Image

കുത്തിപ്പ് തുടർന്ന് സ്വർണ്ണം ; പവന് ഇന്ന് നൽകേണ്ടത് 5,7160 രൂപ

Published on 21 November, 2024
കുത്തിപ്പ് തുടർന്ന് സ്വർണ്ണം ; പവന് ഇന്ന് നൽകേണ്ടത് 5,7160 രൂപ

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ നാലഞ്ചുദിവസമായി സ്വര്‍ണത്തിന് വില കൂടിക്കൊണ്ടിരിക്കുകയാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ 3,500 ഓളം രൂപ ഇടിഞ്ഞതിന് ശേഷമാണ് ഇപ്പോഴത്തെ തിരിച്ചുകയറ്റം. ഇന്നലെ ഗ്രാമിന് 50 രൂപയാണ് കൂടിയിരുന്നു. എന്നാല്‍, ഇന്ന് ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഗ്രാമിന്റെ വില 7145 രൂപയിലെത്തി. പവന് 240 രൂപയും കൂടി 5,7160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇപ്പോള്‍ ഒരു പവന്‍ ആഭരണത്തിന് 63,000 രൂപയില്‍ കൂടുതല്‍ കൊടുക്കേണ്ടിവരും.

നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. ഇവിടുന്നാണ് ഉയര്‍ന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക