'ടൈം' മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയർ ആയി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ തിരിച്ചു വരവാണ് ട്രംപ് ഈ വർഷം നടത്തിയതെന്നു 'ടൈം' ചൂണ്ടിക്കാട്ടി.
2024ൽ വാർത്തകളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് ട്രംപ് ആണെന്ന് എൻ ബി സിയിൽ പ്രഖ്യാപനം നടത്തിയ എഡിറ്റർ ഇൻ ചീഫ് സാം ജേക്കബ്‌സ് പറഞ്ഞു. "അത് ഉണ്ടാക്കിയ ഫലം എന്താണെന്നതു പ്രസക്തമല്ല.
"ചരിത്രം സൃഷ്ടിച്ച തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്. അമേരിക്കൻ പ്രസിഡൻസിക്ക് അദ്ദേഹം പുതിയ രൂപം നൽകി. അമേരിക്കൻ രാഷ്ട്രീയത്തെയും അദ്ദേഹം പുതുക്കുകയാണ്.
"ഓവൽ ഓഫിസിലേക്കു എത്തുന്ന അദ്ദേഹം വാർത്തയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് എന്ന വസ്തുത നമുക്കു എതിർക്കാൻ ആവില്ല."
Time names Trump 'Person of the Year'