വൃത്തം വരച്ചിട്ട്
അയാൾ പറഞ്ഞു
ഇതിൽ നില്ക്കണം
വൃത്തം വരച്ചിട്ട്
അയാൾ വീണ്ടും പറഞ്ഞു
ഇതിൽ തന്നെ നില്ക്കണം
വൃത്തം വരച്ച് വരച്ച്
അയാൾ പറയും
നിന്നോളാൻ
കുറച്ചുപേർ നിന്നു
അവരൊക്കെ
അവിടെത്തന്നെ
പോയി പണിനോക്കാൻ
പറഞ്ഞത് കൊണ്ട്
വൃത്തം എന്നെ പുറത്താക്കി
ഞാനും അയാളും
സ്ഥിരമായി വൃത്തത്തിന്
പുറത്തായതിനാൽ
ശത്രുക്കളുമായി.
വൃത്തം
ശരിയല്ല
വരച്ചവനും
പുറത്തായവനും.