Image

ലഹരി മരുന്നു റാക്കറ്റിന്റെ നേതാവായ ഇന്ത്യൻ യുവാവ് പിടിയിൽ; ഇരകൾ റട്ട്ഗേഴ്‌സ് വിദ്യാർഥികൾ (പിപിഎം)

Published on 12 December, 2024
ലഹരി മരുന്നു റാക്കറ്റിന്റെ നേതാവായ ഇന്ത്യൻ യുവാവ് പിടിയിൽ; ഇരകൾ റട്ട്ഗേഴ്‌സ് വിദ്യാർഥികൾ (പിപിഎം)

റട്ട്ഗേഴ്‌സ് യൂണിവേഴ്സിറ്റി പൂർവ വിദ്യാർഥിയായ ഇന്ത്യൻ വംശജൻ അത്യാധുനിക ലഹരി മരുന്നു റാക്കറ്റിന്റെ നേതാവാണെന്നു പോലീസ് കണ്ടെത്തി. സ്വകാര്യ ആപ്പിലൂടെ വിദ്യാർഥികൾക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന സംഘത്തിന്റെ നേതാവ് അനുദീപ് രവുരി എന്ന 23കാരനാണെന്നു മിഡിൽസെക്‌സ് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നു.

റട്ട്ഗേഴ്‌സ് വിദ്യാർഥികളാണ് പ്രധാന ലക്‌ഷ്യം.  രവുരിയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.

കൗണ്ടി പ്രോസിക്യൂട്ടർ യോലാൻഡ സിസോൺ മാസങ്ങൾ നീണ്ട ഓപ്പറേഷൻ ആർ യു പ്ലാറ്റഫോം എന്ന അന്വേഷണത്തിലാണ് ഉറവിടം കണ്ടെത്തിയത്. ലഹരി വിതരണക്കാരുടെ വിവരങ്ങൾ ആപ്പിൽ ലഭ്യമാക്കിയിരുന്നു.

മരിയുവാന, എൽ എസ് ഡി, കൊക്കെയ്ൻ, സിലോസിബിൻ  മഷ്‌റൂം, അദ്ദെരാൾ, സനക്സ് എന്നിവയും തോക്കും കുറെ പണവും പോലീസ് കണ്ടെടുത്തു.

ലഹരി മരുന്നു വിൽപന സംഘത്തെ നയിച്ചു എന്ന കുറ്റം രവുരിയുടെ മേലുണ്ട്. വിതരണം ചെയ്യാൻ ഗൂഢാലോചന നടത്തി എന്ന കുറ്റവും.

ലഹരി വില്പന സംഘത്തിലെ മറ്റു അംഗങ്ങൾ ആറു റട്ട്ഗേഴ്‌സ് വിദ്യാർഥികളാണ്.

Indian found leading drug ring 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക