Image

ജോര്‍ജിയയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൊലപെടുത്തിയ ഹൊസെ ഇബാരക്കിന് പരോളില്ലാതെ ജീവപര്യന്തം തടവ്

പി പി ചെറിയാന്‍ Published on 21 November, 2024
ജോര്‍ജിയയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൊലപെടുത്തിയ ഹൊസെ ഇബാരക്കിന് പരോളില്ലാതെ ജീവപര്യന്തം തടവ്

ഏഥന്‍സ്, (ജോര്‍ജിയ): ജോര്‍ജിയ സര്‍വകലാശാല കാമ്പസില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥി  ലേക്കന്‍ റൈലിയെ കൊലപ്പെടുത്തിയ കേസിലെ അനധിക്രത കുടിയേറ്റക്കാരനായ  പ്രതി ഹൊസെ ഇബാറ   10  ചാർജുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് പരോളിന്റെ സാധ്യതയില്ലാതെ ഹാഗാര്‍ഡ് ഇബാരയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഏഥന്‍സ്-ക്ലാര്‍ക്ക് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി എച്ച്. പാട്രിക് ഹാഗാര്‍ഡ്, റൈലിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിങ്ങിനിറഞ്ഞ കോടതിമുറിക്ക് മുന്നില്‍  ആണ്   വിധി പറഞ്ഞത്.

ജൂറി വിചാരണയ്ക്കുള്ള തന്റെ അവകാശം ഇബാര ഒഴിവാക്കിയിരുന്നു.  

കേസ് നേരിട്ട് അപ്പീല്‍ ചെയ്യാനോ പുതിയ വിചാരണ അഭ്യര്‍ത്ഥിക്കാനോ ഇബാരയ്ക്ക് 30 ദിവസമുണ്ട്.

റൈലിയുടെ മാതാപിതാക്കളും സഹോദരിയും റൂംമേറ്റുകളും സുഹൃത്തുക്കളും റൈലി കൊല്ലപ്പെട്ട ദിവസം മുതലുള്ള ഭീകരത ഇന്നും അവരോടൊപ്പം ജീവിക്കുന്നതെങ്ങനെയെന്ന് വിവരിച്ചു .

''പേടിയും പരിഭ്രാന്തിയും നിറഞ്ഞ  എന്റെ കുട്ടിയോട് ജോസ് ഇബാറ ഒരു ദയയും കാണിച്ചില്ല. ആ ഭയാനകമായ ദിവസം, എന്റെ  മകള്‍ ആക്രമിക്കപ്പെട്ടു.   അവള്‍ തന്റെ ജീവനും മാനത്തിനും വേണ്ടി പോരാടി, റൈലിയുടെ അമ്മ അലിസണ്‍ ഫിലിപ്‌സ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക