വയനാട്: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ മുഖ്യമന്ത്രി വിളിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വയനാട് പുനരധിവാസത്തിൽ സർക്കാരിന് അമാന്തമില്ലെന്ന് പറഞ്ഞ മന്ത്രി ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്നും വ്യക്തമാക്കി. എസ്ഡിആർഫിലെ തുക സംബന്ധിച്ച് കോടതി ഇടപെടലോടെ കണക്കുകൾ ബോധ്യമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങളാണ് സർക്കാർ സമർപ്പിച്ചത്.