്ദനങ്ങളുണ്ട്. .....
ചിലപ്പോഴെങ്കിലും എൻ്റെ ഹൃദയസ്പന്ദനത്തെക്കാൾ ശബ്ദമുണ്ടായിരുന്നു അതിന് .....
ഞാൻ കേട്ടതായി ഭാവിച്ചില്ല......
അവയുടെ ഭാവം എന്തായിരുന്നു എന്ന് ഞാൻ അന്വേക്ഷിച്ചില്ല......
കാരണം അവ പലപ്പോഴും വേദനയുടെ സ്പന്ദനങ്ങൾ ആയിരുന്നു.......
ഇന്ന് ഇവിടെ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ കടന്നു പോയ ഹൃദയമിടിപ്പുകളുടെ താളം എനിക്ക് കേൾക്കാം......
പക്ഷേ അവ എന്നെ കടന്ന് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു....