Image

മണിപ്പൂർ അതിക്രമങ്ങളെ ഐഒസി യുഎസ്എ അപലപിച്ചു; പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യം (പിപിഎം)

Published on 21 November, 2024
മണിപ്പൂർ അതിക്രമങ്ങളെ ഐഒസി യുഎസ്എ അപലപിച്ചു; പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യം (പിപിഎം)

മണിപ്പൂരിൽ വീണ്ടും ആരംഭിച്ച അക്രമങ്ങളെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ അപലപിച്ചു. "അറമ്പായി തെങ്ങോൾ-മെയ് തെയ് തീവ്രവാദികളുടെ പ്രാകൃതമായ അക്രമത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,"  വൈസ് ചെയർമാൻ ജോർജ് എബ്രഹാം പ്രസ്താവനയിൽ പറഞ്ഞു.

അക്രമികൾ കൊല നടത്തുകയും ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. കുക്കി-സോമർ-ഹമാർ ഗോത്രങ്ങളുടെ വീടുകളും വസ്തുവകകളും നശിപ്പിക്കുന്നു.

ആറു മേയ് തെയ് സ്ത്രീകളെയും കുട്ടികളെയും അവർ കൊലപ്പെടുത്തി. "മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയാത്ത മോദി-ഷാ ഭരണകൂടത്തിന്റെ പരാജയമാണിത്. അഭയാർഥികളാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ നടപടി ഉണ്ടായില്ല."  

ചരിത്രപരമായ കാരണങ്ങളുണ്ട് എന്ന വാദങ്ങൾക്കു പ്രസക്തിയില്ല. അറമ്പായി തെങ്ങോൾ ഗ്രൂപ്പുകൾക്കു പ്രേരണ നൽകുന്നത് ഹിന്ദു തീവ്രവാദികളാണ്. ക്രിസ്ത്യൻ പള്ളികളാണ് അവർ ആക്രമിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തു സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുള്ളവരുടെ സുരക്ഷയെയും മത സ്വാതന്ത്ര്യത്തെയും കുറിച്ച് മോദിയും വിദേശകാര്യ മന്ത്രി ജയശങ്കറും ഇടയ്ക്കിടെ ആശങ്ക പ്രകടിപ്പിക്കുന്നത് വിചിത്രമാണെന്നു ഏബ്രഹാം ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾ അതിക്രമത്തിന് ഇരയാവുന്നത് അവർ കാണുന്നില്ല. ബി ജെ പി സർക്കാർ തന്നെയാണ് അവിടെയും ഭരിക്കുന്നത്.

"വിദേശ പൗരന്മാരുടെ കാര്യത്തിൽ കാട്ടുന്ന അതെ ഉത്സാഹം പ്രകടിപ്പിച്ചു മണിപ്പൂരിലെ പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടു ഞങ്ങൾ ആവശ്യപ്പെടുന്നു."

IOCUSA urges end to Manipur atrocities  

മണിപ്പൂർ അതിക്രമങ്ങളെ ഐഒസി യുഎസ്എ അപലപിച്ചു; പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യം (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക