യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച്ച വീട്ടു തടങ്കലിൽ കഴിയുന്ന 1,500 പേർക്കു മാപ്പു കൊടുത്തു ശിക്ഷ ഇളവ് ചെയ്തു. അക്രമാസക്തമല്ലാത്ത കുറ്റങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ട 39 പേരുടെ ദയാവയ്‌പിനുള്ള അപേക്ഷ സ്വീകരിക്കയും ചെയ്തു.
ശിക്ഷ വെട്ടിക്കുറയ്ക്കുമ്പോൾ (Commuting) കുറ്റം തെളിഞ്ഞെന്ന കോടതി തീർപ് നിലനിൽക്കും. അതേ സമയം, മാപ്പു (Pardon) നൽകുമ്പോൾ കുറ്റം തെളിഞ്ഞെന്ന വിധി തന്നെ തുടച്ചു നീക്കുന്നു.
ഒരൊറ്റ ദിവസം ഏറ്റവുമധികം പേർക്ക് മാപ്പു നൽകി ചരിത്രം സൃഷ്ടിക്കുന്ന യുഎസ് പ്രസിഡന്റായി ബൈഡൻ എന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
ബൈഡൻ പറഞ്ഞു: "അമേരിക്ക പടുത്തുയർത്തിയത് സാധ്യതകളുടെയും രണ്ടാം അവസരങ്ങളുടെയും ഉറപ്പുകളിലാണ്. പ്രസിഡന്റ് എന്ന നിലയ്ക്ക് പശ്ചാത്താപിച്ചവർക്കും നവജീവിതം സാധ്യമാകും എന്നുള്ളവർക്കും കാരുണ്യം നൽകുന്നതിൽ എനിക്ക് ഈ പ്രത്യേക അവകാശമുണ്ട്. ദൈനംദിന ജീവിതത്തിലേക്ക് മടങ്ങി സമൂഹങ്ങൾക്കു സംഭാവനകൾ നൽകാൻ അവർക്കു കഴിയും."
വീട്ടുതടങ്കലിൽ കഴിയുന്ന പലരും കോവിഡ് കാലത്തു ജയിലുകളിൽ നിന്നു മാറ്റപ്പെട്ടവരാണ്. അവരെ തിരിച്ചു ജയിലുകളിൽ അടയ്ക്കാൻ നിയമനിർമാണം നടത്താൻ റിപ്പബ്ലിക്കൻ നേതാക്കൾ തയാറെടുത്തിരുന്നു.
ആശ്വാസം ലഭിച്ചവരിൽ ഒരു ആദരിക്കപ്പെട്ട ഒരു മിലിറ്ററി വെറ്ററനുമുണ്ട്. അദ്ദേഹം ശാരീരിക വെല്ലുവിളിയുള്ളവർക്കു വേണ്ടി സേവനം ചെയ്യുന്നു. കോവിഡ് വാക്‌സിനേഷനു നേതൃത്വം നൽകിയ ഒരു നഴ്‌സാണ് മറ്റൊരാൾ. മൂന്നാമതൊരാൾ അക്രമി സംഘങ്ങളിൽ പെട്ടു പോകാതെ യുവാക്കൾക്ക് ഉപദേശം നൽകുന്നു.
തുല്യ നീതി ഉറപ്പാക്കാൻ ഇത്തരം മാപ്പു ഉപകരിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. അക്കാര്യം പ്രസിഡന്റ് മനസിലാക്കുന്നു.
Biden commutes 1500 sentences, pardons 39