Image

സർജൻ ജനറൽ സ്ഥാനത്തേക്കു ഇന്ത്യൻ അമേരിക്കൻ വിനയ് പ്രസാദിനെ പരിഗണിക്കുന്നു (പിപിഎം)

Published on 21 November, 2024
സർജൻ ജനറൽ സ്ഥാനത്തേക്കു ഇന്ത്യൻ അമേരിക്കൻ വിനയ് പ്രസാദിനെ പരിഗണിക്കുന്നു (പിപിഎം)

യുഎസ് സർജൻ ജനറൽ സ്ഥാനത്തേക്കു ഇന്ത്യൻ അമേരിക്കൻ ഹെമറ്റോളജിസ്റ്റും ഓങ്കോളജിസ്റ്റുമായ വിനയ് പ്രസാദിനെ പരിഗണിക്കുന്നു. ആരോഗ്യ ഗവേഷകൻ കൂടിയായ പ്രസാദ് സാൻ ഫ്രാൻസിസ്കോയിൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ  എപ്പിഡോമോളജി-ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രഫസറാണ്.

ഇന്ത്യൻ അമേരിക്കൻ വിവേക് മൂർത്തിയാണ് ഇപ്പോൾ സർജൻ ജനറൽ.

കോവിഡ് മഹാമാരിയോടുള്ള പ്രതികരണമാണ് പ്രസാദിനെ വലതു യാഥാസ്ഥിതിക വിഭാഗങ്ങൾക്കു പ്രിയങ്കരനാക്കിയത്. ഫെഡറൽ വാക്സിൻ നയത്തിന്റെ വിമർശകനായിരുന്നു അദ്ദേഹം.  വാക്സിനുകളെ തുറന്നു പിന്തുണച്ച അദ്ദേഹം അത് ഉപയോഗിക്കുന്ന രീതിയെ എതിർത്തിരുന്നു.

കോവിഡ് പകരുന്നത് തടയാൻ വാക്സീനുകൾക്കു കഴിയില്ലെന്നു തിരിച്ചറിഞ്ഞിട്ടും അവ അടിച്ചേൽപ്പിച്ചു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ പഠനങ്ങൾ നിർദേശിക്കുകയും ചെയ്തു.

സി ഡി സിയെയും എഫ് ഡി എയെയും പ്രസാദ് തുറന്നു വിമർശിക്കുന്നു.  

യൂണിവേഴ്സിറ്റിയിൽ പ്രസാദ് നടത്തുന്ന വി കെ പ്രസാദ് ലാബിൽ കാൻസർ മരുന്നുകൾ, ആരോഗ്യ നയം എന്നിവ പഠിക്കുന്നു.

അഞ്ഞൂറോളം അക്കാദമിക് ലേഖനങ്ങൾ എഴുതിയ പ്രസാദ് രചിച്ച ഗ്രന്ഥങ്ങൾ  Ending Medical Reversal, Malignant എന്നിവയാണ്. “Plenary Session” എന്ന ഓങ്കോളജി പോഡ്‌കാസ്റ്റുമുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ പ്രിറ്സ്‌കർ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നു ബിരുദമെടുത്ത പ്രസാദ് അവിടന്ന് ഇന്റേണൽ മെഡിസിനുള്ള ചെയർമാന്റെ അവാർഡും നേടി.

Vinay Prasad considered for surgeon general 

Join WhatsApp News
Menon 2024-11-21 03:51:06
Kurupji, we have one more Indian hindu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക