ഉണ്ണി യേശുവിന്റെ ബ്ലാങ്കറ്റ് ഇക്കുറി പല പള്ളികളിലും പലസ്തീനിയൻ ശിരോവസ്ത്രമാണ്: കെഫിയെ.
പലസ്തീൻ അനുകൂലികളുടെ പോരാട്ടത്തിനു പ്രതീകമാവുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലാങ്കറ്റിനു പുറമെ ക്രിബ്ബിനു ചുറ്റും ഗാസയിലെ നഷ്ടാവശിഷ്ടങ്ങളെ ഓർമപ്പെടുത്തുന്ന കൂമ്പാരമാണ്.
Christ in the Rubble എന്നു വിളിക്കപ്പെടുന്ന ക്രിസ്തുമസ് കാഴ്ച വാഷിംഗ്‌ടൺ ഡി സിയിൽ സെന്റ് മാർക്‌സ് എപ്പിസ്കോപ്പൽ പള്ളിയിലും കലിഫോർണിയ ഓൾ സെയ്‌ന്റ്‌സ് എപ്പിസ്കോപ്പൽ പള്ളിയിലും മുതൽ വത്തിക്കാനിൽ വരെ എത്തി.
യേശു ക്രിസ്‌തു ഒരിക്കൽ കൂടി പഴയ സ്ഥലത്തു തന്നെ ജനിച്ചാൽ അത് യുദ്ധഭൂമിയായി മാറിയ പലസ്തീനിൽ ആയിരിക്കും എന്നാണ് ഇതാരംഭിച്ച പലസ്തീനിയൻ പാസ്റ്റർ പറയുന്നു.
സൗത്ത് കരളിന ഈസ്‌ലിയിൽ ഹാർവെസ്റ് ഫെയ്‌ത് സെന്ററിൽ പാസ്റ്റർ മാർക്ക് ബേൺസ് പറഞ്ഞു: "യേശു യഹൂദൻ ആയിരുന്നു എന്നോർക്കുക. യേശു പലസ്തീനിയൻ ആയിരുന്നു എന്ന രാഷ്ട്രീയ അജണ്ട അങ്ങേയറ്റം അതിക്രമമാണ്. നേറ്റിവിറ്റി എല്ലാവർക്കും ഉള്ളതാണ്. അത് രാഷ്ട്രീയത്തിനു അതീതമായിരിക്കണം."
അലബാമയിൽ ഫീനിക്‌സ് സിറ്റിയിലെ ചാറ്റ് വാലി ചർച് പാസ്റ്റർ ജോണി എലിസൺ പറഞ്ഞു: "മാർപാപ്പയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രൂപ്പോ ഉണ്ണിയേശുവിനെ പലസ്തീൻ പോരാട്ടത്തിനു പ്രതീകമാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിൽ അവർ അതിൽ പരാജയപ്പെട്ടു കഴിഞ്ഞു. ഉണ്ണിയേശുവിനെ സൈനിക പോരാട്ടത്തിന്റെ പ്രതീകമാക്കാൻ ശ്രമിക്കുന്നത് വികലമായ ബിബ്ലിക്കൽ മാതൃകയാണ്."
ബെത്ലഹേമിൽ നിന്നുള്ള രണ്ടു കലാകാരൻമാർ ഡിസൈൻ ചെയ്‌ത നേറ്റിവിറ്റി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപ്പാപ്പ ഉത്ഘാടനം ചെയ്തതിൽ കെഫിയെ ഉൾപ്പെട്ടതിൽ പ്രതിഷേധം ഉയർന്നു.
രാഷ്ട്രീയ പ്രചാരണത്തിനു യേശുവിനെ കെഫിയെ പുതപ്പിക്കുന്നത് ചരിത്രത്തെ അസംബന്ധമായി തിരുത്തി എഴുത്തുകയാണെന്നു ഡെട്രോയിറ്റിൽ സേക്രഡ് ഹാർട്ട് മേജർ സെമിനാരിയിൽ പ്രഫസറായ ഡോക്ടർ ആന്ദ്രേ വിളിനുവെ പറഞ്ഞു. "യേശു യഹൂദൻ ആയിരുന്നു. ഇസ്രയേലിന്റെ പുത്രൻ. നമ്മുടെ തലമുറയിൽ അദ്ദേഹം ജനിച്ചിരുന്നെങ്കിൽ അദ്ദേഹം സിനഗോഗിൽ പ്രാർഥിക്കുമായിരുന്നു. പള്ളിയിലോ മോസ്ക്കിലോ അല്ല."
ഇസ്രയേൽ ഗാസയിൽ വംശീയ ഉന്മൂലനമാണ് നടത്തുന്നതെന്നു മാർപാപ്പ പറഞ്ഞിരുന്നത് പ്രകോപനം ആയിരുന്നു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ നേറ്റിവിറ്റി നീക്കം ചെയ്തെന്നു ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
Palestinian keffiyeh used in Nativity display