Image

ജീവിതത്തിന്റെ ബീഭത്സത (മൊഴിമാറ്റം : ജി. പുത്തൻകുരിശ്)

Published on 09 December, 2024
ജീവിതത്തിന്റെ   ബീഭത്സത (മൊഴിമാറ്റം : ജി. പുത്തൻകുരിശ്)

സത്യമായി മരണത്തെക്കുറിച്ചുള്ള ഭയമല്ല 
ജീവിതത്തിൻറ്റെ   ബീഭത്സത, 
ജീവിതത്തെക്കുറിച്ചുള്ള ഭയമാണ്. 
അതെ, കഷ്ടപ്പാടുകളെയും, നിരാശകളെയും,
വേദനകളെയും അഭിമുഖീകരിക്കാൻ വേണ്ടി 
ദിവസവും ഉണരണമെല്ലോ എന്ന ഭയം.  
ഒരിക്കലും ഒന്നും മാറാൻ പോകുന്നില്ല, 
രക്ഷപ്പെടാൻ കഴിയാത്ത കഷ്ടപ്പാടുകളുടെ
ചക്രഗതിയിൽ നാം കുടുങ്ങിപോയിരിക്കുന്നു 
എന്നുള്ള ഭയം. ആ ഭയത്തിൽ ഒരു ആശാഹീനത്വം, 
എന്തിനോവേണ്ടിയുള്ള വാഞ്‌ഛ, 
എന്തെങ്കിലും,  ഈ വിരസതക്ക് ഭംഗം വരുത്താൻ, 
ഒരുക്കിലും അവസാനിക്കാത്ത 
ഈ ആവർത്തന വിരസതയ്ക്കു ഭംഗം വരുത്താൻ.

"The true horror of existence is not the fear of death, 
but the fear of life. It is the fear of waking up 
each day to face the same struggles, 
the same disappointments, the same pain. 
It is the fear that nothing will ever change, 
that you are trapped in a cycle of suffering that
you cannot escape. And in that fear, 
there is desperation, a longing for something, 
anything, to break the monotony, 
to bring meaning to the endless repetition of days."
— Albert Camus, The Fall

 

Join WhatsApp News
(ഡോ.കെ) 2024-12-09 18:26:23
എപ്പോഴാണ് മനുഷ്യന് ആകാശത്തെ മൃഗത്തോലുപോലെ ചുരുട്ടി മടക്കൻകഴിയുന്നത്, അപ്പോൾഈശ്വര സഹായം (സാക്ഷത്കാരം)കൂടാതെ ദുഃഖനിവൃത്തിയുണ്ടാകും.സംസാര ജീവിതത്തെ നിസ്സാരമായി കരുതികൊള്ളുക.അപ്പോൾ നമ്മൾ സാരത്തിലേക്കെത്തും.
(ഡോ.കെ) 2024-12-09 18:46:34
മടക്കാൻ*
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക