ന്യൂഡൽഹി ; രാജ്യവ്യാപകമായി പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയിലേക്ക് വേഗത്തിൽ ചുവടുവെച്ച് കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭേദഗതി ബില്ലുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
പദ്ധതി നടപ്പാക്കുന്നതിന് ഭരണഘടനയിലെ അഞ്ച് വകുപ്പുകൾ ഭേദഗതി ചെയ്യേണ്ടി വരും. ഇതിനുള്ള ബില്ലുകൾക്കാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.