2034ലെ ഫിഫ വേൾഡ് കപ്പ് ഫുടബോൾ സൗദി അറേബ്യയിൽ നടക്കും. ഇതാദ്യമായി 48 ടീമുകൾ പംകെടുക്കും.
എതിരില്ലാത്ത സ്ഥാനാർഥി ആയിരുന്ന ഗൾഫ് രാഷ്ട്രത്തിനു സ്വിറ്റസർലണ്ടിലെ സൂറിക്കിൽ ബുധനാഴ്ച്ച ഫിഫയുടെ എക്സ്ട്രാഓർഡിനറി കോൺഗ്രസാണ് 24ആം വേൾഡ് കപ്പ് അനുവദിച്ചത്.
2030 വേൾഡ് കപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറു രാജ്യങ്ങളിൽ നടത്താൻ തീരുമാനിച്ചു. കപ്പിന്റെ നൂറാം വാർഷികം പ്രമാണിച്ചു യൂറോപ്പിൽ സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ മൊറോക്കോയിലും ആവും പ്രധാന മത്സരങ്ങൾ. പുറമെ, അർജന്റീന, യുറഗ്വായ്, പാരഗ്വായ് എന്നീ രാജ്യങ്ങളിൽ ആദ്യത്തെ ഓരോ മത്സരങ്ങൾ ഉണ്ടാവും.
സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവ ആയിരിക്കും പ്രധാന ആതിഥേയർ.
ഫിഫ 2026 നോർത്ത് അമേരിക്കയിലാണ് നടക്കുക.
ഗൾഫിൽ ഖത്തറിന് ശേഷം രണ്ടാമതായി കപ് എത്തുന്ന സൗദിയിൽ റിയാദ്, ജിദ്ദ, ഖോബാർ, അബ്ഹ, നിയോം നഗരങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. സൗദി അറേബ്യയിൽ ഉടനീളം ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
സ്പെയിനിൽ കപ് എത്തുന്നത് 48 വർഷം കഴിഞ്ഞാണ്.
2030 ജൂലൈ 21നു നടക്കുന്ന ഫൈനൽ എവിടെയാണ് എന്നു തീരുമാനിച്ചിട്ടില്ല.
Saudis to host FIFA 2030