Image

ബർത്ത്റൈറ്റ് സിറ്റിസൺഷിപ് നിർത്തലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തനെദർ അപലപിച്ചു (പിപിഎം)

Published on 12 December, 2024
ബർത്ത്റൈറ്റ് സിറ്റിസൺഷിപ് നിർത്തലാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തനെദർ അപലപിച്ചു (പിപിഎം)

യുഎസിൽ ജനിച്ചവർക്ക് അവകാശമായി പൗരത്വം നൽകുന്ന ബർത്ത്റൈറ്റ് സിറ്റിസൺഷിപ് നിർത്തലാക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ മിഷിഗണിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ കോൺഗ്രസ് അംഗം റെപ്. ശ്രീ തനെദർ ശക്തമായി അപലപിച്ചു. അധികാരമേറ്റാൽ ആദ്യ ദിവസം തന്നെ നടപടി എടുക്കുമെന്ന ട്രംപ് അത് അമേരിക്കൻ ജനതയുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കൈയ്യേറ്റമാണെന്നു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ ഹിന്ദു കോക്കസ് നേതാവ് കൂടിയായ  തനെദർ 14ആം ഭേദഗതിയെ ശക്തമായി ന്യായീകരിച്ചു. "ബർത്ത്റൈറ്റ് സിറ്റിസൺഷിപ് ഓരോ അമേരിക്കന്റെയും അവകാശമാണ്. 14ആം ഭേദഗതിയിൽ അടിത്തറ പാകിയ ഈ മൗലിക സങ്കൽപം ഇല്ലതാക്കുമെന്ന ട്രംപിന്റെ ഭീഷണി നിയമവാഴ്ചയെ അട്ടിമറിക്കുന്നതാണ്. അമേരിക്കൻ പൗരന്മാരെ നാടുകടത്താൻ അദ്ദേഹം ശ്രമിച്ചാൽ ഞാൻ അതിനെ നഖശിഖാന്തം എതിർക്കും."

ഒന്നര നൂറ്റാണ്ടായ നിയമമാണ് ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതാക്കുമെന്ന് ട്രംപ് പറയുന്നത്. അപഹാസ്യമായ സങ്കല്പമാണ് അതെന്നാണ് അദ്ദേഹത്തിന്റെ വാദം. അനധികൃത കുടിയേറ്റത്തിനു പ്രചോദനം നൽകുന്ന നിയമമാണ് അതെന്നു ട്രംപ് വാദിക്കുന്നു.

ആദ്യ ഭരണകാലത്തു തന്നെ ഈ നിയമം നീക്കം ചെയ്യുമെന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

അദ്ദേഹത്തിന്റെ നീക്കം ഇന്ത്യൻ അമേരിക്കൻ സമൂഹത്തെയും ബാധിക്കാം. എച്-1ബി വിസയിൽ അല്ലെങ്കിൽ ഗ്രീൻ കാർഡിൽ ഉള്ളവർക്ക് ജനിച്ച കുട്ടികൾ പൗരത്വം നേടിയതാണ്.

"അമേരിക്കയിൽ ജനിച്ചവർ അമേരിക്കൻ പൗരന്മാർ തന്നെ," ശ്രീ തനെദർ പറഞ്ഞു. "അത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്."

തൊട്ടപ്പുറത്തു കാനഡയിൽ ജനിക്കുന്നവർക്കു പൗരത്വം സംരക്ഷിത അവകാശമാണ്.

Rep. Thanedar lambasts Trump over birthright stand 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക