ആഗോള വിപണിയിൽ രുചികരമായ ഭക്ഷ്യോത്പന്നങ്ങൾ വിറ്റു പ്രശസ്തി നേടിയ ക്രാഫ്റ്റ് ഹെയ്ൻസ് അവരുടെ പല ഉത്പന്നങ്ങളിലും ബീഫ് ഉണ്ടായിരുന്നു എന്നത് മറച്ചു വച്ചുവെന്നു ആക്ഷേപം ഉയർത്തി ഹിന്ദുക്കൾ. കമ്പനി മാപ്പു ചോദിക്കയും ഉത്പന്നങ്ങൾ ഉടൻ പിൻവലിക്കയും ചെയ്യണമെന്നു അവർ ആവശ്യപ്പെട്ടു.
നെവാഡയിൽ ഹൈന്ദവ നേതാവ് രാജൻ സെഡ് പറയുന്നത് വര്ഷങ്ങളായി ബീഫിന്റെ സാന്നിധ്യം അറിയാതെയാണ് ജെൽ-ഓ പോലുള്ള ഉത്പന്നങ്ങൾ ഹിന്ദുക്കൾ കഴിച്ചിരുന്നത് എന്നാണ്. "ഞെട്ടിക്കുന്ന വിവരമാണിത്."
ഉത്പന്നങ്ങളിൽ ജലാറ്റിൻ ഉണ്ടെന്നു കമ്പനി പറയുന്നുണ്ട്, എന്നാൽ അതിന്റെ ഉറവിടം പറഞ്ഞിരുന്നില്ല. ഇപ്പോൾ പറയുന്നത് ബീഫും പോർക്കും ആണ് ഉറവിടങ്ങൾ എന്നാണ്.
ഹിന്ദുക്കൾക്ക് പരിപാവനമാണ് പശുവെന്ന് സെഡ് ചൂണ്ടിക്കാട്ടി. അത് കഴിക്കേണ്ടി വന്നു എന്നത് മതവികാരത്തെ ഗൗരവമായി വ്രണപ്പെടുത്തുന്നു.
ഇനിയെങ്കിലും കമ്പനി സത്യം തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറച്ചുവച്ചതിനു മാപ്പു ചോദിക്കണം. ഉത്പന്നങ്ങൾ പിൻവലിക്കയും ചെയ്യണം.
Hindus seek apology from Kraft Heinz