കോട്ടയം: മലയാളനാടകവേദിയെ അടുത്തറിയേണ്ടത് ഇന്നിൻ്റെ ആവശ്യമാണെന്നും പുതിയ തലമുറയെ അതിലേയ്ക്ക് നയിക്കുന്നതിന് ഇത്തരം സെമിനാറുകൾ സഹായകമാകുമെന്നുംആർട്ടിസ്റ്റ് സുജാതൻ. സി എം എസ് കോളജ് ,മലയാള വിഭാഗം, കേരള സംഗീത നാടക അക്കാദമി, മഹാത്മാഗാന്ധി സർവകലാശാല എന്നിവരുമായി സഹകരിച്ച് മലയാള നാടകവേദി : ചരിത്രം സംസ്കാരം വർത്തമാനം എന്ന വിഷയത്തിൽ നടത്തുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തി. ഡോ.റീനു ജേക്കബ് ,ഡോ. സരിത ടി.എസ്., ഡോ. സ്മിതാ ഡാനിയേൽ എന്നിവർ സംസാരിച്ചു. നജുമുൽ ഷാഹി, ഡോ. സുരഭി എം.എസ് എന്നിവർ വിഷയാവതരണം നടത്തി.വിവിധ കലാലയങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും പ്രബന്ധാവതരണം നടത്തി.
കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ലേഖനത്തിനുള്ള പ്രത്യേക ജൂറി അവാർഡ് നേടിയ മലയാള വിഭാഗം ഗവേഷകൻ അനൂപ് കെ.ആറിനെയും നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻ്റ് കേരള ബ്രാഞ്ച് വേൾഡ് ഓഡിയോ ഡ്രാമാ മത്സരത്തിൽ രണ്ടാമത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത അതുൽ കൃഷ്ണയെയും ആദരിച്ചു.